Association Europe India Kerala Pravasi Switzerland

ഫാദർ ഡോ.ആന്റോ പൂണോളിയെ ലിറ്റൻസ്റ്റെയിൻ രാജ്യം ഓണററി പൗരത്വം (Honourary Citizenship ) നൽകി ആദരിച്ചു .

സൂറിച് :സ്വിറ്റസർലാൻഡിനോട് ചേർന്നുകിടക്കുന്ന കൊച്ചുരാജ്യമായ ലിറ്റൻസ്റ്റെയിനിൽ 2025 ൽ നടന്ന മുനിസിപ്പൽ തെരെഞ്ഞെടുപ്പിൽ മൗറൻ മുനിസിപ്പാലിറ്റിയുടെ ഓണററി പൗരനായാണ് ഫാദർ ആന്റോ പൂണോളിയെ തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും സേവനത്തിനായി എത്തുന്ന വൈദികരിൽ രാജ്യത്തിൻറെ പൗരത്വം നൽകി ആദരിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാദർ ആന്റോ പൂണോലി. പ്രവാസി മലയാളീ സമൂഹത്തിനു അഭിമാനമേകുന്ന ഒരു വാർത്തയായി ഈ ആദരവിനെ കാണാവുന്നതാണ് . മൗറൻ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള വിശുദ്ധ പീറ്റർ & പോൾ ഇടവകയിലൂടെ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി നൽകുന്ന മഹത്തായ […]

Association India Kerala Pravasi Switzerland

ശ്രീ തോമസ് മണ്ണഞ്ചേരി – അനുസ്മരണം – Jose Valladiyil

സ്വിസ്സ് മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് ബാസലിൽ ദിർഘകാലം പ്രവർത്തന നിരതനായിരുന്ന, ബന്ധുക്കളും മിത്രങ്ങളും സ്നേഹപൂർവ്വം തോമാച്ചായൻ എന്ന് വിളിച്ചിരുന്ന തോമസ് മണ്ണഞ്ചേരിക്ക് വെള്ളിയാഴ്ച യാത്രാമൊഴി. ശ്രീ തോമസ് മണ്ണഞ്ചേരി ,അദ്ദേഹത്തിന്റെ വേർപാട് എല്ലാവർക്കും വേദനാജനകമാണ്. ചികിത്സയുമായി കഴിഞ്ഞിരുന്ന അവസാന മാസങ്ങളിലും ശക്തമായ മനഃശക്തിയോടെ എന്തും നേരിടാൻ തോമാച്ചായൻ തയ്യാറായിരുന്നു. സ്വിറ്റ്സർലന്റിലെ സാമൂഹ്യ ജീവിതത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങുന്നത് . ബാസലിലെ രണ്ടാം തലമുറയിലെ കുട്ടികൾ കുടുതലും ജനിച്ചത് 90 കളുടെ ആരംഭത്തിലാണ്.അവർക്ക് കലാപരമായൊരു […]

Association Pravasi Switzerland

കേരളാ സമാജം സ്വിറ്റ്സർലൻഡിന്റെ ഓണാഘോഷം പ്രൗഡ ഗംഭീരമായി സെപ്റ്റംബർ 13 നു ബേണിൽ വെച്ച് നടത്തപ്പെടുന്നു

ഒരുമയുടെ ഓണസന്ദേശം മലയാളികള്‍ക്ക്‌ പകര്‍ന്നുകൊണ്ട്‌ കേരളാ സമാജം സ്വിറ്റ്സർലൻഡ് 2025 സെപ്‌റ്റംബര്‍ 13 ന്‌ ബേണിൽ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി . മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചുകൊണ്ട് പരിപാടികള്‍ക്ക്‌ തുടക്കമാവുക. താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയോടെയാണ്‌ സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന്‌ പ്രെസിഡന്റ് ഡേവിസ് അരീക്കൽ അറിയിച്ചു. കെ എസ്സ് എസ്സ് കുടുംബാംഗങ്ങൾ ഒരുക്കുന്ന ഓണസദ്യ പന്ത്രണ്ട് മണിക്ക് ആരംഭിക്കും . ഗ്രഹാതുരത്വം ഉണർത്തുന്ന കലാവിരുന്നും കെ എസ്സ് എസ്സ് യൂത്തിന്റെ സിനിമാറ്റിക്ക് ഡാൻസുകളും, സംഗീതങ്ങളും, […]

Association Kerala Pravasi Switzerland

കഴിഞ്ഞ ദിവസം നമ്മളിൽ നിന്നും വേർപിരിഞ്ഞ ശ്രീ തോമസ് മണ്ണൻചേരിയുടെ സംസ്കാരച്ചടങ്ങുകൾ ഈ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്

Funeral Announcement With heavy hearts, we announce the passing of Thomas Mannancherry, beloved husband of Kochurany Mannancherry,loving father of Suresh Mannancherry, and Rajesh Mannancherry with his wife Anja Stampfli. A funeral service will be held onFriday, 4 July 2025, at the following times and locations: 14:00 – Holy MassRömisch-katholische Kirche St. Peter und PaulBaslerstrasse 51, […]

Association Pravasi Switzerland

സൂറിച് നിവാസി ശ്രീ ബിന്നി വെങ്ങപ്പള്ളിയുടെ പിതാവ് ശ്രീ മാത്യു വർഗീസ് വെങ്ങപ്പള്ളിൽ നിര്യാതനായി

സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ എക്സികുട്ടീവ് മെമ്പറും ,മുൻ പ്രെസിഡന്റുമായിരുന്ന ശ്രീ ബിന്നി വെങ്ങപ്പള്ളിയുടെ പ്രിയ പിതാവ് ശ്രീ മാത്യു വർഗീസ് വെങ്ങപ്പള്ളിൽ (മാത്തച്ചൻ, 90 വയസ്സ്), ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . ഭാര്യാ ശ്രീമതി ത്രേസ്യാമ്മ മാത്യു റാന്നി ഇടിമണ്ണിക്കൽ കുടുംബാംഗമാണ് സംസ്കാരകർമ്മങ്ങൾ പിന്നീട് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി […]

Association International Kerala Pravasi Switzerland

രണ്ടു ദിനരാത്രങ്ങൾ നീണ്ടു നിന്ന ഇരുപതാമത് കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു. കലാതിലകം നന്ദന പ്രശാന്തും ,കലാരത്ന ഡോണ മുണ്ടിയാനിയും, ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി റോഹൻ രതീഷും കരസ്ഥമാക്കി .

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനായ കേളി ഒരുക്കിയ ഇരുപതാമത് കേളി കലാമേള ഹോംബ്രെക്ടികോണിൽ വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. ആറു മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് ജൂൺ 7, 8 തീയതികളിൽ നടന്ന 20-)മത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു. രണ്ടു ദിനരാത്രങ്ങൾ ഹോംബ്രെക്ടികോണിൽ ജൂൺ 7, 8 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെയും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു.അടുത്തവർഷം […]

Association Europe India Kerala Pravasi Switzerland

ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ പ്രവാസി യുവജനോത്സവമായ കേളി ഇന്റർനാഷണൽ കലാമേള ജൂൺ 7/8 തീയതികളിൽ സൂറിച്ചിൽ -രെജിസ്ട്രേഷൻ മെയ് 12 വരെ

സ്വിറ്റസർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കേളി നടത്തുന്ന കലയുടെ മാമാങ്കമായ കേളി കലാമേള ജൂൺ ഏഴ് ,എട്ട് , തീയതികളിൽ സൂറിച്ചിൽ വെച്ച് നടക്കുന്നു … .ഇന്ത്യൻ അനുഷ്ടാന കലകളെ രണ്ടാം തലമുറക്ക് പകർന്നു കൊടുക്കുന്ന മഹത്തായ ധർമ്മമാണ് കേളി വര്ഷങ്ങളായി ചെയ്യുന്നത് .ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ ഈ കലാമാമാങ്കത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു .മികച്ച സംഘാടന പാടവത്തോടെ കലാമേള ഒരു വൻ വിജയമാക്കിതീർക്കുവാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം […]

Association Kerala Pravasi Switzerland

പത്താം വാർഷികത്തിൽ ഒരുകോടി തൊണ്ണൂറുലക്ഷം രൂപയുടെ സാമൂഹ്യക്ഷേമപദ്ധതികൾ നടപ്പിലാക്കി ലൈറ്റ് ഇൻ ലൈഫ്

പിന്നോക്ക വിദ്യാഭ്യാസ മേഖലകളിൽ പ്രാഥമിക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും, നിരാലംബർക്ക് ഭവനങ്ങൾ നിർമ്മിച്ചുനൽകിയും, സ്വിറ്റ്‌സർലൻഡിലെ  ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് അവരുടെ പത്താം വാർഷികം അർത്ഥവത്താക്കി. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ലൈറ്റ് ഇൻ ലൈഫ് കരുണയുടെ പ്രകാശം ചൊരിഞ്ഞത്. ആസാം, മേഘാലയ, അരുണാചൽപ്രദേശ്, മിസോറാം സംസ്ഥാനങ്ങളിലും, മഡഗാസ്കറിലുമായി പ്രതിവർഷം 400 വിദ്യാർത്ഥികൾക്കാണ് താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള പഠനസഹായം ലൈറ്റ് ഇൻ ലൈഫ് നൽകിവരുന്നത്. […]

Association Pravasi Switzerland

സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരൻ ശ്രീ ഡേവിസ് തെക്കുംതല ,ബെർളിലിൻ നിര്യാതനായി .

ജെർമനിയിലെ ബെർളിനിലെ ആദ്യകാല പ്രവാസി മലയാളിയും,സാമൂഹിക ,സാംസ്‌കാരിക സംഘടനാ പ്രവർത്തകനും ,എഴുത്തുകാരനുമായിരുന്ന ശ്രീ ഡേവിസ് തെക്കുംതല ഇന്ന് രാവിലെ ബെർലിനിൽ നിര്യാതനായി .സൂറിച് നിവാസി ശ്രീ ജോഷി തെക്കുംതലയുടെ സഹോദരനാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് … സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസകാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു …

Association Pravasi Switzerland

സൂർ നിവാസി ജോയിച്ചൻ പറമ്പിയുടെയും ,ബേൺ നിവാസി ബീനാ വടക്കുംചേരിയുടെയും മാതാവ് ശ്രീമതി ത്രേസ്യാമ്മ ആന്റണി പറമ്പി നിര്യാതയായി

ശ്രീമതി ത്രേസ്യാമ്മ ആന്റണി പറമ്പി നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂർ നിവാസി ജോയിച്ചൻ പറമ്പിയുടെയും ,ബേൺ നിവാസി ബീനാ വടക്കുംചേരിയുടെയും മാതാവാണു പരേത .മരുമക്കൾ ലിനി പറമ്പി ,ജോസ് വടക്കുംചേരി മൃതസംസ്ക്കാരം ഞായറാഴ്ച്ച(16-03-2025) വൈകീട്ട് 4 pm-ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ചെയ്യുന്നു.