കോട്ടയം : അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്ണായക പങ്കുവഹിച്ച കലാകാരിയായ മൂഴിക്കല് പങ്കജാക്ഷിയാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിയുടെ പരമോന്നത ബഹുമതിയായ പദ്മശ്രീ പുരസ്കാരത്തിന് അർഹരായ രണ്ടു മലയാളികളിൽ ഒരാൾ . അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യകലാരൂപത്തില് വൈദഗ്ദ്ധ്യമുള്ള അപൂര്വ്വ വ്യക്തികളിൽ ഒരാളായ പങ്കജാക്ഷിയമ്മയെ സ്വിട്സർലാന്റിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ പ്രവർത്തകരും സുഹൃത്തുക്കളും വസതിയിലെത്തി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു . പുരസ്കാര ജേതാവിന്റെ […]
Association
ലൈറ്റ് ഇൻ ലൈഫ് – സഹൃദയ – “സാന്ത്വനം മാനവസേവനപദ്ധതി” ഉത്ഘാടനം നടന്നു.പദ്ധതിയെ ഹൃദയത്തിലേറ്റി നീലീശ്വരം നിവാസികൾ
“മാനവസേവ” മാധവസേവയാക്കിമാറ്റിയ, സ്വിറ്റസർലന്റിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫ്, നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി & ലൈബ്രറി മുഖാന്തരം നടപ്പിലാക്കുന്ന “സാന്ത്വനം മാനവസേവനപദ്ധതി” 2020 ജനുവരി 28 ന്, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ശ്രീ കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അതിരുകളില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും അനുപമമായ പ്രവർത്തനങ്ങളാണ് ലൈറ്റ് ഇൻ ലൈഫിനെ വ്യത്യസ്തമാക്കുന്നത് എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ, നിർധനരായ 3 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപയും, ഉന്നത വിദ്യാഭ്യാസ […]
കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു.
ബേൺ : സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു. സ്വിറ്റ് സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഐഎഫ്എസ്, ഫെലിൻ വാളിപ്ലാക്കലിൽ നിന്നും ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു കൊണ്ട് യൂറോപ്യൻ കലാമാമാങ്കത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. www.kalamela.com എന്ന വെബ്സൈറ്റിൽ മത്സരാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. പതിവുപോലെ ഓൺലൈനിലൂടെ മാത്രമേ രജിസ്ട്രേഷൻ ഉണ്ടാവുകയുള്ളൂ. ജനുവരി 26 ന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി […]
വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
സൂറിച് : ഭാരതത്തിന്റെ 71 മത് റിപ്പബ്ലിക് ദിനം വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് സൂറിച്ചിൽ കൂടിയ യോഗത്തിൽ വെച്ച് ആഘോഷിച്ചു . ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ .സുനിൽ ജോസഫ് സ്വാഗതം പറഞ്ഞു .ഇന്ന് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പരമാധികാരം സോഷ്യലിസം മതേതരത്വം ജനാധിപത്യം എന്നീ ആശയങ്ങൾ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് ,നാനാജാതി മതസ്ഥർക്കും ഭയരഹിതമായി ഭാരതത്തിൽ വസിക്കുവാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ പൗരന്റെയും കടമയാണ്. ഒരു ഭാഷയും […]
മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷങ്ങൾക്ക് തിളക്കമേകിക്കൊണ്ട് സ്വിറ്റസർലണ്ടിലെ ഭാരതീയ കലോത്സവത്തിൽ ‘മഹാത്മാ’ അരങ്ങേറി.
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കിയ “ഭാരതീയ കലോത്സവം 2020 ′ ന് വർണാഭമായ പരിസമാപ്തി. 2020 ജനുവരി 4 ന് സുറിച്ചിലെ, ഊസ്റ്റെർ സ്റ്റാഡ്ത് ഹോഫ് ഹാളിൽ വൈകിട്ട് നാലിന് ആരംഭിച്ച ഭാരതീയ കലാലയത്തിന്റെ വാർഷികത്തിൽ, വിവിധ കലാ സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് കലാസ്വാദകർ എത്തിച്ചേരുകയുണ്ടായി . ഭാരത മണ്ണിൽ പതിഞ്ഞ രാഷ്ട്രപിതാവിന്റെ കാൽപ്പാടുകൾ, പ്രവാസി ഇന്ത്യക്കാരുടെ മക്കൾ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നതാണ് വാര്ഷികാഘോഷങ്ങൾക്കു തിലകച്ചാർത്തണിയിച്ച മഹാത്മാ […]
സ്വിറ്റ്സർലണ്ടിലെ പ്രമുഖ വനിത ചാരിറ്റി സംഘടന ആയ എയ്ഞ്ചൽസിനു നവ നേതൃത്വം ..പ്രസിഡണ്ട് :റീന മാങ്കുടിയിൽ ,സെക്രട്ടറി :ലിജി ചക്കാലക്കൽ
സ്വിറ്റസർലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് (KCSC) എന്ന സംഘടനാ സാമൂഹ്യ സേവനത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകുവാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 2014 ൽ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമാണ് “Angels basel” ജീവകാരുണ്യസേവനരംഗത്തു സജീവസാന്നിധ്യമായ Angels Basel, Switzerland ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുകയാണ് . ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 -2021 വര്ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു. പ്രസിഡണ്ട് :റീന മാങ്കുടിയിൽ ,വൈസ് പ്രസിഡണ്ട് […]
INOC സ്വിസ് കേരളാ ചാപ്റ്റർ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.-ജൂബിൻ ജോസഫ്
സ്വതന്ത്ര ഇന്ത്യയുടെ നാൾവഴികളിൽ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വിഭാഗീയതയും വർഗീയതയും ഒരു ഭരണ പരിഷ്കാരം പോലെ നടപ്പിലാക്കിക്കൊണ്ട് സമാധാന അന്തരീക്ഷത്തെ പാടെ തകർക്കും വിധം RSS അജണ്ടയെ ശിരസ്സിലേറ്റി BJP സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ ആളിക്കത്തുന്ന ജനരോഷത്തിൽ പ്രതിഷേധ ശക്തിയുടെ അഗ്നി ജ്വാല പകർന്നു കൊണ്ട് ഇക്കഴിഞ്ഞ ജനുവരി രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ്സ് കേരളാ ചാപ്റ്റർ സൂറിച്ചിൽ വച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയുണ്ടായി. ഓവർസീസ് […]
ഭാരതീയ കലാലയം കലോത്സവവേദിയിൽ കലാ വിരുന്നൊരുക്കുവാൻ എത്തിച്ചേർന്ന കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ .
സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം ആഘോഷിക്കുന്ന കലോത്സവത്തിന് നിറമേകുവാൻ സൂറിച് എയർപോർട്ടിൽ എത്തിച്ചേർന്ന ഗായകൻ കെ സ് ഹരിശങ്കറിനും ,ഗായിക ദിവ്യ എസ് മേനോനും ,കീബോർഡിസ്റ്റിനും , വിയന്നയിൽനിന്നുള്ള ,സ്വിറ്റ്സർലൻഡ് മലയാളികൾക്ക് സുപരിചതനായ നാടകരചയിതാവ് ശ്രീ ജാക്സൺ പുല്ലേലിക്കും സൂറിക് എയർപോർട്ടിൽ സംഘാടകർ സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി .ചെയർ പേഴ്സൺ മേഴ്സി പാറശേരി ,,സെക്രട്ടറി സിജി ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം കോഓർഡിനേറ്റർ റോഹൻ ,പി ആർ ഓ പോളി മണവാളൻ കൂടാതെ സംഘടനാ ഏക്ക്സിക്കൂട്ടീവ് […]
ഇന്ത്യൻ പൗരത്വ വിരുദ്ധ ബില്ലിനെതിരെ കൈരളി പ്രോഗ്രസ്സീവ് ഫോറം സ്വിറ്റ്സർലൻഡ് (KPFS) പ്രതിഷേധപ്രകടനം നടത്തി
ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ലക്ഷ്യം വച്ചുള്ള പൗരത്വ വിരുദ്ധ ബിൽ (CAB ) നടപ്പാക്കുന്നതിനെതിരെ KPFS ഡിസംബർ 29 ആം തീയതി ബാസലിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. KPFS പ്രസിഡന്റ് ശ്രീ സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സാജൻ പെരേപ്പാടൻ തുടങ്ങിയവർ ഇതിനു നേതൃത്വം നൽകി . ഇന്ത്യൻ ഭരണഘടന എല്ലാ ഇന്ത്യക്കാർക്കും വാഗ്ദാനം നൽകുന്ന സമത്വവും മതേതരത്വവും പുതിയ നിയമഭേദഗതിയിലൂടെ നഷ്ടപെടുത്തുന്നതിൽ KPFS അതിയായ ഉത്ക്കണ്ഠയും അമർഷവും രേഖപ്പെടുത്തി . പാസ്സ്പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖ […]
ബി ഫ്രണ്ട്സ് സ്വിറ്റ്സർലാൻഡിനു 2020 -2021 കാലയളവിലേക്ക് പുതിയ ഭാരവാഹികൾ നിയമിതരായി
ഇഴ അടുപ്പമുള്ള സൗഹ്രദത്തിന്റെ ചരിത്രത്തിന് അനുബന്ധമായ് ഇനിയും ചരിതങ്ങൾ രചിക്കാൻ Be Friends Switzerland-ന് പുതിയ ഭാരവാഹികൾ……… കഴിഞ്ഞ 17വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്തനമികവുകൊണ്ടും , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ Be Friends Switzerland, 2020-21വർഷത്തേക്കുള്ള സംഘടനാഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേഗ യോഗം ഡിസംബർ 7ന് സൂറിച്ചിലെ അഫൊൽട്ടണിൽ ചേരുകയുണ്ടായി. പ്രസിഡന്റ് ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടോമി വിരുതീയിൽ കഴിഞ്ഞ 2 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറർ […]