ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിലിന്റെ യൂറോപ്പ് റീജിയൺ, യൂറോപ്പിലെ പതിനൊന്നു പ്രോവിൻസുകൾ കൂടിയതാണ് .മൂന്നു മാസങ്ങൾക്കു മുൻപാണ് യൂറോപ്പ് റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് . WMC സ്വിസ് പ്രൊവിൻസിൽ നിന്നുമുള്ള ശ്രീ. ജോഷി പന്നാരക്കുന്നേൽ ആയിരുന്നു WMC യൂറോപ്യൻ റീജിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.പക്ഷേ കമ്മിറ്റിയുടെ വെറും മൂന്നുമാസത്തെ ആയുസ്സിന് ശേഷം വ്യക്തിപരമായ അസൗകര്യങ്ങളോടൊപ്പം റീജിയൻ കമ്മറ്റിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളുടെയും പേരിൽ ജോഷി പന്നാരക്കുന്നേൽ തൻറെ […]
Association
വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ ആരംഭിച്ചു ..നിങ്ങൾക്കും നൽകാം ഒരു ചെറു കൈസഹായം
കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഏറെ ഭീതിയിലായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൈത്താങ്ങാകാൻ വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട് ആരംഭിച്ചു .കോവിഡ് മൂലം അതിജീവനത്തിനായി പോരാടുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് WMC സ്വിസ്സ് പ്രൊവിൻസ് ഈ ധനസമാഹാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ഒൻപതിന് നടന്ന കാബിനറ്റ് സൂം മീറ്റിങ്ങിൽ പ്രൊവിൻസ് ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ട് കോവിഡ് മഹാമാരിയിൽ […]
ആഗോള സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ ഇ-വോട്ടിംഗിലൂടെ ഗ്ലോബൽ കൗൺസിലിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി.പി. വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി സി.യു. മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും, ട്രഷററായി ജെയിംസ് കൂടലും ജോസഫ് കില്ലിയൻ (വൈസ് പ്രസിഡന്റ്-യൂറോപ്പ് റീജിയൻ), ജോർജ്ജ് കുളങ്ങര, ഡോ .അജി കുമാർ കവിദാസൻ, രാജീവ് നായർ (വൈസ് ചെയർമാൻമാർ) എന്നിവർ വിജയിച്ചു. ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പിൽ ആറു റീജിയനുകളിൽ നിന്നും 95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ ഇ വോട്ടിംഗ് ഇപയോഗിച്ചാണ് പുതിയ […]
സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുപ്പാട്ടിലൂടെ മനം നിറഞ്ഞു മലയാളി മനസ്സ് ..
കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഇതിനിടെ പ്രധാന ദിവസങ്ങളെല്ലാം ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോകുന്നു . സംഗീതത്തിലൂടെയും വാക്കുകളിലൂടെയും ഈസ്റ്റർ ,വിഷുദിന ആശംസകൾ നേരുവാനല്ലാതെ മലയാളിക്ക് എന്തുചെയ്യാൻ … ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് എല്ലാവരും പരസ്പരം ആശംസിക്കുമ്പോഴാണ് മനസ്സിൽ കുളിർ മഴയായി ഈ വിഷു നാളിൽ സ്വിസ്സ് മലയാളീ മ്യൂസിക് “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുഗാനം മനസ്സുനിറയെ പൂക്കാലം നിറച്ചു സംഗീതാസ്വാദകർക്കായി എത്തിച്ചിരിക്കുന്നത് […]
സന്തുലിതമായ ലോകം മികച്ച ലോകം എന്ന ആശയം മുന്നോട്ടുവെച്ചുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം സ്വിസ്സ് പ്രോവിൻസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.
സൂറിച് : ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് എട്ടാം തീയതി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നത്. വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രോവിന്സിന്റെ വനിതാ ഫോറം മാർച്ച് എട്ടാം തിയതി […]
സ്വിസ്സ് മലയാളീ മ്യൂസിക്കിന്റെ “‘മാവുകള്‍ പൂക്കും മകരം” എന്ന മനോഹര ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു .
കേരളത്തില്‍ മാവുകള്‍ പൂത്തുലഞ്ഞ്, കുലകുത്തി മാങ്ങ നിറയുന്ന കാലം എത്തുംമുമ്പേ ‘മാവുകള്‍ പൂക്കും മകരം’ എന്ന നാടന്‍ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി സംഗീതാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞു . മുഖവുരകൾ ഒട്ടും ആവശ്യമില്ലാത്ത ഗായകനും,സംഗീത സംവിധയകനുമായ ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ബേബി കാക്കശേരിയുടെ രചനയിൽ പിറന്ന ഈ ഗാനത്തിന് മനോഹരമായ ഓർക്കസ്ട്രേഷൻ നൽകിയത് ശ്രീ കുര്യാക്കോസ് വർഗ്ഗീസ് ആണ് , പുല്ലാങ്കുഴൽ നാദത്താൽ ഗാനത്തിന് മാധുര്യം ഏറെ വർദ്ധിപ്പിച്ചത് ശ്രീ രഘുത്തമൻ രഘുവാണ് , സിത്താറിൽ വിരലുകളാൽ […]
പതിനൊന്നു പ്രൊവിൻസുകളെ കോർത്തിണക്കി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് നവ നേതൃത്വം …
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. .. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല .. യൂറോപ്പിൽ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് […]
അനേകർക്ക് വെളിച്ചമായി ‘ലൈറ്റ് ഇൻ ലൈഫ് ‘ സ്വിറ്റ്സർലാൻഡ് – 2021 ൽ വിവിധ പദ്ധതികൾ നടപ്പിലാക്കുവാനായി 2,43,700 സ്വിസ്സ് ഫ്രാങ്കിന്റെ ബഡ്ജറ്റ് .
‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം ( 05. 12. 2020) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സുമനസ്സുകളുടെ കൂട്ടായ്മയായ ‘ലൈറ്റ് ഇൻ ലൈഫ്’ സ്വിറ്റ്സർലണ്ടിന്റെ 2020 ലെ വാർഷിക പൊതുയോഗം നടന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സൂം – മീഡിയ വഴി അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽത്തന്നെയിരുന്ന് ഈ വർഷത്തെ പൊതുയോഗത്തിൽ സംബന്ധിച്ചത് ഒരു പുതിയ അനുഭവമായി. മൗന പ്രാർത്ഥനയോടെ ആരംഭിച്ച പൊതുയോഗം, സംഘടനാംഗങ്ങളുടെ ഉറ്റവരും ഉടയവരും സഹകാരികളും അഭ്യുദയകാംക്ഷികളുമായിരുന്നവരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ […]
ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദി ഇയർ’ ആയി ജോ ബൈഡനും കമല ഹാരിസും
യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ടൈം മാഗസിന്റെ 2020ലെ ‘പേഴ്സൺ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് ജോഡിയെ തെരഞ്ഞെടുത്തത്. ഹെൽത്ത് കെയർ വര്‍ക്കര്‍ ആന്റോണി ഫൌച്ചിയെയും ‘റേഷ്യല്‍ ജസ്റ്റിസ് മൂവ്മെന്റി’നെയും ഡൊണാള്‍ഡ് ട്രംപിനെയും പിന്നിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ മുഖം മാറ്റുന്നുവെന്ന തലക്കെട്ടോടുകൂടി ഇരുവരുടെയും ചിത്രമാണ് ടൈം മാഗസിന്റെ മുഖചിത്രം. 232നെതിരെ 306 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ബൈഡന് ട്രംപിനെ […]
ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വാർത്താ ബുള്ളറ്റിനു പ്രേക്ഷകരിൽ നിന്നും വൻ സ്വീകാര്യത…
സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മ ആയ ഹലോ ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡ് 2020 മാർച്ച് മാസം തുടക്കമിട്ട ന്യൂസ് ബുള്ളറ്റിന് വലിയ സ്വികാര്യതയാണ് സ്വിസ്സ് മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. സ്വിറ്റ്സർലണ്ടിലെ നേരുള്ള ശബ്ദമായി എല്ലാ മാസാദ്യ ഞായറാഴ്ചയാണ് വാർത്താ ബുള്ളറ്റിൻ യൂട്യൂബിലൂടെയും ,ഫേസ്ബുക്കിലൂടെയും പ്രക്ഷേപണം ചെയ്യുന്നത് ..ദൃശ്യഭംഗിയിലും ,അവതരണത്തിലും മറ്റേതൊരു ഒന്നാംകിട വാർത്താചാനലിനോടും ഒപ്പം നിൽക്കുന്ന രീതിയിലാണ് നാളുകൾ മുന്നോട്ടു പോകുമ്പോൾ ഹലോ ഫ്രണ്ട്സ് വാർത്ത ബുള്ളെറ്റിന്റെയും സ്ഥാനം .. നിരവധി രാജ്യങ്ങളിലെ മലയാളി സുഹൃത്തുക്കൾ ഈ […]