Association Europe Pravasi Switzerland

കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് ഏർപ്പെടുത്തിയ ഏഴുദിന ക്വാറന്റീൻ പിൻവലിക്കണമെന്ന് കേളി സ്വിറ്റ്സർലൻഡ് .

വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴു ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നിബന്ധന പിൻവലിക്കണമെന്ന് കേളി സ്വിറ്റ്‌സർലൻഡ് ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തേക്ക് അവധിക്ക് വരുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സർക്കാർ നടപടി. കോവിഡ് നിരക്ക് കുതിച്ചുയരുകയും നിയന്ത്രണങ്ങൾ പാളുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിന്റെ വീഴ്ചയെ മറക്കാൻ പ്രവാസികളെ കരുവാക്കുന്നത് പ്രതിഷേധാർഹമാണ്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിൽ ഭൂരിഭാഗവും രണ്ട് ഡോസ് വാക്‌സിനുകളും പുറമെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രൂരമായ ഈ നടപടിക്കെതിരെ […]

Association Entertainment Our Talent Pravasi Switzerland

ഉയിരേ ഒരു ജന്മം നിന്നെ – മിന്നൽ മുരളിയിലെ ഹിറ്റ് ​ഗാനത്തിന്റെ കവർ വേർഷനുമായി സ്വിറ്റസർലണ്ടിൽ നിന്നും റോസ്ബെൻ …..

മിന്നൽ മുരളിയിലെ ‘ഉയിരേ’ എന്ന ഹിറ്റ് ഗാനത്തിന് കവർ വേർ‍ഷനുമായി സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക റോസ് ബെന്നും കൂടെ നാട്ടിൽ നിന്നും അതുൽ സെബാസ്റ്റിയനും.. പാട്ടിന്‍റെ ആത്മാവ് അറിഞ്ഞുള്ള ആലാപനമാണ് ഇരുവരും ഈ കവർ വേർഷനിലൂടെ സംഗീതാസ്വാദകർക്കു സമ്മാനിച്ചിരിക്കുന്നത് … നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ‘മിന്നൽ മുരളി’ തരംഗമായിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം സിനിമയിലെ രംഗങ്ങളും ബ്രില്ല്യൻസുകളുമൊക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ്. കൂട്ടത്തിൽ ‘ഉയിരേ’ എന്ന പാട്ടും ഏറെ ചർച്ചയാകുന്നുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാന്‍റെ […]

Association Education Europe Health Pravasi Switzerland

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ്” ഇലന്തൂരിൽ നിർമ്മിച്ച ഭവനം ഗുണഭോക്താവിന്‌ കൈമാറി.

ലൈറ്റ് ഇൻ ലൈഫിൻ്റെ സഹായത്തോടെ ഇലന്തൂരിൽ (പത്തനംതിട്ട) നിർമ്മാണം പൂർത്തിയാക്കിയ ഭവനം ജനുവരി 2 ന് നടന്ന ലളിതമായ ചടങ്ങിൽ കുടുംബത്തിന് കൈമാറി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ഭവനത്തിൻ്റെ കൂദാശ കർമ്മം നിർവഹിച്ചു. ഇടവകാംഗത്തിൽനിന്ന് സംഭാവനയായി ലഭിച്ച 5 സെൻറ് ഭൂമിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് നൽകിയ സാമ്പത്തിക സഹായത്തിന്, കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ഫാ.പോൾ നിലക്കലും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തിൽ; […]

Association Pravasi

ഗ്ലോബൽ പ്രവാസി കോൺഗ്രസ്(ജിപിസി). മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിദേശത്ത് ജോലി ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയാണ് ഗ്ലോബൽ പ്രവാസി കോൺഗ്രസ്(ജിപിസി).2020 ഒക്ടോബർ മാസം രൂപം കൊണ്ട സംഘടനക്ക് ഓരോ വർഷവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കും.2022 ലെ കമ്മറ്റിയുടെ പ്രസിഡന്റ് ആയി ബേസിൽ നെല്ലിമറ്റ(ബഹ്‌റൈൻ)ത്തെ വീണ്ടും തിരഞ്ഞെടുത്തു.ജനറൽ സെക്രട്ടറിയായി ബോബിൻ ഫിലിപ്പ്(യുകെ),ട്രഷർ അജീഷ് ചെറുവട്ടൂർ(സൗദി അറേബ്യ )മറ്റ് ഭാരവാഹികൾ:രക്ഷാധികാരി: മൈതീൻ പനക്കൽ(സൗദി അറേബ്യ) വൈസ് പ്രസിഡന്റുമാർ:1,ജോൺസൻ മർക്കോസ്(സൗദി അറേബ്യ),2,ബിജു വർഗ്ഗീസ്(യൂകെ)ജോയിന്റ് സെക്രട്ടറി1,അനിൽ പോൾ(ഒമാൻ)2,എൽദോസ് ജോൺ(സ്വീഡൻ)ജോയിന്റ് ട്രഷറർ:ജാഫർ ഖാൻ(സൗദി അറേബ്യ)ഐറ്റി വിങ് കൺവീനർ:ജിബിൻ ജോഷി(യുഎഇ)ചാരിറ്റി […]

Association Economy Kerala Pravasi Switzerland

കുറഞ്ഞ ചെലവിൽ കുട്ടനാടൻ ഓളപ്പരപ്പിലൂടെ ഒരു ഉല്ലാസ ജലയാത്ര -വിവരണം – ടോം കുളങ്ങര

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ജലക്കാഴ്ചകളിലൂടെ ഓളപ്പരപ്പിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കുട്ടനാടൻ കായലിന്റെ വിശാലതയും സുഖശീതളിമയും കുറഞ്ഞ ചെലവിൽ ജലസഞ്ചാരപ്രേമികൾക്ക് ഇനി കൂടുതൽ നേരം ആസ്വദിക്കാം. കപ്പലിലുള്ള അത്ര സുരക്ഷയോടെയാണ് ജലഗതാഗത വകുപ്പ് ഈ ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. വേഗ-2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കാറ്റമറൈൻ ബോട്ടിന് 20.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ബോട്ടിൽ 120 യാത്രക്കാർക്ക് സുഖമായിരുന്ന് യാത്ര ചെയ്യാം. അഞ്ചുമണിക്കൂർ […]

Association Pravasi Switzerland

ക്രിസ്മസ് കാലത്ത് 2600  ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക് ഭക്ഷണവും, കേക്കും നൽകി സൂറിച്ചിലെ എഗ്ഗിലെയും പരിസരപ്രദേശത്തെയും വനിതാ കൂട്ടായ്‌മ

“അന്നദാനം പുണ്യകർമ്മം”  എന്ന ഒരു ചിന്താശകലവുമായാണ് ഇത്തവണ എഗ്ഗിൽനിന്നും പരിസരപ്രദേശത്ത് നിന്നുമുള്ള  വനിതാ കൂട്ടായ്മ പുൽക്കൂട്ടിൽ പിറക്കുവാൻ പോകുന്ന ഉണ്ണിശോയുടെ തിരുപ്പിറവിയെ വരവേറ്റത്. ഡിസംബർ 1 മുതൽ  25 വരെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള  മുപ്പതിൽപരം അനാഥാലയങ്ങളിലും ,കാൻസർ സെൻറർകളിലും ,പാലിയേറ്റീവ് യൂണിറ്റുകളിലും ആയി കുട്ടികളും നിരാലംബരുമായ 2600  ഇൽ അധികം വരുന്ന മനുഷ്യ സ്നേഹികൾക്ക്  ഒരു ദിവസത്തെ ഭക്ഷണവും, കേക്കും നൽകിയാണ്  ഇത്തവണ ക്രിസ്മസിനെ വരവേറ്റത്. ഡിസംബർ ഒന്നാം തീയതി  ഫാദർ ലാൽ മാത്യു ആഗമനകാലത്തോടനുബന്ധിച്ച് ഒറീസയിൽ […]

Association Pravasi Switzerland

ലിയോ ടോൾസ്റ്റോയിയുടെ “പാപ്പാ പനോവിന്റെ പ്രത്യേക ക്രിസ്തുമസ്” – അഭിനയ മികവോടെ സ്വിറ്റസർലണ്ടിലെ മലയാളി കുട്ടികൾ.

സ്വിറ്റ്‌സർലൻഡിലെ മാർത്തോമ്മാ സഭയുടെ സണ്ടേ സ്‌കൂൾ കുട്ടികൾ, ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാതമായ കഥ “പാപ്പാ പനോവിന്റെ പ്രത്യേക ക്രിസ്തുമസ്” ഒരു സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ മനം കവരുന്നു. ബൈബിളിലെ വിശുദ്ധ മത്തായിയുടെ സുവിശേഷം (25:35-40) അടിസ്ഥാനമാക്കിയാണ് മനോഹരമായ ഈ കഥ എഴുതപ്പെട്ടിരിക്കുന്നത്. “ദയയുള്ളവരായിരിക്കുകയും അത് ആവശ്യമുള്ളവർക്ക് നിസ്വാർത്ഥമായി നൽകുകയും ചെയ്യുക” എന്ന സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നതിലൂടെ, ക്രിസ്‌മസിന്റെ യഥാർത്ഥ ചൈതന്യത്തെ ഈ ദൃശ്യ പകർച്ചയിലൂടെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അനുഗ്രഹ മാത്യു മൂലകഥ സ്കിറ്റ് രൂപത്തിലേക്ക് പകർത്തിയപ്പോൾ […]

Association Pravasi Switzerland

സ്വിറ്റ്സർലൻഡ് മാർത്തോമ്മാ ഗായകസംഘം ഒരുക്കിയ ഈവർഷത്തെ ക്രിസ്മസ് കരോൾ ഗാനം ശ്രദ്ധേയമാകുന്നു.

അഡ്വ. സൂസൻ ജോർജ് രചിച്ച് എബ്രഹാം ജോർജ് അഞ്ചേരി സംഗീതം നൽകിയ ´ശാന്തമാം ഈ രാവിൽ` എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സ്വിട്സർലണ്ടിന്റെ വിവിധ പ്രവിശ്യകളിൽ താമസിക്കുന്ന ഇരുപതിൽപരം ഗായികാ ഗായകന്മാർ ചേർന്നാണ്. അഭിലാഷ് തെക്കോട്ടിൽ, അമിത് ചെറിയാൻ, അഞ്ജു യോഹന്നാൻ, അനൂപ് എബ്രഹാം, അനുഗ്രഹ മാത്യു, അശ്വിൻ ഉമ്മൻ, ബിനി തോമസ്, ചെറിയാൻ കോശി (ജിജി), ചിന്നു മാത്യു, ദിവ്യ കോശി, ജൂലിയറ്റ സാംസൺ, നോറ ആൻ തെക്കോട്ടിൽ, ഒലീവിയ മണപ്പറമ്പിൽ, പ്രദീപ് തെക്കോട്ടിൽ, റിന്നു […]

Association Pravasi Switzerland

കേരളാ പ്രവാസി കോൺഗ്രസ് (എം.) സ്വിറ്റ്സർലണ്ട് പ്രെസിഡന്റായി ജെയിംസ് തെക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു . സെക്രെട്ടറി ആയി പയസ് പാലാത്രക്കടവിലും ട്രഷറർ ആയി ജോസ് പെരുംപള്ളിയും

സൂറിച്ച്.- കേരളാ പ്രവാസി കോൺഗ്രസ് (എം.) സ്വിറ്റ്സർലണ്ടിന്റെ പ്രസിഡൻറായി ജെയിംസ് തെക്കേമുറിയെ തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജെയിംസ് കേരള യൂത്ത് ഫ്രണ്ടിന്റെ സാംസ്ഥന ജനറൽസെക്രട്ടറിയായിരുന്നു.സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ വെച്ച് നടന്ന യോഗം പാർട്ടി ചെയർമാൻ ശ്രീ. ജോസ്.കെ.മാണി. ഓൺലൈനിൽ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡൻറുമാരായി അഡ്വ. ജോജോ വിച്ചിട്ട്.,തോമസ് നാഗരൂർ. ,ജിനു കെളങ്ങര എന്നിവരെയും ജനറൽ സെക്രട്ടറിയായി പയസ്സ് പാലാത്രക്കടവിലിനെയും. ജോയിൻറ് സെക്രട്ടറി മാരായി ജസ് വിൻ പുതുമന , ആൽബി ഇരുവേലിക്കുന്നേൽ , ബോബൻ പള്ളിവാതുക്കൽ എന്നിവരെയും ട്രഷർ […]

Association Pravasi Switzerland

തിരുപിറവിയുടെ സ്മരണകളുണർത്തി ആറാവു ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഡിസംബർ 19 നു ഭക്ത്യാദരപൂർവ്വം ക്രിസ്‌മസ്സ്‌ ആഘോഷിച്ചു.

തിരുപിറവിയുടെ സ്മരണങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രമായി ഉദിക്കുമ്പോൾ, സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 19 നു ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ സീറോ മലബാർ റീത്തിലുള്ള പുതിയ ആരാധന ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളിലൂടെ ആണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങൾ വീട്ടിലൊതുങ്ങിയ ഈ […]