മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സേന രക്ഷപ്പെടുത്തി. 200 ഓളം സായുധധാരികളായ അക്രമികളാണ് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്.ഇംഫാൽ വെസ്റ്റ് അഡീഷണൽ പൊലീസ് സൂപ്രണ്ട് അമിത് സിംഗിനെനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കൊള്ളയടിക്കുകയും വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വിവരത്തെത്തുടർന്ന് സേന നടത്തിയ ദൗത്യത്തിലൂടെയാണ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഇംഫാലിൽ കൂടുതൽ സേനയെ വിന്യസിച്ചു. അക്രമത്തിന് പിന്നിൽ മെയ്തെയ് വിഭാഗം എന്നാണ് ആരോപണം. അമിത് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
Author: Malayalees
ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ
ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചൊവ്വാഴ്ച ഗുജറാത്തിലെ പോർബന്തറിന് സമീപം ഒരു കപ്പലിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവയാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചവ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാൻ പാക് സ്വദേശികളായ 5 പേരാണ് പിടിയിലായി. പ്രതികളെ പോർബന്തർ തീരത്ത് എത്തിച്ചിട്ടുണ്ട്. നാവിക സേനയും […]
യുഡിഎഫ് കാലത്ത് തന്നെയാണ് സിഎംആർഎലിനു കരാർ നൽകിയത്; പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു: മാത്യു കുഴൽനാടൻ
സിഎംആർഎൽ വിവാദത്തിൽ പി രാജീവിനും എം ബി രാജേഷിനും മറുപടിയുമായി മാത്യു കുഴൽനാടൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെയാണ്സിഎംആർഎലിനു കരാർ നൽകിയത്. എന്നാൽ, ലീസ് നൽകി പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു എന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. 2016ൽ ലീസ് റദ്ദാക്കാൻ സുപ്രിം കോടതി സർക്കാരിന് അവകാശവും അധികാരവും നൽകി. എന്നാൽ അത് വിനിയോഗിച്ചില്ല. 2019ൽ കേന്ദ്ര ഭേദഗതി വന്നിട്ടും സർക്കാർ അനങ്ങിയില്ല. ഉദ്യോഗസ്ഥർ നടപടി റദ്ദാക്കാൻ ഒരുങ്ങിയപ്പോൾ മുഖ്യമന്ത്രി […]
മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് ഫിയോക്; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്
തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് അറിയിച്ചു. (malayalam movie release feuok) ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക ആരോപിച്ചിരുന്നു. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക […]
സര്‍പ്രൈസുമായി ലെന! വിവാഹിതയായെന്ന് വെളിപ്പെടുത്തല്‍, ഭർത്താവ് ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് കൃഷ്ണന്‍
തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്ത്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് തന്റെ ഭർത്താവെന്ന് ലെന വെളിപ്പെടുത്തി. ഈ വർഷം ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായതെന്ന് ലെന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. നമ്മുടെ രാജ്യത്തിനും […]
‘രോഹിത് മിടുക്കനായ ക്യാപ്റ്റൻ, അടുത്ത എം.എസ് ധോണി’; സുരേഷ് റെയ്ന
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന. രോഹിത് മിടുക്കനായ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്പരയിൽ യുവതാരങ്ങളെ സമർത്ഥമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രോഹിത് അടുത്ത എം.എസ് ധോണിയാകുമെന്നും സുരേഷ് റെയ്‌ന. രോഹിത് മിടുക്കനായ ക്യാപ്റ്റനാണ്. ശരിയായ ദിശയിലാണ് അദ്ദേഹം നീങ്ങുന്നത്. എം.എസ് ധോണിയെപ്പോലെ യുവതാരങ്ങൾക്ക് രോഹിത് നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. ആദ്യം സർഫറാസിന് അവസരം നൽകി, പിന്നീട് ജുറലിനെ ടീമിൻ്റെ ഭാഗമാക്കി. ഇതിൻ്റെ എല്ലാം […]
അനായാസം ആർസിബി; ഗുജറാത്തിനെ തകർത്ത് രണ്ടാം ജയം
വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ രണ്ടാം ജയം. ഗുജറാത്ത് ജയൻ്റ്സിനെ 8 വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് ബാംഗ്ലൂരിൻ്റെ ജയം. ഗുജറാത്തിനെ 7 വിക്കറ്റിന് 107ൽ ഒതുക്കിയ ബാംഗ്ലൂർ 12.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിച്ചു. 27 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദനയും 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും ആർസിബിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. രേണുകയാണ് കളിയിലെ താരം. (wpl rcb […]
അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടാൻ സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ
റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് സഹായിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ. അഭിഭാഷകനയ വാസിലി ഡബ്കോവിനെയാണ് കസ്റ്റഡിയിലെടുത്തത്. അലക്സി നവൽനിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് മാതാവിനെ സഹായിച്ച അഭിഭാഷകനാണ് വാസിലി ഡബ്കോവി. എന്നാൽ തടവിലാക്കിയ ശേഷം തന്നെ വിട്ടയച്ചതായി വാസിലി ഡബ്‌കോവ് മാധ്യമങ്ങളോട് വ്യക്തമാക്കി.അറസ്റ്റിൻ്റെ കാരണത്തെക്കുറിച്ചോ സാഹചര്യത്തെക്കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല. രണ്ട് ദിവസം മുൻപാണ് അലക്സി നവാൽനിയുടെ മൃതദേഹം മാതാവിന് കൈമാറിയത്. മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മൃതദേഹം കൈമാറിയത്. നവൽനിയുടെ കുടുംബം […]
ഗസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപ്പെടും; ഇസ്രയേലിന് മുന്നറിയിപ്പുമായി ജോ ബൈഡൻ
ഇസ്രയേലിനു മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗസയിൽ വംശഹത്യ തുടർന്നാൽ ആഗോള തലത്തിൽ ഒറ്റപെടുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം പുണ്യമാസമായ റമദാനിൽ ഗസയിൽ താൽക്കാലിക വെടി നിർത്തലിനു ഇസ്രയേൽ സമ്മതിച്ചതായും ബൈഡൻ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ചതന്നെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രതികരിച്ചിരുന്നു. ചില […]
ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി BJP; ജയ്‌റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും
ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. പ്രതിപക്ഷ നേതാവ് ഇന്ന് ജയ്‌റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി നീങ്ങുന്നത്. അതേസമയം സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഭൂപീന്ദര്‍ സിങ് ഹൂഡയും ഡികെ ശിവകുമാറും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ആശയവിനിയം തുടങ്ങി. അതൃപ്തി പരിഹരിക്കാന്‍ എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യാമെന്ന് നേതൃത്വം അറിയിച്ചു. ബിജെപി ഗവര്‍ണറെ കാണാനിരിക്കെയാണ് നിരീക്ഷകരുടെ നീക്കം. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി അറിയിച്ച് […]