ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. കേന്ദ്രസർക്കാർ അഞ്ച് വർഷം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കർഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും. 2024-25 ലെ സമ്പൂർണ ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തി മന്ത്രിസഭാരൂപീകരണത്തിന് ശേഷം ജൂലൈയിലാകും അവതരിപ്പിക്കുക. അതുവരെ പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കുകളാണ് ഇടക്കാല […]
Author: Tomy Thondamkuzhy
ആകാശം സ്വപ്‌നം കണ്ട കല്‍പന നക്ഷത്രം; ബഹിരാകാശ ദുരന്തത്തിന്റെ ഓർമകൾക്ക് 21 വയസ്
ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരിയായ കൽപന ചൗള ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. നാൽപതാം വയസ്സിൽ ബഹിരാകാശപേടകം കത്തിയമർന്ന് കൽപന കൊല്ലപ്പെട്ടെങ്കിലും ഹരിയാനയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച പെൺകുട്ടിക്ക് ആകാശത്തോളം സ്വപ്‌നങ്ങൾ കാണാനാകുമെന്നും അവ യാഥാർത്ഥ്യമാക്കാനാകുമെന്നും കൽപന തെളിയിച്ചു. അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറം സ്വപ്‌നങ്ങൾ കണ്ടു ആ ഇന്ത്യൻ യുവതി. രണ്ടു വട്ടം നാസയുടെ ദൗത്യത്തിൽ പങ്കാളിയായ ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശസഞ്ചാരിയായി അവർ മാറി. 2003 ഫെബ്രുവരി ഒന്നിന് നാസയുടെ സ്‌പേസ് ഷട്ടിലായ കൊളംബിയ ടെക്‌സാസിലെ […]
ഇടക്കാല ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രാജ്യം ഉറ്റുനോക്കുന്നു
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും. ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യതയുണ്ട്. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ […]
വീണാ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കും. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐയ്ക്ക് കൈമാറിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിന് ഉള്‍പ്പെടെ അധികാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എസ്എഫ്‌ഐഒ. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടെന്താണെന്നും മാസപ്പടി വിവാദമെന്ന പേരില്‍ വലിയ ചര്‍ച്ചയായ പണമിടപാട് […]
ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി
ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നൽകിയിരിക്കുന്നത്. എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ […]
ഡൽഹി എക്സൈസ് നയ കേസ്: കെജ്രിവാളിന് വീണ്ടും ഇഡി സമൻസ്
എക്സൈസ് നയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് അഞ്ചാം തവണയാണ് ഇഡി സമൻസ് അയയ്ക്കുന്നത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ബിജെപിയുടെ ലക്ഷ്യം. അരവിന്ദ് കെജ്‌രിവാൾ പ്രതിയല്ലെന്ന് ഇഡി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് സമൻസ് അയച്ചതെന്ന് ഒരു ആം ആദ്മി പാർട്ടി നേതാവ് ചോദിച്ചു. നേരത്തെ ജനുവരി 17, […]
തേങ്ങ ഇടാനുണ്ടോ തേങ്ങ!, നാരിയൽ കോൾ സെന്ററിൽ വിളിക്കൂ…
കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.
അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തിൽ മോദി പ്രതിമ ഉള്ള ക്ഷേത്രം; ഗുജറാത്തി വ്യാപാരിയുടെ അതിബുദ്ധിയിൽ കറങ്ങി നഗരസഭ
അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തിൽ മോദി പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ച് ഗുജറാത്തി വ്യാപാരി. ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം. മോഹൻലാൽ ഗുപ്ത എന്നയാളാണ് കെട്ടിടത്തിന് മുകളിൽ പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ചത്. കെട്ടിടത്തിൽ അനുമതിയില്ലാതെ അധിക നില നിർമ്മിച്ചിരുന്നു. ഇതിനെതിരെ കെട്ടിടം അനധികൃതമായി നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. മുഴുവൻ നിർമാണവും അനധികൃതമാണെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് കെട്ടിടത്തിനെതിരെ ആദ്യ പരാതി ഉയർന്നത്. എന്നാൽ, താൻ വസ്തു വാങ്ങിയ വ്യക്തി 2012ൽ ഗഡ്ഖോൾ ഗ്രാമപഞ്ചായത്തിൽ […]
ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു
‘ഭാരത് ജോഡോ ന്യായ് യാത്ര’ റാലിക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർന്നു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. ആവേശഭരിതരായ ജനക്കൂട്ടം വാഹനത്തിന് മുകളിൽ കയറിയതോടെയാണ് പിൻവശത്തെ ഗ്ലാസ് തകർന്നത്. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബിഹാറിൽ പര്യടനം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് സംഭവം. കതിഹാറിൽ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ റോഡിനിരുവശവും ആളുകൾ തടിച്ചികൂടി. റോഡ് […]
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം, ഇല്ലെങ്കിൽ 1000 രൂപ പിഴ; മന്ത്രി സജി ചെറിയാൻ
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണം എന്നാണ് നിർദേശം. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ്റെ രേഖാമൂലമുള്ള മറുപടിയാണിത്. വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വെയ്ക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ […]












