India National

ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി

ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നൽകിയിരിക്കുന്നത്. എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ […]

India National

ഡൽഹി എക്സൈസ് നയ കേസ്: കെജ്രിവാളിന് വീണ്ടും ഇഡി സമൻസ്

എക്സൈസ് നയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് അഞ്ചാം തവണയാണ് ഇഡി സമൻസ് അയയ്ക്കുന്നത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുകയുമാണ് ബിജെപിയുടെ ലക്ഷ്യം. അരവിന്ദ് കെജ്‌രിവാൾ പ്രതിയല്ലെന്ന് ഇഡി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് സമൻസ് അയച്ചതെന്ന് ഒരു ആം ആദ്മി പാർട്ടി നേതാവ് ചോദിച്ചു. നേരത്തെ ജനുവരി 17, […]

India Kerala

തേങ്ങ ഇടാനുണ്ടോ തേങ്ങ!, നാരിയൽ കോൾ സെന്ററിൽ വിളിക്കൂ…

കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.

India National

അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തിൽ മോദി പ്രതിമ ഉള്ള ക്ഷേത്രം; ​ഗുജറാത്തി വ്യാപാരിയുടെ അതിബുദ്ധിയിൽ കറങ്ങി നഗരസഭ

അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തിൽ മോദി പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ച് ഗുജറാത്തി വ്യാപാരി. ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം. മോഹൻലാൽ ഗുപ്ത എന്നയാളാണ് കെട്ടിടത്തിന് മുകളിൽ പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ചത്. കെട്ടിടത്തിൽ അനുമതിയില്ലാതെ അധിക നില നിർമ്മിച്ചിരുന്നു. ഇതിനെതിരെ കെട്ടിടം അനധിക‍ൃതമായി നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. മുഴുവൻ നിർമാണവും അനധികൃതമാണെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് കെട്ടിടത്തിനെതിരെ ആദ്യ പരാതി ഉയർന്നത്. എന്നാൽ, താൻ വസ്തു വാങ്ങിയ വ്യക്തി 2012ൽ ഗഡ്ഖോൾ ഗ്രാമപഞ്ചായത്തിൽ […]

India National

ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു

‘ഭാരത് ജോഡോ ന്യായ് യാത്ര’ റാലിക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർന്നു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. ആവേശഭരിതരായ ജനക്കൂട്ടം വാഹനത്തിന് മുകളിൽ കയറിയതോടെയാണ് പിൻവശത്തെ ഗ്ലാസ് തകർന്നത്. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബിഹാറിൽ പര്യടനം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് സംഭവം. കതിഹാറിൽ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ റോഡിനിരുവശവും ആളുകൾ തടിച്ചികൂടി. റോഡ് […]

India Kerala

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം, ഇല്ലെങ്കിൽ 1000 രൂപ പിഴ; മന്ത്രി സജി ചെറിയാൻ

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണം എന്നാണ് നിർദേശം. സഭയിൽ കെ.കെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ്റെ രേഖാമൂലമുള്ള മറുപടിയാണിത്. വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വെയ്ക്കേണ്ടതുണ്ട്. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ ആധാർ […]

India Kerala

‘യഥാർത്ഥ ഭക്തർ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല’; കപട ഭക്തരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ട്. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടന്നു. പൊലീസ് വളരെ […]

India National

8-ാം വയസില്‍ ഗുരുതര പൊള്ളൽ; തളര്‍ന്നില്ല, പഠിച്ചു അതെ ആശുപത്രിയിൽ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി, പത്മശ്രീ നേടി

തന്റെ 8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം. ഇപ്പോള്‍ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടി ഡോ. പ്രേമ ധന്‍രാജ്. തനിക്ക് എട്ടുവയസുള്ളപ്പോൾ ചായ തിളപ്പിക്കാനായി അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു. മുഖവും കഴുത്തുമുള്‍പ്പെടെ പൊള്ളലേറ്റു. ശരീരത്തിന്റെ 50 ശതമാനവും പൊള്ളലേറ്റു. ഒട്ടേറെ ശസ്ത്രക്രിയകള്‍. ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും മുഖം പാടേമാറി. പലരും പേടിച്ച് മുഖംതിരിച്ചു. ജീവിതത്തിലേക്ക് പതിയെ തിരിച്ചുവന്ന പ്രേമ പഠനത്തില്‍ മികവുകാട്ടി മെഡിക്കല്‍ വിദ്യാര്‍ഥിനിയായി. രോഗിയായികിടന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ […]

India National

‘രാജ്യം കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ; ഇന്ത്യ ശരിയായ ദിശയിൽ’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം വികസനത്തിന്റെ പാതയിലാണെന്നും കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെയാണെന്നും രാഷ്ട്രപതി. അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും വനിത സംവരണ ബിൽ പാസാക്കിയതും സർക്കാരിന്റെ നേട്ടമാണെന്നും മുത്തലാഖ് ബില്ല് സുപ്രധാനനിയമ നിർമാണമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വനിത സംവരണ ബിൽ അവതരിപ്പിച്ച പ്രധാനമന്ത്രിയെ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യത്ത് എല്ലാ മേഖലയിലും ഉണ്ടായ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗം. ഇന്ത്യ സാമ്പത്തിക ശക്തിയായി മാറി. 25 […]

Sports

ആറു പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ ടെന്നീസ് ടീം പാകിസ്ഥാനിൽ; പുതിയൊരു സൗഹൃദത്തിന് തുടക്കം

ആറു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ ടെന്നിസ് ടീം പാകിസ്ഥാൻ മണ്ണിൽ കാലുകുത്തിയപ്പോൾ കളിക്കളത്തിൽ പുതിയൊരു സൗഹൃദത്തിനു തുടക്കമായി. ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ്പ് പ്ളേ ഓഫിൽ ഇസ് ലാമബാദിൽ പാക്കിസ്ഥാനെ നേരിടാനാണ് പത്തംഗ ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ എത്തിയത്. ഫെബ്രുവരി മൂന്നിനും നാലിനുമാണ് മത്സരം.1966ൽ ഡേവിസ് കപ്പിൽ പാകിസ്ഥാനെ അവരുടെ മണ്ണിൽ തോൽപിച്ച ശേഷം (4-0) ആദ്യമാണ് ഇന്ത്യൻ ടെന്നീസ് താരങ്ങൾ പാകിസ്ഥാനിൽ കളിക്കുക. പാകിസ്ഥാനു പുറത്തൊരു വേദിക്കായി അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ ശ്രമിച്ചെങ്കിലും രാജ്യാന്തര […]