ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ചർച്ചയാകും നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് […]
Author: Tomy Thondamkuzhy
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മുതല്‍ എസ്.ഐ വരെ അഞ്ചോളം പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന്
കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31 വരെയാണ് നിലവിലുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ തന്നെ സ്ഥിര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണ്ണമാവസരമാണ് മുന്നിലുള്ളത്. ഇനിയും അപേക്ഷിക്കാത്തവര്‍ എത്രയും വേഗം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. പോലീസ് സബ് […]
മധ്യപ്രദേശിൽ 256 ദിനോസർ മുട്ടകള്‍ കണ്ടെത്തി; ലോകത്തേറ്റവും അധികം ദിനോസറുകളുണ്ടായിരുന്നത് ഇന്ത്യയിലോ
ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ […]
പ്രതികൾ തട്ടിയത് 1157 കോടി; ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി
ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി.പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീ എന്ന പേരിൽ പ്രതികൾ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളിൽനിന്ന് കോടികൾ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് […]
മണിപ്പൂരിൽ വീണ്ടും സംഘർഷം, വെടിവെപ്പ്; രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു
മണിപ്പൂരിൽ വീണ്ടും സംഘർഷം. വെടിവെപ്പ്. രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം. ഇംഫാൽ ഈസ്റ്റ്, ക്യാംങ്ങ് പോപ്പി എന്നിവിടങ്ങളിൽ വെടിവെപ്പ് നടന്നതിന് പിന്നാലെയാണ് മരണവാര്‍ത്ത പുറത്തെത്തിയത്. രണ്ട് പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ള വിശദാംശങ്ങൾ ലഭ്യമല്ല. […]
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കൈയടി നേടാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല. കൈയടി നേടാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്നലെ രാവിലെ 11.30 ന് നടന്നു. ബജറ്റ് സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പ്, പാര്‍ലമെന്റില്‍ […]
ഭക്തരുടെ വൻ തിരക്ക്: അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരി 1 മുതൽ ഇവയുടെ സര്‍വീസ് ആരംഭിക്കും . ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ് ഉണ്ടാക്കുക. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ദർശനസമയം നീട്ടിയും ആരതി, […]
‘സസ്പെൻഡ് ചെയ്യപ്പെട്ട സമിതി ചാമ്പ്യൻഷിപ്പ് നടത്തുന്നു, വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു’; ഗുസ്തി ഫെഡറേഷനെതിരെ സാക്ഷി മാലിക്
ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സാക്ഷി മാലിക്.സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുവെന്ന് ആരോപണം. സഞ്ജയ് സിംഗ് വ്യാജ സർട്ടിഫിക്കറ്റുകൾ കളിക്കാർക്ക് വിതരണം ചെയ്തുവെന്നും സഞ്ജയ് സിംഗ് ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമായി ഒപ്പിട്ടുവെന്നും സാക്ഷി മാലികെ ആരോപിച്ചു. കായിക ഭദ്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ് ജയ്പൂരിൽ നടക്കാനിരിക്കെയാണ് സഞ്ജയ് സിംഗിന്റെ നീക്കം.സസ്പെൻഷനിൽ ഇരിക്കുന്ന ഒരാൾക്ക് സംഘടനയുടെ പണം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നും സാക്ഷി മാലിക് ചോദിക്കുന്നു. സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്നും താരം […]
‘നീതി ലഭിച്ചില്ല, രണ്ട് കുടുംബങ്ങൾക്കും സമാന നഷ്ടം’; തുല്യ നീതി വേണമെന്ന് കെ.എസ്.ഷാനിന്റെ കുടുംബം
ഴിഞ്ഞ ദിവസമാണ് രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസില്‍ ചരിത്ര വിധി ഉണ്ടായത്. എന്നാൽ രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസിന് കാരണമായ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി സ്വദേശി കെ.എസ്.ഷാനെ വെട്ടിക്കൊന്ന കേസിൽ വർഷം രണ്ടു കഴിഞ്ഞിട്ടും വിചാരണയായില്ല. രൺജിത്ത് വധക്കേസിൽ കുറ്റവാളികൾക്ക് വധശിക്ഷ ലഭിച്ചപ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്. രൺജിത്ത് വധക്കേസിൽ വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെയെന്ന് ചോദിക്കുകയാണ് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്റെ കുടുംബം. ക്രൂരമായ കൊലപാതകമാണ് നടന്നത്. കേസ് […]
അണ്ടർ 19 ലോകകപ്പ്: ന്യൂസീലൻഡ് 81 റൺസിന് പുറത്ത്; ഇന്ത്യക്ക് 214 റൺസ് ജയം
അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം. കിവീസിനെ 214 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 296 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് കേവലം 81 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി സൗമി പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഷീർ ഖാനും രാജ് ലംബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റിനൊപ്പം ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും നേടിയ മുഷീർ ഖാനാണ് കളിയിലെ താരം. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് […]












