മലപ്പുറം എടക്കര ടൗണിൽ ഭീതിവിതച്ച് കാട്ടുപോത്ത്. പുലർച്ചെ നാലിനാണ് നഗരത്തിൽ കാട്ടുപോത്ത് ഇറങ്ങിയത്. പുലർച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. ഇല്ലിക്കാട് ഭാഗത്തായാണ് കാട്ടുപോത്ത് നിലവിലുള്ളത്. അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകൽക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.
Author: Tomy Thondamkuzhy
വയനാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ആനയുടെ കഴുത്തില്‍ റേഡിയോ കോളര്‍
വയനാട് എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനെയ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് വിവരം. […]
ജോർദാനിൽ യുഎസ് സൈനികർക്ക് നേരെയുണ്ടായ ആക്രമണം; തിരിച്ചടിക്കാൻ അമേരിക്ക
ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കാൻ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലിയ തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം യു.എസ് സേനാതകാവളങ്ങൾക്ക് നേരെ 150-ലേറെ ആക്രമണം നടന്നിട്ടുണ്ട്.
പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും
അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ നിശ്ചയിച്ച പരീക്ഷകൾ ഉൾപ്പെടെ മാറ്റി. രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജിൽ ഒരു സംഘം വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ വരയ്ക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ ’ഇന്ത്യ രാമ രാജ്യമല്ല‘ എന്ന പ്ലക്കാർഡുയർത്തി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി […]
ഇങ്ങനെയുണ്ടോ ഒരു തോൽവി! ഇന്റർ മയാമിയെ ഗോൾമഴയിൽ മുക്കി; അൽ നസ്റിന്റെ ജയം എതിരില്ലാത്ത ആറ് ഗോളുകൾക്ക്
റിയാദ് സീസൺ കപ്പിലെ ഇന്റർ മയാമി- അൽ നസ്ർ പോരാട്ടത്തിൽ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അൽ നസ്റിന്റെ ജയം. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. എന്നാൽ മെസിയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് കളത്തിലിറക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അൽ നാസ്ർ മയാമിയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. ഒറ്റാവിയോയിലൂടെയായിരുന്നു ആദ്യ ഗോൾ. ആൻഡേഴ്സൺ ടലിസ്കയുടെ ഹാട്രിക് ഗോൾ മയാമിയെ വമ്പൻ തോൽവിയിലേക്ക് തള്ളിവിട്ടു. ലപോർട്ടെ, മുഹമ്മദ് മരാൻ എന്നിവരും സൗദി ക്ലബിന് […]
മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; SFIO അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും
മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാന്‍ സാധ്യതയില്ല. രാഷ്ട്രീയമായി പാര്‍ട്ടിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും വേട്ടയാടാനാണ് വിഷയം ഉപയോഗിക്കുന്നതെന്നാണ് സിപിഐഎം പറയുന്നത്. രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്നും എന്തു വില കൊടുത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഐഎം നിലപാട്. അതേസമയം കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം കൊണ്ട് […]
ഡൽഹി എക്സൈസ് നയ കേസ്: അരവിന്ദ് കെജ്രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകില്ല
എക്സൈസ് നയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. തുടർച്ചയായ അഞ്ചാം തവണയാണ് കെജ്രിവാളിന് ഇഡി സമൻസ് അയക്കുന്നത്. ഛണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഡൽഹിയിൽ ആംആദ്മി നടത്തുന്ന മാർച്ചിൽ കെജ്രിവാൾ പങ്കെടുക്കും. ചണ്ഡീഗഡിൽ കഴിഞ്ഞ ദിവസങ്ങളിൽ മേയർ ഇലക്ഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസ് സഖ്യം ബി ജെ പി ക്കെതിരായി പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് വോട്ട് തിരിമറി ആണെന്ന ആരോപണം ഉന്നയിച്ചാണ് […]
400 കോടി മുതൽ മുടക്കിൽ 5 പാൻ ഇന്ത്യൻ സിനിമകളുമായി സംവിധായകൻ ആർ. ചന്ദ്രു
ഇന്ത്യയിലെ തന്നെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ ആർ. ചന്ദ്രു സിനിമാ ലോകത്തെ തന്നെ ആവേശം കൊള്ളിച്ചു കൊണ്ട് തൻ്റെ പുതിയ 5 സിനിമകൾ പ്രഖ്യാപിച്ചു. ഒരുപാട് ആഗ്രഹങ്ങളോടെയാണ് താൻ എത്തിയതെന്നും എന്നാൽ തന്റെ യാത്ര തുടരുമ്പോൾ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആർ. ചന്ദ്രു വ്യക്തമാക്കി.വെറും 100 രൂപ നോട്ടുമായി ബാംഗ്ലൂരിൽ എത്തി ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ വ്യക്തിത്വത്തിലേക്കുള്ള സംവിധായകന്റെ ശ്രദ്ധേയമായ യാത്രയെക്കുറിച്ച് അറിയുന്നത് തന്നെ പ്രചോദനകരമാണ്. 400 കോടിയുടെ വൻ ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കാനും, […]
‘പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ്സ് നിഷേധിക്കുന്നു’; സമരവുമായി കെ.എസ്.യു
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാനമൊട്ടാകെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം നടത്തുന്നത്. വിദ്യാർത്ഥി മനസ്സുകളെ ഉണർത്തിക്കൊണ്ട് സർക്കാരിന്റെ, വിദ്യാർത്ഥി-വിരുദ്ധ, പിന്നാക്ക സമുദായ വിരുദ്ധ നടപടികളെ തുറന്നു കാണിക്കുവാൻ വിഷയത്തിന്റെ ഗൗരവം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന തരത്തിൽ ഓൺലൈൻ ക്യാമ്പയിനായ ‘സ്റ്റാറ്റസ് മാർച്ചിലൂടെ’ പ്രതിഷേധം ആരംഭിക്കും. ഇതിനോടൊപ്പം വിദ്യാർത്ഥികളുടെ പരാതികൾ […]
രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ സൈബര്‍ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍
ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ അറസ്റ്റില്‍.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.ആകെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്‍ജിത് കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രണ്‍ജിത് കേസില്‍ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരായ […]












