കെ.പി.സി.സി പുനഃസംഘടനക്ക് സാധ്യത മങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന വേണ്ടെന്ന് നേതാക്കള്‍ക്കിടയില്‍ പൊതുവികാരം. നിലവിലെ ഭാരവാഹികള്‍ തുടര്‍ന്നേക്കും. ഒഴിവുള്ള സ്ഥാനങ്ങളില്‍ പുതിയ ഭാരവാഹികളെ നിശ്ചയിക്കാനും ധാരണ. പുതുതായി നേതൃത്വമേറ്റെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൂടെ പ്രവര്‍ത്തിക്കാന്‍ പുതിയ ടീം വേണമെന്നായിരുന്ന ആഗ്രഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ പുനഃസംഘടന നടത്തുന്നത് പ്രതികൂലമായിരിക്കുന്ന നിലപാടിലായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍. നീണ്ട ചര്‍ച്ചക്കൊടുവിലാണ് ചെറിയ ടീമിനെ നിശ്ചയിക്കാന്‍ ധാരണയായത്. ഇതിനായി ഡല്‍ഹിയിലെത്തി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി. […]
Author: Malayalees
ബി.ജെ.പിയുടെ സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ
ശബരിമലയിലെ യുവതീപ്രവേശന പ്രശ്നവുമായി ബന്ധപ്പെട്ട ബി.ജെ.പി നടത്തുന്ന സമരം എങ്ങുമെത്തിക്കാനാവാത്ത അവസ്ഥയിൽ. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ പോലും സമരത്തോട് മുഖം തിരിക്കുകയാണ്. ശക്തി തെളിയിക്കാൻ പോലുമാകാതെ ആളൊഴിഞ്ഞയിടമായി സമരപ്പന്തൽ മാറി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബി.ജെ.പി സമരം തുടങ്ങിയത് കഴിഞ്ഞ മാസം മൂന്നിനാണ്. ഓരോ ദിവസവും ഓരോ ജില്ലക്കും ചുമതല നൽകിയായിരുന്നു ക്രമീകരണം. എന്നാൽ സമരത്തോട് സർക്കാർ നിസംഗഭാവം തുടർന്നതോടെ നേതൃത്വം വെട്ടിലായി. ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, […]
കുട്ടികളിലെ ലുകീമിയ തടയാനാകുമോ?
“എന്തുകൊണ്ടാണ് കുട്ടികൾക്ക് ലുകീമിയ ഉണ്ടാവുന്നത്?” 30 വർഷമായി ഈ ചോദ്യം തന്നോടു തന്നെ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ചിൽ പ്രവർത്തിക്കുന്ന പ്രൊഫസർ മെൽ ഗ്രീവ്സ്. മൂന്നു ദശാബ്ദങ്ങളുടെ അന്വേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷം അദ്ദേഹം ലളിതമായ ഒരു ഉത്തരത്തിലെത്തിയിരിക്കുന്നു- അണുബാധ. അണുബാധ കാൻസറിലേക്ക് നയിക്കുന്നു എന്നല്ല, അണുബാധയില്ലായ്മയാണ് സത്യത്തിൽ വില്ലൻ എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. പ്രൊഫസർ ഗ്രീവ്സിന്റെ നിരീക്ഷണത്തിൽ കുട്ടികളിൽ ലുകീമിയ ഉണ്ടാക്കപ്പെടുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യത്തേത് ജനിതകമാണ്. കുഞ്ഞ് ഭ്രൂണാവസ്ഥയിലുള്ളപ്പോൾ […]
ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐയുടെ കടുത്ത നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. പരസ്യ വിപണിയിലെ വിലയേറിയ താരങ്ങളിലൊരാളായ പാണ്ഡ്യയെ കമ്പനികള്‍ കയ്യൊഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷേവിങ് ഉല്‍പ്പന്നങ്ങളുടെ കമ്പനിയായ ജില്ലെറ്റ് മാച്ച്3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. ഇതേസമയം, പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്‍റെയും മറ്റ് സ്പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സൂചനകള്‍. ഏഴു ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യ നിലവില്‍ സഹകരിക്കുന്നത്. […]
സമീര്‍ ഖാനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രിംകോടതി സമിതി
ഗുജറാത്ത് പൊലീസ് 2002 ല്‍ സമീര്‍ ഖാന്‍ എന്ന യുവാവിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന് സുപ്രിംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 2002 – 2006 കാലഘട്ടത്തില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മുസ്‍ലിംകളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സമീര്‍ ഖാന്‍ അടക്കം മൂന്നു പേരെ പൊലീസ് സംഘം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച് […]
തൃപ്തി ദേശായി ശബരിമലയിലേക്കില്ല
തൃപ്തി ദേശായി ശബരിമലയിലേക്കില്ല. താൻ ഇപ്പോൾ പൂനെയിലാണുള്ളതെന്നും മറിച്ചുള്ള പ്രചരണം ഗൂഢോദ്ദേശത്തോടെയാണെന്നും തൃപ്തി പറഞ്ഞു. പ്രചരണത്തിന് പിന്നിൽ സ്ത്രീവിരുദ്ധരെന്നും തൃപ്തി പറഞ്ഞു. കഴിഞ്ഞ നവംബർ 16 നാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് തൃപ്തി മടങ്ങുകയായിരുന്നു.
തേനീച്ചയുടെ കുത്തേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
വീട്ടില്‍ തേനീച്ചക്കൂടിന് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം സ്വദേശിനിയായ അലീന ബെന്നി (13) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. തേനീച്ച കൃഷി നടക്കുന്ന ഇവരുടെ വീട്ടില്‍ തേനീച്ചക്കൂടിനു സമീപം നില്‍ക്കുമ്പോഴാണ് അലീനയുടെ മുഖത്തും കഴുത്തിലുമായി തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയും നീര്‍വീക്കവുമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അലോക് വർമയെ മാറ്റാനുള്ള മാറ്റം തിടുക്കത്തിലായെന്ന് എ കെ പട്നയിക്
സി ബി ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള ഉന്നതാധികാര്യ സമിതിയുടെ തീരുമാനം തിടുക്കത്തിൽ ആയി പോയെന്നു റിട്ടയേർഡ് ജസ്റ്റിസ് എ കെ പട്നയിക്. വെർമക്കെതിരെ സി വി സി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതിഎ കെ പട്നായിക്കിനെ ആയിരുന്നു നിയോഗിച്ചത്. അഴിമതി കേസിൽ വെർമക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലാ എന്നും പട്നായിക്ക് വ്യക്തമാക്കി. സിവിസി റിപ്പോർട് തന്റെ നിഗമനങ്ങൾ അല്ലാ എന്നും പട്നായിക് ഇംഗ്ലീഷ് ദിനപത്രത്തോടു പറഞ്ഞു.
ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ
ആലപ്പാട് സമരം ഹൈജാക്ക് ചെയ്യാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും ആലപ്പാട് സമരം ന്യായമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ. സി പി ഐ ജനങ്ങളുെടെ സമരത്തിനൊപ്പമാണ്. ഖനനം നിർത്തിയതിന് ശേഷം ചർച്ച എന്നാണ് സമരക്കാരുടെ ആവശ്യം, അവർ കടുംപിടുത്തം പിടിക്കില്ലെന്നാണ് വിശ്വാസം. നിയമസഭ സമിതിയുടെ ശുപാർശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്നം സമരം പരിഹരിക്കും..
ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റ്; കെ മുരളീധരന്‍
ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റാണെന്ന് കെ മുരളീധരൻ എംഎൽഎ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ കോടതികൾ സൂക്ഷ്മത പാലിക്കണമെന്നും മുരളീധരൻ പറഞ്ഞു.24 എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ മുരളീധരൻ എംഎൽഎ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ട്വന്റിഫോറില്‍ കാണാം. ടി പി ചന്ദ്രശേഖരൻ കേസിൽ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ എൽ ഡി എഫ് അധികാരത്തിൽ വരില്ലായിരുന്നു. എ കെ […]