മറാത്തകള്‍ക്കും ദാന്‍ഗര്‍സിനും ശേഷം സംവരണത്തിന് വേണ്ടി ബ്രാഹ്‌മണരും മഹാരാഷ്ട്രയില്‍ സമരത്തിലേക്ക്. സമസ്ത ബ്രാഹ്‌മിണ്‍ സമാജിന് കീഴിലാണ് വരുന്ന ജനുവരി 22ന് മുബൈ ആസാദ് മൈദാനില്‍ ബ്രാഹ്‌മണര്‍ സമരത്തിനിറങ്ങുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴനുവദിച്ച പത്ത് ശതമാനം സംവരണം നിയമപരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ അത് ലഭിക്കുന്ന കാര്യം സംശയത്തിലാണ്, അത് കൊണ്ട് തന്നെ ബ്രാഹ്‌മണ സമുദായത്തിന് വേറെ തന്നെ സംവരണം അനുവദിക്കണമെന്ന് സമസ്ത ബ്രാഹ്‌മിണ്‍ സമാജ് കണ്‍വീനര്‍ വിശ്വജീത് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ വലിയ […]
Author: Tomy Thondamkuzhy
എന്തിനീ ക്രൂരത; ആളിക്കത്തുന്ന തീയിലൂടെ പശുക്കളെ ഓടിക്കുന്ന ആചാരം
ഗോരക്ഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് സമീപകാലത്താണ്. പശു സംരക്ഷണത്തിന്‍റെ പേരില്‍ മനുഷ്യരെ മൃഗീയമായി തല്ലിക്കൊല്ലുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് രാജ്യം ഇതിനോടകം സാക്ഷ്യംവഹിച്ചു കഴിഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം പ്രഖ്യാപിത ഗോ രക്ഷക സംഘങ്ങളും നിരവധി സംസ്ഥാനങ്ങളില്‍ വിഹരിക്കുന്നുണ്ട്. വെറും സംശയത്തിന്‍റെ പേരില്‍ പോലും മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. എന്നാല്‍ ഇതേ ഗോമാതാക്കളെ വിശ്വാസത്തിന്‍റെ പേരില്‍ ചുട്ടുപൊള്ളുന്ന, ആളിക്കത്തുന്ന തീയിലൂടെ ഓടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. കര്‍ണാടകയിലാണ് […]
തില്ലങ്കേരി സമരത്തിന്റെ കഥ പറയുന്ന ജനകീയ സിനിമ തിയറ്ററുകളില്‍
തില്ലങ്കേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ജനകീയ സിനിമ ‘1948 കാലം പറഞ്ഞത്’ ഈ ആഴ്ച കൂടുതല്‍ തിയറ്ററുകളില്‍ എത്തും. രാജീവ് നടുവനാട്ട് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ച കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ റിലീസ് ചെയ്തിരുന്നു. ആദ്യ റിലീസ് കേന്ദ്രങ്ങളില്‍നിന്നും മികച്ച പ്രതികരണാണ് ചിത്രത്തിന് ലഭിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. തില്ലങ്കേരി എന്ന നാടിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഉജ്ജ്വല സമരകഥയെ അഭ്രപാളികളിലെത്തിക്കാന്‍ ഒരുനാട് മുഴുവന്‍ കൈകോര്‍ത്തു. അങ്ങനെയാണ് 1948 കാലം പറഞ്ഞത് എന്ന സിനിമയുടെ പിറവി. 2015 മെയ് […]
മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നേതാക്കള്‍ക്ക് അസ്വസ്ഥത
മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലികുട്ടി വിട്ടു നിന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തോ എന്നതില്‍ വ്യക്തത വരുത്താതെ ലീഗ് നേതൃത്വം. മാധ്യമങ്ങള്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്തല്ലേ എന്നായിരുന്നു പി.കെ കുഞ്ഞാലികുട്ടിയുടെ മറുപടി. ശരീഅത്ത് ചട്ട ഭേദഗതി നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയെ കാണാനും ലീഗ് നേതൃത്വം തീരുമാനിച്ചു. സാമ്പത്തിക സംവരണത്തിലും മുത്തലാഖ് ബില്ലിലും പാര്‍ലമെന്റിലെടുത്ത നിലപാടുകളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനം. പാര്‍ട്ടി ചരിത്രപരമായ ദൌത്യം നിറവേറ്റിയെന്നും സംസ്ഥാന സമിതി വിലയിരുത്തി. […]
നിപാ വൈറസ് ബാധ കാലത്തെ താത്കാലിക ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാരത്തില്‍
നിപാ വൈറസ് ബാധ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച തരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ കോളേജ് അധികൃതരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപാ വൈറസ് ബാധാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരാണിവര്‍. ഇവരുടെ സേവനം പരിഗണിച്ച് സ്ഥിരം […]
ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബമോ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് മുന്‍ ഭൂവുടമകള്‍
ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബാംഗങ്ങളോ കൊട്ടാക്കമ്പൂരില്‍ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭൂവുടമകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് അപേക്ഷ നല്‍കുകയും പട്ടയം അനുവദിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ഭൂമിയുടെ മുന്‍ ഉടമകളുമായ ഗണേശന്‍, ബാലന്‍, ലക്ഷ്മി എന്നിവരാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പവര്‍ ഓഫ് അറ്റോര്‍ണിയുടെ അടിസ്ഥനത്തിലാണ് എം.പി യുടെ പിതാവ് ജോര്‍ജ് പാലിയത്ത് ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നണ് ഭൂ ഉടമകള്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. മുന്‍ ഭൂവുടമകളില്‍ നിന്ന് ജോയ്‌സ് ജോര്‍ജ് എം.പിയുടെ പിതാവ് […]
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു. ഇതിന് മുന്നോടിയായി വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന് രാവിലെ ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവോത്ഥാന വനിതാ മതിലിന്റെ തുടര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പ്രചരണജാഥയുടെ തീരുമാനവും ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. 2004ലേതു സമാന സാഹചര്യമെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തിയത്. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സി.പി.എമ്മും സി.പി.ഐയും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും മണ്ഡലതലത്തിലും തെരഞ്ഞെടുപ്പ് ശില്പശാലകള്‍ പൂര്‍ത്തിയാക്കിയ സി.പി.എം ബൂത്ത് തല […]
സ്വിസ്സ് മലയാളികളായ ഷാജി (ജോസഫ് ) ഏഴുകാട്ടിൽ , ജോർജ് ഏഴുകാട്ടിൽ എന്നിവരുടെ മാതാവ് തങ്കമ്മ ഫിലിപ്പ് നിര്യാതയായി.
മങ്കൊമ്പ് തെക്കേക്കര കൊട്ടാരത്തിൽ കിഴക്കേ ഏഴുകാട്ടിൽ പരേതനായ ശ്രീ ചാക്കോ ഫിലിപോസിന്റെ ഭാര്യ, തങ്കമ്മ ഫിലിപ്പ് ( 83 ) ഇന്ന് 16.01.19, ഒൻപതരയ്ക്ക് നിര്യാതയായി. സ്വിസ്സ് മലയാളികളായ ഷാജി (ജോസഫ് ) ഏഴുകാട്ടിലിന്റെയും ജോർജ് ഏഴുകാട്ടിലിന്റെയും മാതാവാണ് പരേത . ശവസംസ്‌കാരം 22.01.19 ചൊവ്വാഴ്ച 11.00 മണിക്ക് തെങ്ങണായിലുള്ള സ്വവസതിയിൽ നിന്നും ആരംഭിച്ചു കുറുമ്പനാടം സൈന്റ്റ് ആന്റണീസ് ചർച്ചിൽ കുടുംബകല്ലറയിൽ നടത്തപ്പെടുന്നു. മക്കൾ: ജെയിംസ് ഫിലിപ്പ് ,മോളി ജോസ് ,ഷാജി(ജോസഫ് ) switzerland,ജോർജ് (switzerland)കൊച്ചുറാണി (കൽപ്പറ്റ […]
വാഗണര്‍ ഹാച്ച്ബാക്ക് 23ന് എത്തും; ടീസര്‍ പുറത്തുവിട്ടു
വാഹനപ്രേമികളെ ആകാംക്ഷയിലാഴ്ത്തി മാരുതിയുടെ പുതുതലമുറ വാഗണറിന്റെ ടീസര്‍ മാരുതി സുസുക്കി പുറത്തുവിട്ടു. വാഗണര്‍ ഹാച്ച്ബാക്ക് എന്ന് പേരുള്ള കാര്‍ ജനുവരി 23ന് ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലെത്തും. ബിഗ് ന്യൂ വാഗണര്‍ ആര്‍ എന്ന ടാഗ് ലൈനോടെയാണ് മാരുതി സുസുക്കി ടീസര്‍ പുറത്തുവിട്ടത്. പഴയതിനേക്കാളും നീളവും കാബിന്‍ സ്പേസും കരുത്തുള്ള എഞ്ചിനുമായാണ് വരവ്. വൈഡ് ഗ്രില്ലും ബോള്‍ഡായ ഹെഡ് ലൈറ്റും പ്രത്യേകതയാണ്. ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. നാല് മുതല്‍ 5 ലക്ഷം വരെയാണ് വില. ജനുവരി […]
കര്‍ണാടകയില്‍ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് ബി.ജെ.പി
കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി കരുനീക്കം ശക്തമാക്കി. മുംബൈയിലുള്ള മൂന്ന് എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. മുംബൈയില്‍ തങ്ങുന്ന എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിക്ക് 104 സീറ്റുകളാണുള്ളത്. ഇന്നലെ മറുകണ്ടം ചാടിയ രണ്ട് സ്വതന്ത്രരുടേതുള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ബി.ജെ.പി ഉറപ്പാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഏഴ് എം.എല്‍.എമാരുടെ പിന്തുണ കൂടി ആവശ്യമാണ്. മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന […]












