രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: കേരളം: 185/9. 171, ഗുജറാത്ത്: 162,81 195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ […]
Author: Tomy Thondamkuzhy
ഐഫോണ്‍ വാങ്ങാന്‍ വൃക്ക വിറ്റ യുവാവ് കിടപ്പിലായി
2011ല്‍ കൗമാര പ്രായത്തില്‍ ഐഫോണ്‍ ഐപാഡും വാങ്ങാന്‍ വൃക്ക വിറ്റ ചൈനീസ് യുവാവ് അവയവങ്ങള്‍ തകര്‍ന്ന് കിടപ്പിലായതായി റിപ്പോര്‍ട്ട്. 17 വയസ്സുള്ളപ്പോഴാണ് വാങ് ഷങ്കുന്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വൃക്കകളിലൊന്ന് വില്‍ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയമായത്. വൃക്ക വിറ്റ് 4500 ആസ്ത്രലിയന്‍ ഡോളറാണ് വാങ് സ്വന്തമാക്കിയത്. ആ പണമുപയോഗിച്ച് ഐഫോണും ഐപാഡും വാങ്ങുകയായിരുന്നു. അധികം വൈകാതെ ശസ്ത്രക്രിയയിലെ പിഴവ് മൂലം രണ്ടാമത്തെ വൃക്കയും തകരാറിലായി. മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് […]
ശരിക്കും എന്താണ് പ്രമേഹം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
പ്രമേഹം കീഴ്പ്പെടുത്തുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്രയധികം പ്രമേഹ രോഗികള്‍ നമ്മുടെ രാജ്യത്തുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് മിക്കവരെയും ഈ രോഗത്തിന് അടിമയാകുന്നത്. എന്നാല്‍ ശരിക്കും എന്താണ് പ്രമേഹം, പ്രമേഹ രോഗികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം സെക്കൻഡ് ഒപീനിയൻ – 060 പ്രായം പത്ത് നാൽപത് കഴിഞ്ഞു. ഷുഗറും പ്രഷറുമൊക്കെയാണ് പ്രധാന സമ്പാദ്യം. എന്നാലും വേണ്ടില്ല, രാത്രി കിടന്നുറങ്ങാൻ പറ്റിയിരുന്നു. […]
ശബരിമല നിരീക്ഷക സമിതിക്കെതിരെ ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം
ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്രതമെടുത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് എങ്ങനെയെന്ന് സമിതി അത്ഭുതപ്പെടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നതാണെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
ആലപ്പാട്; ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍
ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്‍ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 171 റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് അര്‍ധ ശതകം നേടി, ജലജ് സക്‌സേന പുറത്താകാതെ 44 റണ്‍സും നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 162 ല്‍ അവസാനിച്ചിരുന്നു. നേരത്തെ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 97 എന്ന നിലയിലാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. എന്നാല്‍ റണ്‍സ് ബോര്‍ഡിലേക്ക് 10 റൺസ് ചേർക്കുന്നതിനിടക്ക് മൂന്ന് […]
മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന്റെ ശിക്ഷാവിധി ഇന്ന്
മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ വിവാദ ആൾ ദൈവം റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും. റാം റഹീമിന്റ കൂട്ടാളികളായ മറ്റു മൂന്ന് പേരുടെയും ശിക്ഷ വിധി ഇന്നുണ്ടാകും. കേസിൽ നാല് പേരും കുറ്റക്കാർ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറയുന്നത്. ഹിസാറിലും റോത്തകിലും അടക്കം […]
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പന്നി പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നി പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണവും നെഞ്ചിലെ അസ്വസ്തതയും കാരണം ആശുപത്രയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം. ഇന്ന് ഏകദേശം 9 മണിയോടടുത്താണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപിന് കീഴിലെ ഡോക്ടര്‍മാരുടെ കീഴിലാണ് അമിത് ഷായുടെ ചികില്‍സ. രോഗം […]
സംവരണം; മഹാരാഷ്ട്രയില്‍ മറാത്തകള്‍ക്ക് പിന്നാലെ ബ്രാഹ്‌മണരും സമരത്തിലേക്ക്
മറാത്തകള്‍ക്കും ദാന്‍ഗര്‍സിനും ശേഷം സംവരണത്തിന് വേണ്ടി ബ്രാഹ്‌മണരും മഹാരാഷ്ട്രയില്‍ സമരത്തിലേക്ക്. സമസ്ത ബ്രാഹ്‌മിണ്‍ സമാജിന് കീഴിലാണ് വരുന്ന ജനുവരി 22ന് മുബൈ ആസാദ് മൈദാനില്‍ ബ്രാഹ്‌മണര്‍ സമരത്തിനിറങ്ങുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോഴനുവദിച്ച പത്ത് ശതമാനം സംവരണം നിയമപരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ അത് ലഭിക്കുന്ന കാര്യം സംശയത്തിലാണ്, അത് കൊണ്ട് തന്നെ ബ്രാഹ്‌മണ സമുദായത്തിന് വേറെ തന്നെ സംവരണം അനുവദിക്കണമെന്ന് സമസ്ത ബ്രാഹ്‌മിണ്‍ സമാജ് കണ്‍വീനര്‍ വിശ്വജീത് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ വലിയ […]
എന്തിനീ ക്രൂരത; ആളിക്കത്തുന്ന തീയിലൂടെ പശുക്കളെ ഓടിക്കുന്ന ആചാരം
ഗോരക്ഷയുടെ പേരില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് സമീപകാലത്താണ്. പശു സംരക്ഷണത്തിന്‍റെ പേരില്‍ മനുഷ്യരെ മൃഗീയമായി തല്ലിക്കൊല്ലുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് രാജ്യം ഇതിനോടകം സാക്ഷ്യംവഹിച്ചു കഴിഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം പ്രഖ്യാപിത ഗോ രക്ഷക സംഘങ്ങളും നിരവധി സംസ്ഥാനങ്ങളില്‍ വിഹരിക്കുന്നുണ്ട്. വെറും സംശയത്തിന്‍റെ പേരില്‍ പോലും മനുഷ്യരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. എന്നാല്‍ ഇതേ ഗോമാതാക്കളെ വിശ്വാസത്തിന്‍റെ പേരില്‍ ചുട്ടുപൊള്ളുന്ന, ആളിക്കത്തുന്ന തീയിലൂടെ ഓടിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. കര്‍ണാടകയിലാണ് […]












