51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഓൺലൈൻ സംവിധാനം ഉപയോഗിച്ചാണ് 51 യുവതികൾ ദര്‍ശനത്തിനെത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് രേഖകൾ പ്രകാരമുള്ള വിവരമാണ്. ആരു കടന്നു പോയി എന്ന് വ്യക്തമായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. […]
Author: Tomy Thondamkuzhy
തിരിച്ചുവരൂ, ഊഷ്മള സ്വാഗതം;
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കം പാളിയതോടെ പരിഹാസവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഡല്‍ഹിയിലെ റിസോര്‍ട്ടില്‍ കഴിയുന്ന ബി.ജെ.പി എം.എല്‍.എമാരെയാണ് ദിനേഷ് ഗുണ്ടു പരിഹസിച്ചത്. ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരെയും തിരിച്ചുവിളിക്കുന്നു. നിങ്ങള്‍ക്ക് നാണക്കേടൊന്നും തോന്നേണ്ട കാര്യമില്ല, എല്ലാവര്‍ക്കും സുസ്വാഗതം എന്നാണ് ദിനേഷ് ഗുണ്ടു പറഞ്ഞത്. നവ വീര്യത്തോടെ എം.എല്‍.എമാര്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം. ഇത്രയും കാലം അവഗണിച്ച സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളൊക്കെ ഇനി അവര്‍ […]
ഏഴ് വിക്കറ്റ് ജയം, ഏകദിന
മൂന്നാം ഏകദിനത്തില്‍ ആസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ചഹാലിന്റെ ബൗളിംങും(6/42) തുടര്‍ച്ചയായി മൂന്നാം അര്‍ധസെഞ്ചുറി നേടിയ ധോണി(87*)യുടെ ബാറ്റിംങുമാണ് ഇന്ത്യക്ക് ചരിത്ര ജയവും പരമ്പരയും സമ്മാനിച്ചത്. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-1ന് നേടിയിരുന്നു. ആദ്യമായാണ് ആസ്‌ട്രേലിയക്കെതിരായഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുന്നത്. നാല് പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ ആസ്‌ട്രേലിയ 230(48.4) ഇന്ത്യ 234/3 (48.2) നേരത്തെ ടോസ് നേടി ആസ്‌ട്രേലിയയെ ബാറ്റിംങിനയച്ച ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ […]
ആസ്ട്രേലിയയെ എറിഞ്ഞ് വീഴ്ത്തി ചഹാല്‍
ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 231 റണ്‍സ് വേണം. 48.4 ഓവറില്‍ 230 റണ്‍സിന് ഓസീസ് പുറത്താവുകയായിരുന്നു. തുടക്കത്തില്‍ തന്നെ തകര്‍ച്ചയോടെയാണ് ഓസീസ് നേരിട്ടത്. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ ഓപ്പണര്‍മാരായ അലെക്സ് ക്യാരിയേയും ആരോണ്‍ ഫിഞ്ചിനേയും ഓസീസിന് നഷ്ടമായി. ബുവനേശ്വര്‍ കുമാറാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ടീമിനെ കര കയറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുസ്വേന്ദ്ര ചഹാല്‍ അവതരിച്ചു. സ്കോര്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഷോണ്‍ മാര്‍ഷും പുറത്ത്. പിന്നീടങ്ങോട്ട് […]
പ്രകൃതിയിലേക്കിറങ്ങൂ, മാനസികോന്മേഷം നേടൂ
പ്രകൃതിയിലേക്കിറങ്ങുന്നത് മാനസികോന്മേഷം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍. അടച്ചിട്ട മുറികളില്‍ നിന്ന് ഒരു അഞ്ച് മിനിട്ട് പുറത്തിറങ്ങിയാല്‍ പോലും മാനസികാവസ്ഥ മാറുമെന്നാണ് പഠനം പറയുന്നത്. ദ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രകൃതിയിലേക്കിറങ്ങുന്നത് നല്ലതാണ്. പ്രകൃതിയുമായുള്ള ബന്ധം വൈകാരികാവസ്ഥയെ സ്വാധീനിക്കുമെന്ന് പഠനത്തില്‍ വ്യക്തമായി. യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പച്ചപ്പുള്ള പ്രദേശങ്ങളിലൂടെയുള്ള നടത്തം വ്യക്തികളെ കൂടുതല്‍ സന്തോഷവതികളും സന്തോഷവാന്മാരുമാക്കുമെന്ന് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നു. […]
എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം
തിരുവനന്തപുരത്ത് എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ പ്രതികളായ നാലുപേരെ അതാതു വകുപ്പുകളിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കനത്ത പൊലീസ് വിന്യാസത്തിനിടെയാണ്. എസ്.ബി.ഐ ബാങ്കിനുള്ളിൽ കയറി ഇത്തരത്തിൽ ഒരു ആക്രമണം പ്രതികൾ നടത്തിയതെന്നും ഇവർ കീഴടങ്ങാൻ തയ്യാറാകാത്തത് തന്നെ ഗുരുതരമായൊരു കുറ്റകൃത്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം […]
മാന്ദാമംഗലം പള്ളിയിലെ സംഘര്‍ഷം;
തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഓർത്തോഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യോഹന്നാൻ മാർ മിലിത്തിയോസ് ഒന്നാം പ്രതി. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളിൽ പെട്ട 120 പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ജില്ലാ കലക്ടർ ഇരു വിഭാങ്ങളേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അഞ്ചു വൈദികർ ഉൾപ്പെടെ 120 പേർക്കെതിരെ ആണ് നിലവിൽ കേസ്. ജില്ലാ കലക്ടർ നടത്തുന്ന ചർച്ചയിൽ താൽക്കാലിക പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി തുടർ നടപടികൾ സ്വീകരിക്കാനാണ് […]
ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍
51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍
സാങ്കേതിക വിദ്യയുടെ പ്രാരംഭകാലം മുതല്‍ ഉല്‍ഘോഷിച്ചു പോന്നിരുന്ന ഒരു വാദമാണ് അവ ആഗോള തലത്തില്‍ തന്നെ കൊണ്ടുവരാന്‍ ഇടയുള്ള സാംസ്കാരികപരമായ ഏകതാനത. പ്രശസ്ത മാധ്യമ ചിന്തകനായ മാര്‍ഷ്യല്‍ മക്‍ലൂഹന്‍ (Marshal McLuhan) വിഭാവനം ചെയ്ത ‘ആഗോള ഗ്രാമ’ (global village) – ത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി പോലും പലരും ഈ വളര്‍ച്ചയെ നോക്കിക്കണ്ടു. എന്നാല്‍ സമകാലിക ലോകത്തെ നവമാധ്യമ സംസ്കാരത്തെ വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക അന്താരാഷ്ട്രസീമകള്‍ക്ക് അനുസ്യൂതമായി രൂപം കൊണ്ട് വരുന്ന സമാന്തര സംസ്കാരങ്ങളെയാണ്. സൈബര്‍ സംസ്കാരം […]
സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ വിടവാങ്ങി
സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നെഞ്ചോട് ചേര്‍ത്തുവെച്ച ഒരു പിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കലാകാരനാണ് എസ്. ബാലകൃഷ്ണന്‍. ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് സിനിമയുടെ ലോകത്ത് നിന്ന് മാറി നിന്ന വ്യക്തിത്വമാണ് അദ്ദേഹം. ചെയ്ത 14 സിനിമകളിലൂടെ മലയാളിയുടെ മനസ്സില്‍ സംഗീതത്തിന്‍റെ മായാത്ത ഉഷസ്സായുദിച്ച സംഗീത സംവിധായകനായിരുന്നു എസ്. ബാലകൃഷ്ണന്‍. ഇൻ ഹരിഹർ നഗർ, […]












