പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ കുത്തിപ്പൊക്കി വീണ്ടും ഓര്‍മപ്പെടുത്തുന്ന 10 ഇയര്‍ ചലഞ്ചിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം തങ്ങളുടെ പത്തും ഒന്‍പതും വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഭാവന, ഉണ്ണി മുകുന്ദന്‍, ശ്രുതി ഹാസന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായി സന്തോഷ് ശിവന്‍. 1998ലെയും 2019ലെയും ചിത്രങ്ങളാണ് […]
Author: Tomy Thondamkuzhy
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് തുടക്കം
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയിൽ തുടക്കം. പൊതുതെരഞ്ഞെടുപ്പിന്മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിർവഹിക്കുക. മോദിയുടെ മണ്ഡലമായ വാരാണസിയിൽ നടക്കുന്ന സമ്മേളനത്തിന്വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാരാണസി സ്റ്റേഡിയമാണ് സമ്മേളനവേദി. മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്വേദിയും വാരാണസിയിലെ റോഡുകളും. യു.പി മുഖ്യമന്ത്രിക്കു പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാവിലെ […]
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ ‘കൈയാങ്കളി’; ഒരാള്‍ ആശുപത്രിയില്‍
കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന കൈയാങ്കളിയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗിനെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് കോണ്‍ഗ്രസ് എം.എല്‍.എയായ ജെ.എന്‍ ഗണേഷുമായുള്ള ‘അടിപിടി’യില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ വെച്ച് കുപ്പി ഉപയോഗിച്ച് സിംഗ് ഗണേഷിന്റെ തലക്കടിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ദരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയുടെ കുതിര കച്ചവടത്തെ ഭയന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയില്‍ പാര്‍ട്ടി റിസോര്‍ട്ടില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജനതാദളു(സെക്കുലര്‍)മായി സഖ്യത്തിലുള്ള കര്‍ണാടകയില്‍ […]
എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍
കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. 3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നും […]
ഭരണഘടന തിരുത്തണമെന്ന് മുന്‍ ടി.പി സെന്‍കുമാര്‍; ആചാരം നിലനിര്‍ത്താന്‍ അമൃതാനന്ദമയി
ഇന്ത്യയുടെ ഭരണഘടന തിരുത്തണമെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. ന്യൂനപക്ഷത്തിനുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണം. ഇതോടെ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ന്യൂനപക്ഷ ജനസംഖ്യ ഒമ്പത് ശതമാനത്തില്‍ നിന്നും 21 ശതമാനമായി കുറഞ്ഞെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല എന്നാല്‍ ക്ഷേത്രത്തില്‍ ആ വ്യത്യാസമുണ്ടെന്നും അമൃതാനന്ദമയി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത […]
ചിന്നക്കനാൽ ഇരട്ടക്കൊലപാതകം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ഇടുക്കി ശാന്തമ്പാറ ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പ്രതി ബോബിന്റെ ചിത്രങ്ങള്‍ വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതും മൊഴി ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമാണ് നടപടി. രാജാക്കാട് എസ്.ഐക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ ചെയ്തു. ഇടുക്കി ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാൻ, സജി എം.പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ […]
കളളക്കടത്ത് സ്വര്‍ണ്ണം വ്യാപകമാകുന്നതിനെതിരെ പരാതിയുമായി വ്യാപാരികള്‍
കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം എത്തുന്നുവെന്ന ആരോപണവുമായി സ്വര്‍ണ വ്യാപാരികളുടെ സംഘടന. നികുതികളടക്കാതെ എത്തുന്ന ഇത്തരം സ്വര്‍ണ്ണങ്ങള്‍ വില കുറച്ച് വില്‍ക്കുന്നതിനാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന കടകളുടെ നിലനില്‍പ്പ് ഭീഷണിയിലാണന്നും സംഘടന പറയുന്നു. നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് കേരള ജ്വല്ലറി അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.പി അഹമ്മദ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് ബോംബെ വഴിയും അല്ലാതെയും എത്തുന്ന കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ കേരളത്തിലേക്ക് വ്യപകമായി ഒഴുകുന്നുവെന്നാണ് വ്യാപാരികളുടെ സംഘടന പറയുന്നത്. കൂടുതല്‍ സ്വര്‍ണ്ണങ്ങളും എത്തുന്നത് […]
ശബരിമല യുവതി പ്രവേശനം; ബി.ജെ.പി സമരങ്ങള്‍ പരാജയപ്പെട്ടെന്ന് മുരളീധരപക്ഷം
ശബരിമല യുവതി പ്രവേശന പ്രശ്നമുയർത്തി ബി.ജെ.പി നടത്തിയ സമരങ്ങൾ പരാജയപ്പെട്ടെന്ന് മുരളീധരപക്ഷം. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നത് സംസ്ഥാന സമിതിയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് ഈ വിഭാഗം. സമരത്തിന്റെ സമാപനത്തിൽ നിന്ന് വിട്ടു നിന്ന് എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രിം കോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ബി.ജെ.പി നടത്തിയ സമരങ്ങൾക്ക് വീര്യം പോരാ എന്ന് തുടക്കത്തിലെ പാർട്ടിയിൽ വിമർശനമുയർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്നിധാനത്ത് അറസ്റ്റിലായതോടെ സമരത്തിലും ഗ്രൂപ്പ് പ്രവർത്തനം […]
ടൂറിസം രംഗത്ത് സേവനപാതയിൽ സ്വിസ് മലയാളികളുടെ സംരംഭമായ കിടൂ വെക്കേഷന് ഒരു വയസ്സ് .
ഉപഭോക്താക്കള്‍ക്ക് സംതൃപ്തിയും മികച്ച സേവനവും ഉറപ്പാക്കികൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും യൂറോപ് കാണാൻ വരുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യത്തിനുതകുന്ന എല്ലാവിധ സൗകര്യങ്ങളും ആകർഷണീയമായ നിരക്കിൽ ഒരുക്കികൊടുക്കുന്ന സംരംഭമായ കിടൂ വെക്കേഷൻസിനു സേവനപാതയിൽ ഒരു വയസ്സിന്റെ നിർവൃതി . ഇതിനോടകം സമയനിഷ്ഠത, വാഹനങ്ങളുടെ ഗുണമേന്മയിലും വൃത്തിയിലും, പ്രത്യേകിച്ച് ഓരോ യാത്രക്കാർക്കും അവരുടെ യാത്രയിൽ ദാഹം തീർക്കാനുള്ള വെള്ളവും കിടൂ വെക്കേഷൻസിന്റെ സവിശേഷതയാണ്.ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി പതിനഞ്ചു വരെയുള്ള ബുക്കിങ്ങിനു ഇരുപതു ശതമാനം ഓഫർ ആണ് കമ്പനി അറിയിച്ചിരിക്കുന്നത് .അതുപോലെ […]
ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പിന്നെ പടം ഹിറ്റല്ലേയെന്ന് കാളിദാസന്‍; ചിരിയോടെ മുഖം മറച്ച് നായിക
നായികയായി ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പിന്നെ പടം ഹിറ്റാണെന്നാണ് പറയുന്നതെന്നും അതുകൊണ്ട് അക്കാര്യത്തില്‍ പേടിയില്ലെന്നും കാളിദാസ് ജയറാം. അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസ് തമാശയോടെ ഇക്കാര്യം പറഞ്ഞത്. ഇതു കേട്ട് നാണത്തോടെ മുഖം മറച്ച് ഐശ്വര്യ ചിരിക്കുകയും ചെയ്തു. ഇരുവരുടെയും സംസാരത്തെ ആരവത്തോടെയാണ് സദസ് ഏറ്റെടുത്തത്. സിനിമയുടെ പാട്ട് ഇറങ്ങുമ്പോള്‍ ഭയങ്കര ടെന്‍ഷനുണ്ടായിരുന്നുവെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടമാകുമെന്നും ഐശ്വര്യ പറഞ്ഞു. സിനിമയില്‍ മുപ്പതോളം പേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് അര്‍ജന്റീന […]












