India Kerala

ബാലഭാസ്കറിന്‍റെ മരണത്തെ ചൊല്ലി വീണ്ടും വിവാദം

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി രംഗത്തുവന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് സി.കെ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത ചുണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ബാലുവിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. […]

India Kerala

വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന; കോലഞ്ചേരി മെഡിക്കല്‍ കോളേജ്

ലഹരി ഉപയോഗം കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്താന്‍ തീരുമാനിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് വിശദീകരണവുമായി രംഗത്ത്. പരിശോധന നടത്താന്‍ തീരുമാനിച്ചത് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിട്ടാണെന്നും ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണിതെന്നുമാണ് കോളജ് വിശദീകരണം. എന്നാല്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സമ്മത പത്രം വാങ്ങുന്നതെന്നും തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്ക്കുകയാണ് വിദ്യാര്‍ഥികള്‍. ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്താന്‍ […]

Entertainment

പ്രാണയുടെ അനുഭവത്തെ തിയറ്ററുകള്‍ വികലമാക്കി; റസൂല്‍ പൂക്കുട്ടി

കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയറ്ററുകളില്‍ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം ഒരു പ്രമുഖ മാളിലെ പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സില്‍ കണ്ടപ്പോള്‍ തീരെ നിരാശപ്പെട്ടു. തന്റെ മിക്‌സിങ്ങിന് എന്തെങ്കിലും സംഭവിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മറ്റ് തിയറ്ററുകളില്‍ കണ്ടു നോക്കി അവിടെ മികച്ച അനുഭവം ലഭിച്ചു. തിരിച്ചു വന്ന് വീണ്ടും […]

Football Sports

‘പകരം’ വക്കാനില്ലാത്ത പ്രകടനം; നൂറ്റാണ്ടിലെ നേട്ടവുമായി മെസി

ബാഴ്സലോണ താരം ലയണല്‍ മെസി ദിവസേന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലാലിഗയില്‍ 400 ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് ചുവടെടുത്ത് വച്ച മിശിഹാ പുതിയൊരു റെക്കോര്‍ഡും തന്‍റെ പേരിലാക്കിയിരിക്കുകയാണ്. ലാലിഗയില്‍ പകരക്കാരനായി കളത്തിലിറങ്ങി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് മെസി ഇത്തവണ സ്വന്തമാക്കിയത്. ഇന്നലെ ലെഗാനസിനെതിരെ പകരക്കാരനായി കളത്തിലിറങ്ങി ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 22 ഗോളുകള്‍ സബ് എന്ന നിലയില്‍ മെസി നേടിക്കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലാലിഗയില്‍ കളിക്കുന്ന ഒരു […]

India Kerala

ശബരിമല വിവാദങ്ങളെ തുടര്‍ന്ന് ദേശീയ ശ്രദ്ധയില്‍ പത്തനംതിട്ട ലോകസഭാ മണ്ഡലം

ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. ക്രൈസ്തവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലം യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാകുമ്പോള്‍ പത്തനംതിട്ടയില്‍ ഇക്കുറി നടക്കുക വീറുറ്റ പോരാട്ടമായിരിക്കും. തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ 4 നിയമസഭ സീറ്റുകള്‍ കൈവശമുളള ഇടതുമുന്നണിയാണ് മുന്നിലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് […]

India Kerala

ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. വിഷയത്തില്‍ കലക്ടറോട് ഉചിതമായ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ കോഴിക്കോട് സ്വദേശി നൌഷാദ് തെക്കയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

India National

‘എന്തായിരുന്നു അവള്‍ ചെയ്ത തെറ്റ്’; കുഞ്ഞ് ഹിബയുടെ കുടുംബം ചോദിക്കുന്നു

കശ്മീരില്‍ പെല്ലറ്റാക്രമണമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള ഹിബ നിസാര്‍. പതിനെട്ട് മാസം പ്രായമായ സമയത്താണ് കുഞ്ഞ് ഹിബക്ക് സൈന്യത്തിന്റെ പെല്ലറ്റേല്‍ക്കുന്നത്. സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് ഹിബക്ക് കഴിഞ്ഞ നവംബര്‍ 23ന് പെല്ലറ്റിലൂടെ പരിക്കേറ്റത്. ഏറ്റുമുട്ടലിൽ 20 ഓളം പേർക്ക് പരിക്കേൽക്കുകയും ആറ് മിലിറ്റന്റുകളും ഒരു സൈനികനും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഹിബയുടെ വലത്തേ കണ്ണിനായിരുന്നു പെല്ലറ്റിലൂടെ പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സര്‍ജറികളുടെ ഫലമായി പതുക്കെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ് കുഞ്ഞ് ഹിബയിപ്പോള്‍. […]

Health

രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹിതരായാൽ

രക്തബന്ധം ഉള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ചില ജനിതക രോഗങ്ങള്‍ക്കുള്ള സാധ്യത, ബന്ധുത്വം ഇല്ലാത്ത ദമ്പതികളെക്കാള്‍ ഏറും എന്ന വ്യവസ്ഥാപിത ശാസ്ത്ര സത്യം ഒട്ടുമിക്ക പേര്‍ക്കും അറിയാവുന്നതാണ്. ആയതിനാല്‍ തന്നെ രക്തബന്ധം ഉള്ളവര്‍ തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കപ്പെടെണ്ടതല്ല. എന്നാല്‍ പലപ്പോഴും വ്യക്തിപരവും സാമൂഹികവുമായ കാരണങ്ങളാല്‍ രക്തബന്ധുത്വം ഉള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്ന സാമൂഹിക യാഥാര്‍ത്ഥ്യം നമ്മുടെ കണ്മുന്നില്‍ ഉണ്ട്. കുറ്റബോധത്തിലും മാനസിക സംഘര്‍ഷങ്ങളിലൂടെയും കടന്നു പോവുന്ന ഇത്തരം പല ദമ്പതിമാരെയും കണ്ടിട്ടുണ്ട് . പ്രധാനമായും അവരുടെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള വസ്തുതാ […]

India Kerala

മുനമ്പം വഴി അനധികൃതകുടിയേറ്റം; കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും

മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ അറസ്റ്റിലായവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലെടുത്ത ദീപക് എന്ന പ്രഭുവിനെയും ബോട്ടിന്റെ സഹ ഉടമ അനില്‍കുമാറിനെയുമാണ് ചോദ്യം ചെയ്യുക. കേസില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെയാണ് അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. പൊലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുക. […]

India Kerala

ഉദ്ഘാടനത്തിനെത്തിയ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് നാട്ടുകാര്‍

ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍. ഉദ്ഘാടനത്തിനെത്തിയ പി.സി സംസാരിക്കാന്‍ മൈക്ക് കയ്യില്‍ എടുത്തപ്പോള്‍ മുതല്‍ കൂവലായിരുന്നു. നിറഞ്ഞ സദസില്‍ നിന്നും അതിനെക്കാള്‍ ഗംഭീരമായിട്ടായിരുന്നു കൂവല്‍. എന്നാല്‍ കൂവലൊന്നും പി.സിക്ക് പ്രശ്നമായില്ല. സദസിനോട് പി.സി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ […]