ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഏകദിനം നാളെ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള അഞ്ച് ഏകദിനമത്സരങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കുള്ള ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യ എക്കായി കളിക്കും. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ […]
Author: Tomy Thondamkuzhy
ആനന്ദ് മഹാദേവന്‍ പിന്മാറി, നമ്പി നാരായണനെക്കുറിച്ചുള്ള സിനിമ മാധവന്‍ സംവിധാനം ചെയ്യും
ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം റോക്കട്രി ദ നമ്പി എഫക്ടിന്റെ സംവിധാനം പൂര്‍ണമായും മാധവന്‍ ഏറ്റെടുത്തു. നേരത്തെ ദേശീയ പുരസ്‌കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഒഴിവാക്കാനാകാത്ത ചില കാര്യങ്ങളുളളതിനാല്‍ ആനന്ദ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മാധവന്‍ അറിയിച്ചു. “കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ പിന്മാറുകയാണ്. ചിത്രം ഒരുപാട് കാരണങ്ങള്‍ കൊണ്ട് എന്റെ […]
പ്രവാസി ഭാരതീയ ദിവസ്സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. വരാണസി സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിൻദ്ജുഗ്നാഥും ചടങ്ങിൽ സംബന്ധിക്കും. പുറം രാജ്യങ്ങളിൽ കഴിവു തെളിയിച്ച 30 പേർക്കുള്ള പ്രവാസി ഭാരതീയ പുരസ്കാര സമർപ്പണം നാളെ നടക്കും. പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതികൾക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്. നിയമനിർമാണ സഭകളിൽ പ്രവാസി പ്രാതിനിധ്യം, […]
2014 ലെ തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി നടന്നു’: ഐ ടി വിദഗ്ധന്‍
2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയതായി ആരോപണം. അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്റേതാണ് ആരോപണം. വോട്ടിങ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും വെളിപ്പെടുത്തലുണ്ട്. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായ ഹൈദരാബാദ് സ്വദേശി സയ്യദ് ഷുജ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വെളിപ്പെടുത്തലിന് പിന്നില്‍. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി വ്യാപകമായ […]
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍. കളനാശിനി പ്രയോഗത്തിനിടെ രണ്ട് പേർ മരിച്ചതിന് തൊട്ടടുത്ത ദിവസവും വയലുകളിൽ മരുന്ന് തളിച്ച് കർഷക തൊഴിലാളികൾ. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ കളനാശിനി പ്രയോഗം നടത്തുന്നത്. കളനാശിനി പ്രയോഗത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേർ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈകിട്ട് മൂന്ന് മണിക്ക് കുട്ടനാട്ടിലെ വയലിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഉച്ചക്ക് ശേഷം മരുന്ന് അടിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഒരു ദുരന്തം സംഭവിച്ചതിന് ശേഷവും […]
മുനമ്പം മനുഷ്യക്കടത്ത്; കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും
മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. ഇന്നലെ ഡൽഹിയിൽ നിന്ന് ഒരാൾ കൂടി പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേന്ദ്ര ഏജൻസികളുടെയും തമിഴ്നാട് രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ദീപക് എന്ന പ്രഭുവിനെ പിടികൂടിയ അംബേദ്ക്കർ കോളനിയിൽ നിന്നാണ് ഇന്നലെ രവി സനൂപിനെയും കസ്റ്റഡിയിൽ എടുത്തത്. പ്രഭു നൽകിയ മൊഴിക്ക് സമാനമായ മൊഴിയാണ് രവിയും നൽകിയത്. സഹോദങ്ങളെയും കുടുംബാംഗങ്ങളെയും […]
തിരുവല്ലയിൽ കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്
പത്തനംതിട്ട തിരുവല്ലയിൽ കീടനാശിനി പ്രയോഗിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നെൽപ്പാടത്ത് അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉപയോഗിച്ചതിനെ തുടർന്ന് കർഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലിൽ കഴുപ്പിൽ കോളനി നിവാസികൾ മത്തായി ഈശോ , സനൽ കുമാർ എന്നിവരാണ് മരിച്ചത് . ഇതിൽ സനൽകുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടർന്നാണന്ന് ഫോറൻസിക് സർജൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മത്തായി […]
ബാലഭാസ്കറിന്‍റെ മരണത്തെ ചൊല്ലി വീണ്ടും വിവാദം
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി രംഗത്തുവന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് സി.കെ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത ചുണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ബാലുവിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. […]
വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന; കോലഞ്ചേരി മെഡിക്കല്‍ കോളേജ്
ലഹരി ഉപയോഗം കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്താന്‍ തീരുമാനിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് വിശദീകരണവുമായി രംഗത്ത്. പരിശോധന നടത്താന്‍ തീരുമാനിച്ചത് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിട്ടാണെന്നും ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണിതെന്നുമാണ് കോളജ് വിശദീകരണം. എന്നാല്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സമ്മത പത്രം വാങ്ങുന്നതെന്നും തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്ക്കുകയാണ് വിദ്യാര്‍ഥികള്‍. ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്താന്‍ […]
പ്രാണയുടെ അനുഭവത്തെ തിയറ്ററുകള്‍ വികലമാക്കി; റസൂല്‍ പൂക്കുട്ടി
കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തിയറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയറ്ററുകളില്‍ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം ഒരു പ്രമുഖ മാളിലെ പി.വി.ആര്‍ മള്‍ട്ടിപ്ലെക്‌സില്‍ കണ്ടപ്പോള്‍ തീരെ നിരാശപ്പെട്ടു. തന്റെ മിക്‌സിങ്ങിന് എന്തെങ്കിലും സംഭവിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മറ്റ് തിയറ്ററുകളില്‍ കണ്ടു നോക്കി അവിടെ മികച്ച അനുഭവം ലഭിച്ചു. തിരിച്ചു വന്ന് വീണ്ടും […]












