വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസ്റ്റൈല്‍ ഡീസല്‍ മോഡലുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. എത്ര കാറുകളിലാണ് തകരാർ കണ്ടെത്തിയതെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. പരിശോധനയ്ക്കായി ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്ന കാര്യം ഉടമകളെ കമ്പനി നേരിട്ടറിയിച്ചെന്നാണ് റിപ്പോർട്ട്. അടുത്തുള്ള ഫോര്‍ഡ് സര്‍വീസ് സെന്ററിലെത്തി വാഹനം പരിശോധിപ്പിച്ച് പ്രശ്‌നമില്ലെന്ന് ഉടമകൾക്ക് ഉറപ്പു വരുത്താം. തകരാര്‍ കണ്ടെത്തിയാല്‍ അവ സൗജന്യമായി സര്‍വീസ് സെന്ററുകള്‍ പരിഹരിച്ച് തരുമെന്നാണ് വിവരം. സര്‍വീസ് സെന്ററുകളിലെ തിരക്ക് കണക്കിലെടുത്തു അരദിവസം കൊണ്ട് കാറിലെ വയറിംഗ് തകരാര്‍ […]
Author: Tomy Thondamkuzhy
5G ലേലത്തില്‍ തീരുമാനമായിട്ടില്ലെന്ന് ടെലികോം സെക്രട്ടറി
5G ടെക്നോളജിക്കായുള്ള ലേലം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍. പൂര്‍ണമായും ഇന്ത്യന്‍ ടെക്നോളജിയില്‍ 5G നടപ്പിലാക്കാന്‍ കഴിയിലെന്നും ടെലികോം സെക്രട്ടറി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ടെലികോം സെക്രട്ടറി സന്ദര്‍ശിച്ചു. 5G ടെക്നോളജി സംബന്ധിച്ച് കാര്യങ്ങളില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് ടെലികോം സെക്രട്ടറി വ്യക്തമാക്കി. ലോകത്തുടനീളം ടെക്നോളജിയില്‍ മാറ്റം വരുമ്പോള്‍ ഇന്ത്യന്‍ ടെക്നോളജി മാത്രം വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. രാജ്യത്തെ ഐ.ടി.ഐകള്‍ ലാഭത്തിലാണെന്നും അരുണ സുന്ദര്‍രാജന്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ക്ക് […]
അടിച്ചുതകർത്ത് ഇന്ത്യ; ന്യൂസീലന്‍ഡിന് കൂറ്റൻ വിജയലക്ഷ്യം
ഓവൽ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ നാല് വിക്കറ്റിന് 324 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ സെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്ല തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റില്‍ 154 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഇവർ പിരിഞ്ഞത്. പിന്നാലെ എത്തിയ നായകന്‍ വിരാട് കോഹ്ലി (43), അമ്പാട്ടി റായിഡു (47), എം.എസ്.ധോണി (പുറത്താകാതെ […]
ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജ്വലിക്കുന്ന കണ്ണുകളോട് കൂടിയ ലൂസിഫറിന്റെ ഒടുവിലായി ഇറങ്ങിയ പോസ്റ്റര്‍ പറയാതെ പറയുന്നുണ്ട് പലതും. ചിത്രം റിലീസ് അടുക്കും തോറും ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മഞ്ജു വാരിയര്‍ നായികയായെത്തുന്ന ലൂസിഫറില്‍ ബോളിവുഡില്‍ നിന്നും വിവേക് ഒബ്‌റോയ് ആണ് വില്ലന്‍. തീക്ഷണമായ നോട്ടത്തോടെ വാഹനത്തില്‍ കയറാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. ‘കമിംഗ് സൂണ്‍ ഇനഫ്’ എന്ന തലക്കെട്ടോടെ സംവിധായകന്‍ പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ പുറത്തു […]
നവാസുദ്ദീന്‍ സിദ്ധിഖിയുടെ താക്കറെയ്ക്ക് സമ്മിശ്ര പ്രതികരണം
ലോകമെമ്പാടുമുളള രണ്ടായിരത്തി അഞ്ചൂറോളം തിയ്യേറ്ററുകളില്‍ താക്കറെ റിലീസ് ചെയ്തു. കേരളത്തില്‍ 23 തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയാണ് ബാല്‍താക്കറെ ആയി എത്തുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ പ്രകടനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താക്കറെയായി മോശമില്ലാത്ത പ്രകടനം തന്നെ നടന്‍ കാഴ്ചവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹിന്ദിക്കു പുറമെ മറാത്തി ഭാഷയിലുമാണ് സിനിമയെടുത്തിരിക്കുന്നത്. അഭിജിത്ത് പാന്‍സെ ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. […]
പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യാപകരെ നിയമിച്ച് വിജയ് ഫാന്‍സ്
അധ്യാപക സമരംമൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസം പകരുകയാണ് വിജയ് ഫാന്‍സ്. അധ്യാപകരുടെ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികളെയാണ്. തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലും അധ്യാപക സമരം കാരണം ക്ലാസുകള്‍ മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ട് അധ്യാപകരെ നിയമച്ചിരിക്കുകയാണ് വിജയ് ആരാധകര്‍. പിരിവെടുത്ത് ഇവര്‍ക്ക് ശമ്പളം നല്‍കാനും […]
ആന്‍ലിയയുടെ മരണം; തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് വൈദികന്‍
കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമെന്ന് വരാപ്പുഴ അതിരൂപതയിലെ വൈദികന്‍. ആന്‍ലിയക്ക് മാനസികരോഗമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു. കുടുംബസുഹൃത്തായ വൈദികനെതിരേ ആന്‍ലിയയുടെ പിതാവ് നടത്തിയ ആരോപണത്തെത്തുടര്‍ന്ന് സാമൂഹികമാധ്യമത്തിലടക്കം വൈദികനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആന്‍ലിയയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ നല്ലബന്ധമായിരുന്നെന്നും ആന്‍ലിയയുടെ സഹോദരന്‍ അഭിഷേകിനെ തന്റെ മാതാപിതാക്കളായിരുന്നു കുറെ നാള്‍ വളര്‍ത്തിയതെന്നും വൈദികന്‍ പറഞ്ഞു. ആന്‍ലിയയും ജസ്റ്റിനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. ആന്‍ലിയയുടെ ചെലവിനായി ജസ്റ്റിന്‍ പണം […]
പ്രധാനമന്ത്രി നാളെ കേരളത്തില്‍ എത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രനോദി ഞായറാഴ്ച കേരളത്തിലെത്തും. തൃശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. അതേസമയം ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ഉച്ചയ്ക്ക് 1.55- ഓടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറി റോഡ് മാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സിന്റെ സമര്‍പ്പണത്തിനെത്തും. ഇവിടുത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് രാജഗിരി കോളേജ് മൈതാനത്ത് എത്തി ഹെലികോപ്റ്ററില്‍ തൃശൂരിലേയ്ക്ക് തിരിക്കും. തുടര്‍ന്ന് യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത […]
ഡാം അപകടം; മരണസംഖ്യ ഉയരുന്നു
റിയോ ഡി ജനീറോ: ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. ഇരുന്നൂറോളം പേരെ കാണാതായതായാണ് റിപ്പോർട്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബൊല്‍സൊണാരോ അറിയിച്ചു.
ആന്റോ ആന്റണി പത്തനംതിട്ടയില്‍ വീണ്ടും സ്ഥാനാർത്ഥിയായേക്കും
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണി വീണ്ടും സ്ഥാനാർത്ഥിയായേക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ സാന്നിധ്യത്തിൽ ഡി.സി.സിയിൽ നടന്ന തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് സൂചന. ആന്റോ ആന്റണിക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചേക്കും എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ആലോചന യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നൽകിയത്. കഴിഞ്ഞ കാലയളവിൽ ആന്റോ ആന്റണിക്ക് മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അത് തുടരാൻ കഴിയട്ടെയെന്നും […]












