India Kerala

സീറ്റിനെ ചൊല്ലി കലഹം; കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന

സീറ്റ് തര്‍ക്കത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. കോട്ടയം സീറ്റില്‍ മാണി ഗ്രൂപ്പ് മത്സരിച്ചാല്‍ ജോസഫ് വിഭാഗം പാര്‍ട്ടി വിടുമെന്നാണ് സൂചന. സീറ്റ് ആവശ്യം പരസ്യമായി പി.ജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു. ലയന ശേഷം കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇരു വിഭാഗവും വിലയിരുത്തുന്നത്. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതിന് പിന്നാലെ ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകാന്‍ നടത്തുന്ന നീക്കങ്ങളാണ് പി.ജെ ജോസഫിനെയും കൂട്ടരേയും ചൊടിപ്പിച്ചത്. ‌‌ജോസ് കെ മാണിയെ ചെയര്‍മാനാക്കുമ്പോള്‍ ഗ്രൂപ്പുകാരെ […]

India National

ആരാധകരുടെ പിന്തുണ വോട്ടാക്കാന്‍ ഉപേന്ദ്ര

കന്നടയിലെ ആരാധക വൃന്ദത്തിന്‍റെ പിന്തുണ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രശസ്ത സിനിമാ താരം ഉപേന്ദ്ര. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര വ്യക്തമാക്കി. സ്വന്തം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല. കന്നട ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരം ഉപേന്ദ്ര രൂപീകരിച്ച ഉത്തമ പ്രജകീയ പാര്‍ട്ടി വരുന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. ഓട്ടോറിക്ഷ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സാധാരണക്കാര്‍ക്കായുള്ള […]

World

സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് ഉര്‍ദുഖാന്‍

സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്ബ് ഉര്‍ദുഖാന്‍. വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖലകള്‍ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് ലക്ഷത്തോളം പേര്‍ സിറിയയിലേക്ക് തിരിച്ചെത്തിയെന്നും ഉര്‍ദുഖാന്‍ പറഞ്ഞു. യുദ്ധം മൂലം സിറിയയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. ഇതില്‍ നാല് ലക്ഷത്തോളം പേര്‍ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്. യുദ്ധം മൂലം അഭയാര്‍ഥികളായവര്‍ക്ക് തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് തുര്‍ക്കി സര്‍ക്കാര്‍. അതിനായി വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖല പ്രഖ്യാപിക്കുമെന്ന് […]

Technology

റാമും സ്റ്റോറേജും വര്‍ധിപ്പിച്ച് റിയല്‍മി സി വണ്‍

ഒപ്പോയുടെ സഹ സംരംഭമായ റിയല്‍മിയുടെ സി വണിന്റെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. 2ജിബി റാം+32 ജിബി സ്റ്റോറേജും 3ജിബി റാം+32 ജിബി സ്‌റ്റോറേജ്മുള്ള പതിപ്പുകളാണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. പതിനായിരത്തിനും താഴെയാണ് ഈ മോഡലുകളുടെ വില എന്നതാണ് പ്രത്യേകത. സാംസങ് അവരുടെ ഗ്യാലക്‌സി എം പരമ്പരയിലെ ഫോണുകള്‍ അടുത്ത് തന്നെ ഇറക്കാനിരിക്കെയാണ് റിയല്‍മിയുടെ പുതിയ നീക്കം.2ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്മുള്ള പതിപ്പുമായാണ് സി വണ്‍ ഇന്ത്യയിലെത്തിയത്. 2ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള മോഡലിന് […]

India National

സീറ്റ് വിഭജനം: മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന തര്‍ക്കം

ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പി ശിവസേന തര്‍ക്കം മുറുകുന്നു. തങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വല്യേട്ടനെന്ന് ശിവസേന അവകാശപ്പെട്ടു. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ബി.ജെ.പിയും രംഗത്തെത്തി. മറാത്ത രാഷ്ട്രീയത്തിലെ വല്യേട്ടന്‍ തങ്ങളാണ്. അത് ഇനിയും അങ്ങനെയായിരിക്കുമെന്നും ശിവസേന വ്യക്തമാക്കി. ബി.ജെ.പിയും ശിവസേനയും ലോക്സഭ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടാണ് ശിവസേനയുടെ പ്രതികരണം. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ […]

India National

മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 14-ആം ലോക്സഭയില്‍ അംഗമായിരുന്നു. എന്‍.ഡി.എ സർക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാപകാംഗമാണ്.

Entertainment

സി.പി.സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമ

ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സക്കരിയ, മുഹ്സിന്‍ പെരാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരത്തിനര്‍ഹനായി. സ്വഭാവ നടനുള്ള പുരസ്കാരം വിനായകനാണ്. ഈ.മ.യൗവിലെ […]

India Kerala

ലാപ്പാ തൊഴിലാളികളുടെ സ്ഥിരം നിയമനം; ലിസ്റ്റ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം

കെ.എം.എം.എല്ലില്‍ സ്ഥിരം നിയമനത്തിനായുള്ള ലാപ്പാ തൊഴിലാളികളുടെ ലിസ്റ്റ് അട്ടിമറിക്കുന്നതായി പരാതി. ജോലിക്ക് അര്‍ഹരായ 925 പേരുടെ ലിസ്റ്റ് നിലനില്‍ക്കെ ആറായിരത്തോളം ആളുകള്‍ ഉള്‍പ്പെട്ട ലിസ്റ്റാണ് കമ്പനി പുറത്തിറക്കിയത്. രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് നിയമനം നടത്താനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കും കമ്പനിയുടെ പരിസരത്ത് മലിനീകരണം സഹിച്ച് കഴിയുന്നവര്‍ക്ക് മുന്‍ഗണനയെന്ന നിലക്കാണ് ആറായിരത്തോളം തൊഴിലാളികളില്‍ നിന്നുമായി ലാപ്പാ ലിസ്റ്റ് തയ്യാറാക്കിയത്. 925 പേര്‍ ഇത്തരത്തില്‍ വര്‍ക്കര്‍മാരായി കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സെക്കന്‍ഡ് ഗ്രേഡ് പ്ലാന്റ് വര്‍ക്കറെന്ന പോസ്റ്റില്‍ ഒഴിവ് […]

India Kerala

ആര്‍.ടി.ഐ രേഖക്ക് അമിത ഫീസ്; വിവരാവകാശ കമ്മീഷന്‍റെ ഇടപെടല്‍

ആര്‍.ടി.ഐ രേഖക്ക് മറുപടി ലഭിക്കാന്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍ വിവരാവകാശ കമ്മീഷന്‍റെ ഇടപെടല്‍. ഫീസ് അപേക്ഷകന് തിരിച്ചു നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പാലക്കാട് സ്വദേശി എ.കാജ ഹുസൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം പാലക്കാട് ജില്ലയില്‍ നടന്ന വിവാഹങ്ങളുടെ വിശദാംശങ്ങളാണ് കാജ ഹുസൈന്‍ ചോദിച്ചത്. എ4 ഷീറ്റിന് രണ്ട് രൂപ മാത്രമെ വാങ്ങാവൂ എന്നിരിക്കെ പല രജിസ്ട്രേഷന്‍ ഓഫീസുകളും അമിത തുക ഈടാക്കി. രേഖകള്‍ തിരയുന്നതിന് 800 രൂപയും […]

India Kerala

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍‍; കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെ.പി.സി.സി വിലയിരുത്തല്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എം.പിയുടെ വീട് സന്ദര്‍ശിയ്ക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് മറന്‍ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കുടക്കും. മറൈൻ ഡ്രൈവിലെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളെ ഒന്നിച്ച് കാണുന്ന […]