73ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍. കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്‍റിലും സീസണ്‍ തന്നെയായിരുന്നു കേരള ടീമിനെ നയിച്ചിരുന്നത്. മുൻ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മിൽട്ടൺ ആൻറണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം. ടീം അംഗങ്ങൾ : സീസൺ എസ് (ക്യാപ്റ്റൻ) […]
Author: Tomy Thondamkuzhy
സി.പി.എം ഓഫീസിലെ റെയ്ഡ്: റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. നടപടിക്ക് ശിപാര്‍ശയില്ലാതെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. റെയ്ഡില്‍ ചൈത്ര തെരേസാ ജോണിന് ജാഗ്രത കുറവ് ഉണ്ടായെന്നും എന്നാല്‍ ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട്. ചൈത്രയ്ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് എ.ഡി.ജി.പി ഡി.ജി.പിക്ക് കൈമാറിയത്. റിപ്പോര്‍ട്ടില്‍ നടപടി എഴുതി ചേര്‍ക്കാന്‍ ഡി.ജി.പിയും തയ്യാറായില്ല. അതേപടി മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഇനി […]
രണ്ട് സീറ്റ് വേണം, കോട്ടയം കേരള കോണ്‍ഗ്രസിന് തന്നെ: കെ.എം മാണി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കെ.എം മാണി. ഇടുക്കിയോ ചാലക്കുടിയോ വേണം. പി.ജെ ജോസഫുമായി അഭിപ്രായ വ്യത്യാസമില്ല. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്റേതാണെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞതാണെന്നും കെ.എം മാണി പ്രതികരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ കോട്ടയത്ത് മത്സരിക്കും. ജോസഫ് ഗ്രൂപ്പുമായുള്ള ലയനം കൊണ്ട് തനിക്ക് കാര്യമായ ഗുണമുണ്ടായില്ലെന്നും മാണി വ്യക്തമാക്കി. അതേസമയം മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ടില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. ഔദ്യോഗികമായി ആരും അധിക സീറ്റ് […]
ഐസ്ക്രീം പാര്‍ലര്‍ കേസ്: സര്‍ക്കാരിനെതിരെ വി.എസ് ഹൈക്കോടതിയില്‍
ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ സർക്കാരിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയിൽ. എതിർകക്ഷിയുടെ അഭിഭാഷകനുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് വി.എസ് കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്. കാലപ്പഴക്കം ചെന്ന കേസുകൾക്ക് വേണ്ടി സമയം കളയാനില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. ഐസ്ക്രീം പാർലർ അട്ടിമറിക്കേസ് തീർപ്പാക്കിയ കീഴ്‍കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പുനപരിശോധന ഹരജി നല്‍കേണ്ടത് സർക്കാർ ആണെന്നും എന്നാൽ സർക്കാരിന്‍റെ ഭാഗത്തു നിന്ന് അതിനുള്ള ശ്രമമുണ്ടായില്ലെന്നും വി.എസ് കോടതിയിൽ വ്യക്തമാക്കി. എതിർ കക്ഷിയായ അഡ്വക്കറ്റ് […]
സീറ്റിനെ ചൊല്ലി കലഹം; കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന
സീറ്റ് തര്‍ക്കത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. കോട്ടയം സീറ്റില്‍ മാണി ഗ്രൂപ്പ് മത്സരിച്ചാല്‍ ജോസഫ് വിഭാഗം പാര്‍ട്ടി വിടുമെന്നാണ് സൂചന. സീറ്റ് ആവശ്യം പരസ്യമായി പി.ജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു. ലയന ശേഷം കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇരു വിഭാഗവും വിലയിരുത്തുന്നത്. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതിന് പിന്നാലെ ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനാകാന്‍ നടത്തുന്ന നീക്കങ്ങളാണ് പി.ജെ ജോസഫിനെയും കൂട്ടരേയും ചൊടിപ്പിച്ചത്. ജോസ് കെ മാണിയെ ചെയര്‍മാനാക്കുമ്പോള്‍ ഗ്രൂപ്പുകാരെ […]
ആരാധകരുടെ പിന്തുണ വോട്ടാക്കാന്‍ ഉപേന്ദ്ര
കന്നടയിലെ ആരാധക വൃന്ദത്തിന്‍റെ പിന്തുണ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രശസ്ത സിനിമാ താരം ഉപേന്ദ്ര. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര വ്യക്തമാക്കി. സ്വന്തം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല. കന്നട ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരം ഉപേന്ദ്ര രൂപീകരിച്ച ഉത്തമ പ്രജകീയ പാര്‍ട്ടി വരുന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. ഓട്ടോറിക്ഷ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സാധാരണക്കാര്‍ക്കായുള്ള […]
സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് ഉര്‍ദുഖാന്‍
സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്ബ് ഉര്‍ദുഖാന്‍. വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖലകള്‍ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് ലക്ഷത്തോളം പേര്‍ സിറിയയിലേക്ക് തിരിച്ചെത്തിയെന്നും ഉര്‍ദുഖാന്‍ പറഞ്ഞു. യുദ്ധം മൂലം സിറിയയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. ഇതില്‍ നാല് ലക്ഷത്തോളം പേര്‍ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്. യുദ്ധം മൂലം അഭയാര്‍ഥികളായവര്‍ക്ക് തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് തുര്‍ക്കി സര്‍ക്കാര്‍. അതിനായി വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖല പ്രഖ്യാപിക്കുമെന്ന് […]
റാമും സ്റ്റോറേജും വര്‍ധിപ്പിച്ച് റിയല്‍മി സി വണ്‍
ഒപ്പോയുടെ സഹ സംരംഭമായ റിയല്‍മിയുടെ സി വണിന്റെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്. 2ജിബി റാം+32 ജിബി സ്റ്റോറേജും 3ജിബി റാം+32 ജിബി സ്‌റ്റോറേജ്മുള്ള പതിപ്പുകളാണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. പതിനായിരത്തിനും താഴെയാണ് ഈ മോഡലുകളുടെ വില എന്നതാണ് പ്രത്യേകത. സാംസങ് അവരുടെ ഗ്യാലക്‌സി എം പരമ്പരയിലെ ഫോണുകള്‍ അടുത്ത് തന്നെ ഇറക്കാനിരിക്കെയാണ് റിയല്‍മിയുടെ പുതിയ നീക്കം.2ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്മുള്ള പതിപ്പുമായാണ് സി വണ്‍ ഇന്ത്യയിലെത്തിയത്. 2ജിബി റാമും 32 ജിബി സ്റ്റോറേജ്മുള്ള മോഡലിന് […]
സീറ്റ് വിഭജനം: മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന തര്‍ക്കം
ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പി ശിവസേന തര്‍ക്കം മുറുകുന്നു. തങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വല്യേട്ടനെന്ന് ശിവസേന അവകാശപ്പെട്ടു. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി ബി.ജെ.പിയും രംഗത്തെത്തി. മറാത്ത രാഷ്ട്രീയത്തിലെ വല്യേട്ടന്‍ തങ്ങളാണ്. അത് ഇനിയും അങ്ങനെയായിരിക്കുമെന്നും ശിവസേന വ്യക്തമാക്കി. ബി.ജെ.പിയും ശിവസേനയും ലോക്സഭ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടാണ് ശിവസേനയുടെ പ്രതികരണം. അതേസമയം 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങളാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ […]
മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 14-ആം ലോക്സഭയില്‍ അംഗമായിരുന്നു. എന്‍.ഡി.എ സർക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാപകാംഗമാണ്.











