Cricket Sports

23 ഓവർ കളി, 20.1 ഓവറിൽ കളി ജയിച്ച് ഇന്ത്യ; രോഹിതിനും ഗില്ലിനും ഫിഫ്റ്റി

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫിഫ്റ്റി നേടി. 59 പന്തിൽ 74 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമ ടോപ്പ് സ്കോററായപ്പോൾ ശുഭ്മൻ ഗിൽ 62 പന്തിൽ […]

Sports

ഐഎസ്‌എൽ പത്താം പതിപ്പ്: ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിൽ

ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക്‌ ഓഫ് ചെയ്യും. ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിൽ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജെഎൽഎൻ ഗ്രൗണ്ടിലാണ് ഉദ്ഘാടന മത്സരം. ഐഎസ്എൽ 2023-24 സീസണിലെ സമ്പൂർണ്ണ ഫിക്ചർ ലിസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31-നാണ് അവസാനിച്ചത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും മികച്ച താരങ്ങളെ തന്നെയാണ് അവരുടെ […]

Kerala

മക്കളെ മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല; വി.ഡി സതീശൻ

ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ലെന്ന് പ്രതിപക്ഷ വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി.പി.എം തയാറുണ്ടോ? വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യു.ഡി.എഫ് പുതുപ്പള്ളിയില്‍ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ […]

India

വിധിയെഴുത്ത് പുതുപ്പള്ളിയിൽ മാത്രമല്ല; ആറിടങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതുപ്പള്ളിയോടൊപ്പം ഇന്ന് ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ […]

Kerala

അപ്പയാണ് മാതൃക, ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകും, എല്ലാ ആക്ഷേപങ്ങളുടേയും സത്യാവസ്ഥ പുറത്തെത്തും: ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ വിധിയെഴുത്ത് ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാ​ഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.  തന്റെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഒക്കെയാണ് ആക്ഷേപമുയർത്താൻ ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പക്ഷേ സത്യമെന്താണെന്ന് തന്റെ അപ്പ തന്നെ എഴുതി […]

Kerala

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്; പിക്കപ്പ് വാനുമായി കാർ കൂട്ടിയിടിച്ചു

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

National

അനുഭവവും അറിവും പകര്‍ന്നവരെ ഓര്‍മിക്കാം; ഇന്ന് അധ്യാപക ദിനം; അറിയാം പ്രാധാന്യവും ചരിത്രവും

ഇന്ന് അധ്യാപക ദിനം. ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കപ്പുറത്ത് ജീവിതസത്യങ്ങളിലേക്കും സമൂഹയാഥാര്‍ത്ഥ്യങ്ങളിലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നവരാണ് നല്ല അധ്യാപകര്‍. വരും തലമുറയെ മനുഷ്യസ്‌നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്നവര്‍. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ നിയമിതനായപ്പോള്‍ ശിഷ്യഗണത്തില്‍പ്പെട്ട ചിലര്‍ അദ്ദേഹത്തെ കാണാനെത്തി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അധ്യാപകനായ തന്റെ ജന്മദിനം തന്റെ […]

Kerala

‘കുറിച്ച് വെച്ചോളു, നന്മ തുടരും,ചാണ്ടി ജയിക്കും’ ; റെക്കോർഡ് ഭൂരിപക്ഷമെന്ന് ഷാഫി പറമ്പില്‍

പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍‌ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളിൽ മൂവർണ്ണക്കടലാണെന്നും റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഷാഫി പറയുന്നു. 53 വർഷത്തെ കുഞ്ഞൂഞ്ഞ് കാലം അവർക്ക് മടുത്തില്ല,മതിയായില്ല. നന്മ തുടരും,ചാണ്ടി ജയിക്കും.കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മൻ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പുതുപ്പള്ളിയില്‍ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. കൊട്ടിക്കലാശം ആത്മവിശ്വാസം വര്‍ധിപ്പച്ചതായാണ് എല്‍ഡിഎഫ് […]

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; അതിശക്തമായ മഴ വരുന്നു, 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. 

Switzerland

സ്നേഹത്തോടെബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്

ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിന് കുസ്നാഹ്റ്റിലെ ഹെസ്ലിഹാളിൽ അണിയിച്ചൊരുക്കിയ “ഓണമഹോത്സവം” ഒരു ചരിത്ര സംഭവമാക്കി മാറ്റിയ സ്വിസ്സ് മലയാളീ സമൂഹത്തിന് നന്ദിയുടെ നൂറായിരം പൂച്ചെണ്ടുകൾ ..