നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Author: Tomy Thondamkuzhy
അനുഭവവും അറിവും പകര്‍ന്നവരെ ഓര്‍മിക്കാം; ഇന്ന് അധ്യാപക ദിനം; അറിയാം പ്രാധാന്യവും ചരിത്രവും
ഇന്ന് അധ്യാപക ദിനം. ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കപ്പുറത്ത് ജീവിതസത്യങ്ങളിലേക്കും സമൂഹയാഥാര്‍ത്ഥ്യങ്ങളിലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നവരാണ് നല്ല അധ്യാപകര്‍. വരും തലമുറയെ മനുഷ്യസ്‌നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്നവര്‍. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ നിയമിതനായപ്പോള്‍ ശിഷ്യഗണത്തില്‍പ്പെട്ട ചിലര്‍ അദ്ദേഹത്തെ കാണാനെത്തി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബര്‍ 5 ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അധ്യാപകനായ തന്റെ ജന്മദിനം തന്റെ […]
‘കുറിച്ച് വെച്ചോളു, നന്മ തുടരും,ചാണ്ടി ജയിക്കും’ ; റെക്കോർഡ് ഭൂരിപക്ഷമെന്ന് ഷാഫി പറമ്പില്‍
പുതുപ്പള്ളിയില്‍ റെക്കോഡ് ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളിൽ മൂവർണ്ണക്കടലാണെന്നും റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നും ഷാഫി പറയുന്നു. 53 വർഷത്തെ കുഞ്ഞൂഞ്ഞ് കാലം അവർക്ക് മടുത്തില്ല,മതിയായില്ല. നന്മ തുടരും,ചാണ്ടി ജയിക്കും.കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മൻ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പുതുപ്പള്ളിയില്‍ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. കൊട്ടിക്കലാശം ആത്മവിശ്വാസം വര്‍ധിപ്പച്ചതായാണ് എല്‍ഡിഎഫ് […]
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; അതിശക്തമായ മഴ വരുന്നു, 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്.
സ്നേഹത്തോടെബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്
ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിന് കുസ്നാഹ്റ്റിലെ ഹെസ്ലിഹാളിൽ അണിയിച്ചൊരുക്കിയ “ഓണമഹോത്സവം” ഒരു ചരിത്ര സംഭവമാക്കി മാറ്റിയ സ്വിസ്സ് മലയാളീ സമൂഹത്തിന് നന്ദിയുടെ നൂറായിരം പൂച്ചെണ്ടുകൾ ..
‘ഗംഭീര തിരിച്ചുവരവിന് കെെയടികൾ’; മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് കെ കെ ശൈലജ
മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് മുൻ മന്ത്രി കെ കെ ശൈലജ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശബ്ദാനുകരണ കലയിലെ കൃത്യതകൊണ്ട് ആസ്വാദകരെയാകെ അമ്പരപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോനെന്ന് കെ കെ ശൈലജ പറഞ്ഞു. അവതരണത്തിലെ വ്യത്യസ്തതകൊണ്ടും മഹേഷ് വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. മഹേഷിനെ സന്ദർശിച്ചിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അദ്ദേഹം തിരിച്ചുവരികയാണ്. സ്വതസിദ്ധമായ ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്. ഇനിയും അനുബന്ധ ശാസ്ത്രക്രിയകൾ ചെയ്യാനുണ്ട് അതിനുശേഷം വേദിയിൽ വീണ്ടും സജീവമാകുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. കഴിഞ്ഞദിവസം യൂട്യൂബിൽ […]
‘ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി അതുപോലെ എന്റെ ചിത്രവും കാണണം’ ; ആന്റണി വർഗീസ്
ഖത്തർ വേൾഡ് കപ്പിന് പോയ ആവേശമാണ് തിരുവനന്തപുരത്തും ഉള്ളതെന്ന് നടൻ ആന്റണി വർഗീസ്.സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ ചടങ്ങിന് മുഖ്യാതിഥികളായി എത്തിയതായിരുന്നു നടൻ. ഖത്തർ വേൾഡ് കപ്പിന് ഗ്രൗണ്ടിൽ റൊണാൾഡോയെയും മെസിയെയും നെയ്മറിനെയും കണ്ട അതെ ആവേശമാണ് തിരുവന്തപുരത്ത്. ആർടിഎക്സ് സ്വീകരിച്ച എല്ലാവർക്കും നന്ദി. ജയിലർ ഇറങ്ങിയപ്പോൾ റിയാസ് സാറും മുഖ്യമന്ത്രിയും തീയറ്ററിൽ കാണാൻ പോയി.അപ്പോൾ നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി എന്റെ സിനിമ കാണാൻ പോകണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാ നന്ദിയുണ്ടെന്ന് […]
മെസിയുടെ ഇരട്ട അസിസ്റ്റ്: എംഎൽഎസ് കപ്പ് ചാമ്പ്യന്മാരെ വീഴ്ത്തി ഇന്റർ മയാമി
ലയണൽ മെസി ടീമിന്റെ ഭാഗമായതിന് ശേഷം വിജയങ്ങൾ ശീലമാക്കിയ ഇന്റർ മയാമിക്ക് കഴിഞ്ഞ മത്സരത്തിൽ സമനില കുരുക്ക് നേരിട്ടിരുന്നു. അർജന്റീനിയൻ ഇതിഹാസത്തിൻ്റെ വരവിന് ശേഷം മെസിയുടെ അസിസ്റ്റോ ഗോളോ ഇല്ലാതെ പോയ മത്സരം. സമനിലയുടെ സങ്കടം മാറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മയാമി. ഇത്തവണയും വിജയത്തിൽ അതി നിർണായക സാന്നിധ്യമാവുകയാണ് മെസി. എംഎൽഎസ് കപ്പ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചൽസ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെസിയും സംഘവും തകർത്തത്. ഫാകുണ്ടോ ഫാരിയാസ്, ജോർഡി ആൽബ, ലിയോനാർഡോ […]
ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി, മകന്റെ പേര് ‘അംഗദ്’
ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അംഗദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തങ്ങൾ മാതാപിതാക്കളായ കാര്യം താരം അറിയിച്ചത്. കുഞ്ഞിനെ വരവേൽക്കുന്നതിനായി താരം ഇന്നലെ ശ്രീലങ്കയിൽ നിന്ന് മുംബൈയിലേയ്‌ക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരായ ഇന്നത്തെ മത്സരത്തിൽ ബുമ്രയ്‌ക്ക് പകരം ഷമിയെ ടീമിലേയ്‌ക്ക് ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയ്‌ക്ക് സൂപ്പർ ഫോറിലേയ്‌ക്ക് കടക്കാനായാൽ ബുമ്ര വീണ്ടും ടീമിനൊപ്പം ചേരും.നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അയർലൻഡ് പര്യടനത്തിലൂടെ ബുമ്ര […]
തക്കാളി വില 300 രൂപയിൽ നിന്ന് 6 രൂപയിലേക്ക് കൂപ്പുകുത്തി; മുന്നറിയിപ്പ് നൽകി നിരീക്ഷകർ
രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്. കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൺമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകൾ […]












