ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരമായ സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാറാ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായെത്തും രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക പാണ്ഡ്യയാണ്. ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി പ്രഖ്യാപിച്ചരിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും […]
Author: Tomy Thondamkuzhy
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി; കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയും കുട്ടികളും രക്ഷപ്പെട്ടു
ആലപ്പുഴ കലവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ ബിജുമോൻ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ രതി മോൾക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് യാത്രക്കാരായ നാലു പേർക്ക് നിസാര പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. .
‘ഇനി ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്’; മാധ്യമപ്രവർത്തകനോട് ക്ഷുപിതനായി രോഹിത് ശർമ
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ മാധ്യമപ്രവർത്തകനോട് കയർത്ത് നായകൻ രോഹിത് ശർമ. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾക്ക് ലഭിക്കുന്ന ഹൈപ്പിനെക്കുറിച്ചുള്ള ചോദ്യമാണ് രോഹിതിനെ ചൊടിപ്പിച്ചത്. തന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നും അതിന് ഉത്തരം നൽകില്ലെന്നുമായിരുന്നു ഹിറ്റ്മാൻ്റെ മറുപടി. ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചേർന്നാണ് ഇന്ത്യൻ ടീമിനെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഓരോ തവണയും ഇന്ത്യ ലോകകപ്പ് കളിക്കുമ്ബോഴുള്ള ഹൈപ്പിനെയും വിമർശനത്തെയും കുറിച്ച് ഒരു റിപ്പോർട്ടർ രോഹിതിനോട് ചോദിച്ചു. കളിക്കളത്തിന് പുറത്ത് ആളുകൾ […]
അന്തരിച്ച പ്രവാസി വ്യവസായി മന്‍സൂറിനെ അനുസ്മരിച്ച് ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍
ജിദ്ദ: അന്തരിച്ച പ്രവാസി വ്യവസായിയും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക കായിക മേഖലയില്‍ നിറ സാന്നിദ്യവുമായിരുന്ന പള്ളിപ്പറമ്പന്‍ മന്‍സൂറിന്റെ പേരില്‍ ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ മന്‍സൂര്‍ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. മന്‍സൂറിന് വേണ്ടി മയ്യിത്ത് നമസ്‌കാരവും, മൗന പ്രാര്‍ത്ഥനയും നടത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ ഹിഫ്‌സുറഹ്‌മാന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സാമൂഹിക-സാംസ്‌കാരിക-കായിക-മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഷിബു […]
‘ഞാനൊരു മുസ്ലീമാണ്, എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം!’: ഖുശ്ബു
സനാതനത്തെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയും ബിജെപി ദേശിയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ. മുസ്ലീം പശ്ചാത്തലമുള്ള തനിക്ക് ആളുകൾ ഒരു ക്ഷേത്രം പണിതു, അതാണ് സന്താന ധർമ്മമെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. ‘ഞാൻ ഒരു മുസ്ലീം പശ്ചാത്തലത്തിൽ നിന്നാണ് വന്നത്, എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം! എല്ലാവരും തുല്യരായി കാണുക, വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന […]
ഗുജറാത്തിലെ ഫാക്ടറിയിൽ സ്‌ഫോടനം: രണ്ട് തൊഴിലാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
ഗുജറാത്തിലെ താപി ജില്ലയിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. വിർപോർ ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം.4.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഫാക്ടറിയിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ തീവ്രതയിൽ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് തൊഴിലാളികലാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. രണ്ട് […]
‘ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി’; പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി അയോധ്യയിലെ സന്യാസി
ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ സുരക്ഷ കൂട്ടി. സനാതന ധര്‍മ്മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിന്‍റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോദ്ധ്യയിലെ സന്യാസിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് നടപടി. ഉദയനിധിയുടെ […]
ജോ ബൈഡൻ ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ ഭാര്യക്ക് കൊവിഡ്; ബൈഡന്റെ പരിശോധന ഫലം പുറത്ത്
യു.എസ്. പ്രസിഡന്റ് ജോ ബൈഡൻെറ ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. നേരിയ രോഗ ലക്ഷണമുള്ള ജിൽ ബൈഡൻ വീട്ടുനീരിക്ഷണത്തിൽ തുടരുകയാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിക്കുന്നത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു. പ്രസിഡന്റ് […]
ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറി; ഈ ജില്ലകളില്‍ മഴ പ്രതീക്ഷിക്കാം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമര്‍ദമായി മാറിയതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വിവിധയിടങ്ങൡ മഴ ലഭിക്കുക. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകാനാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി ഒഡിഷ ആന്ധ്രാ തീരത്താണ് ന്യൂന മര്‍ദം രൂപപ്പെട്ടത്. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ […]
സ്വർണവിലയിലെ കുതിച്ചുചാട്ടം തുടരുന്നു; പവന് 80 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാമിന് 5530 രൂപയും പവന് 44,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,160 രൂപയായിരുന്നു വില. ഓണത്തിന് ശേഷം കേരളത്തിൽ വിവാഹ സീസൺ സജീവമാകുന്നതോടെ സ്വർണത്തിന് ആവശ്യക്കാരേറും. വിവാഹ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് യാതൊരു ആശ്വാസവും നൽകാതെയാണ് സ്വർണ വില കയറുന്നത്. അതേസമയം വെള്ളി വിലയിൽ […]












