India Kerala

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

വയനാട് മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എ.സ്.പിക്ക് മുന്‍പാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. ഡി.സി.സി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായിരുന്നു ജോര്‍ജ്ജ്. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജോര്‍ജ്ജിനെതിരെയുള്ള പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. അവധി ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയും ജോലിക്ക് പോവാറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പോക്സോ നിയമപ്രകാരം ജോര്‍ജ്ജിനെതിരെ […]

India Kerala

വിവാദ പ്രസ്താവന; കൊല്ലം തുളസി കീഴടങ്ങി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ നടന്‍ കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി. ചവറ സി.ഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ അവഹേളിച്ച് കൊല്ലം തുളസി പ്രസംഗിച്ചതായാണ് പരാതി.ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് […]

World

ആര്‍ത്തവകാലത്തെ ദുരാചാരം; നേപ്പാളില്‍ ഒരു മരണം കൂടി

നേപ്പാളില്‍ ആര്‍ത്തവകാലത്തെ ദുരാചാരത്തിനിടെ ഒരു മരണം കൂടി. ആർത്തവകാലത്ത് താമസിക്കാനായി തയ്യാറാക്കിയ പ്രത്യേക കുടിലിലാണ് നേപ്പാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാനായി കൂട്ടിയ തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് യുവതിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. നേപ്പാളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളുടെ ഭാഗമായി ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്ത് താമസിപ്പിക്കുക പതിവാണ്. ഇത്തരം സമയങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കുടിലുകളിലാണ് ഇവര്‍ രാത്രി കഴിച്ചുകൂട്ടുക. 2005ല്‍ ഔദ്യോഗികമായി ഈ പതിവ് അവസാനിപ്പിച്ചെങ്കിലും നേപ്പാളില്‍ പലയിടങ്ങളിലും ഈ മാറ്റി […]

India National

മേഘാലയ ഖനി അപകടം; തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്താനൊരുങ്ങുന്നു

മേഘാലയയില്‍ കാണാതായ ഖനി തൊഴിലാളിള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിയേക്കുമെന്ന് സൂചന. തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ കുന്നുകളിലെ ലുംതാരിയില്‍ ഖനനം നടത്തിയിരുന്ന 15 തൊഴിലാളികളാണ് നിയമവിരുദ്ധ കല്‍ക്കരി ഖനികളില്‍ കുടുങ്ങിയത്. ഡിസംബര്‍ 13 മുതല്‍ കാണാതായ ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുക. തൊട്ടടുത്ത പുഴയിലെ വെള്ളം ഖനികളിലേക്ക് കയറിയതായിരുന്നു അപകടകാരണം. നേരത്തെ, കേസ് പരിഗണിച്ച കോടതി രക്ഷാപ്രവര്‍ത്തനം […]

India National

പ്രിയങ്ക ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തല്‍; മഹിള കോണ്‍ഗ്രസ് പരാതി നല്‍കി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ സാമൂഹ്യമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസ് പരാതി നല്‍കി. മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ഡല്‍ഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മിസ്ത മുഖര്‍ജി എന്നിവരാണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മഹിള കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഇക്കാര്യം ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കും. പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനിരിക്കെയാണ് സാമൂഹ്യമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ ശക്തമായത്. അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദ്യവുമായ ട്വീറ്റുകള്‍, ചിത്രങ്ങള്‍ […]

India Kerala

വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ തീരുമാനം

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. അതേസമയം മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇനിയും നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് അംഗീകാരം നല്‍കിയത്. അതേസമയം പതിനാല് ദിവസത്തിനകം ഇതിനെതിരെ ബ്രിട്ടണിലെ ഹൈക്കോടതിയെ സമീപിക്കാന്‍ വിജയ് മല്യക്ക് അവസരമുണ്ടാകും. അങ്ങനെയായാല്‍ […]

Technology

ഒടുവില്‍ ഫോള്‍ഡബിള്‍ ഫോണ്‍ ;വാവെയ്

ഫോൾഡബിൾ 5ജി സ്മാർട്ട്ഫോൺ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത ഈയടുത്താണ് വാവെയ് പുറത്തുവിട്ടത്. എന്നാൽ ബാഴ്സലോണയിൽ നടക്കുന്ന മൊബെെൽ വേൾഡ് കോൺഗ്രസിൽ (Mobile World Congress 2019) ഫോണിന്റെ ലോഞ്ചിംഗ് നടത്തുമെന്നാണ് ചെെനീസ് നിർമാതാക്കൾ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇറക്കാൻ പോകുന്ന ഫോൾഡബിൾ ഫോണിന്റെ വിലയുള്‍പ്പടെയുള്ള കൂടുതൽ വിവരങ്ങൾ എം.ഡബ്ല്യു.സിക്ക് തൊട്ടു മുൻപ് വിളിച്ച് ചേർക്കുന്ന പ്രസ് മീറ്റിലായിരിക്കും കമ്പനി അറിയിക്കുക. കഴിഞ്ഞ മാസമാണ് അഞ്ചാം തലമുറ ഫോൾഡബിൾ ഫോൺ അവതിരിപ്പിക്കുമെന്ന വിവരം വാവെയ് പുറത്തുവിട്ടത്. ഹെെസിലിക്കൺ കിരിൻ […]

Cricket Sports

ന്യൂസിലന്‍ഡ് ട്രോളിന് മറുപടി ട്രോളുമായി കേരള പൊലീസ്

ട്രോളിന് ട്രോള്‍ മറുപടിയുമായി കേരള പൊലീസ് വീണ്ടും. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെ മോശം പ്രകടനം കാഴ്ച്ച വെച്ച സ്വന്തം ടീമിനെ ട്രോളിയ ന്യൂസിലൻഡ് ഈസ്റ്റേൺ ജില്ലാ പൊലീസിന് സമാന രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. നേരത്തെ ആസ്ത്രേലിയൻ പര്യടനം വിജയകരമാക്കി, ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ചും സ്വന്തം ടീമിനെ ചുളുവിൽ വിമർശിച്ചും ന്യൂസിലൻഡ് പൊലീസ് പോസ്റ്റ് ചെയ്ത ട്രോളിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ട്രോളിന് ട്രോള്‍ […]

Entertainment

ഡാര്‍ക്ക് കോമഡിയുമായി റോഷന്റെ ‘എ വെരി നോര്‍മല്‍ ഫാമിലി’

പുതിയ നിയമം എന്ന മമ്മുട്ടി ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലെത്തി, പിന്നീട് ആനന്ദം, വിശ്വാസപൂര്‍വം മന്‍സൂര്‍, കൂടെ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാവാണ് റോഷന്‍ മാത്യൂ. റോഷന്‍ സിനിമാ അഭിനേതാവില്‍ നിന്നും മാറി നാടകവുമായി പ്രേക്ഷകരിലേക്ക് കടന്ന് വന്നിരിക്കുകയാണ് ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഡാര്‍ക്ക് കോമഡി നാടകത്തിലൂടെ. റോഷന്‍ മാത്യു സംവിധാനം നിര്‍വഹിച്ച നാടകത്തിന്റെ ആദ്യ അവതരണം തിരുവന്തപുരത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്നിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ പ്രദര്‍ശനമാണ് വരുന്ന ഒമ്പതിനും […]

India Kerala Uncategorized

ജില്ലയെ ഉയരങ്ങളിലേക്ക് കെെ പിടിച്ചുയര്‍ത്തിയ സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലക്ക് മലപ്പുറം ജില്ലയുടെ വികസനത്തില്‍ അതിനിര്‍ണായക പങ്കുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും പങ്കാളികളായ സപ്ത കക്ഷി സര്‍ക്കാരാണ് സര്‍വകലാശാല സ്ഥാപിച്ചത്. മലപ്പുറം ജില്ലയുടെ പിറവിക്ക് ഒരു വര്‍ഷം മുന്‍പാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ശിലപാകിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞതേയുള്ളൂ. സര്‍വകലാശാലക്ക് തറക്കല്ലിട്ടതിന് തൊട്ടടുത്ത വര്‍ഷമാണ് മലപ്പുറം ജില്ല പിറക്കുന്നത്. പേരില്‍ കാലിക്കറ്റ് എന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ മലബാറിന്‍റെ വളര്‍ച്ചക്കും വികസനത്തിനും […]