കോടതിയലക്ഷ്യ കേസില്‍ സി.ബി.ഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഒരാഴ്ചക്കുള്ളില്‍ ഒരു ലക്ഷം രൂപ പിഴയടക്കണം. ബിഹാര്‍ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലംമാറ്റിയ കേസിലാണ് കോടതി നടപടി. കേസില്‍ നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. നാഗേശ്വര റാവുവിന്‍റെ മാപ്പപേക്ഷ പരിഗണിക്കണമെന്നും അദ്ദേഹത്തോട് വിട്ടുവീഴ്ച ചെയ്യണമെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചുവെങ്കിലും കോടതി ആ വാദവും ചെവിക്കൊണ്ടില്ല. കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ കോടതി പരിസരം വിട്ട് […]
Author: Tomy Thondamkuzhy
ഷോമി, വണ്‍ പ്ലസ്… ഏത് സ്മാര്‍ട്ട്‌ഫോണുകളാണ് റേഡിയേഷനില്‍ മുന്നില്‍?
നിലവില്‍ വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതിനായിരിക്കും ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ളത്? അത്തരമൊരു പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മനിയിലെ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സ്റ്റാറ്റിസ്റ്റയാണ് പട്ടികയുടെ ഗ്രാഫിക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഷോമി, വണ്‍ പ്ലസ് തുടങ്ങിയവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നിലെത്തിയപ്പോള്‍ സാംസങ്ങിന്റെ ചില മോഡലുകള്‍ക്കാണ് കുറവ് റേഡിയേഷന്‍. കൂടിയ റേഡിയേഷനുള്ള 16 സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കുറവ് റേഡിയേഷനുള്ള സ്മാര്‍ട്ട് ഫോണ്‍ സാംസങിന്റെ ഗാലക്‌സി നോട്ട് 8 ആണ്. കിലോഗ്രാമിന് 0.17 വാട്‌സ് […]
ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ ; 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി
ന്യൂസിലാന്‍ഡിലെ ദക്ഷിണ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇതിനോടകം 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ടാസ്മാന്‍ പ്രവിശ്യയിലെ നെല്‍സണ്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ ഒരാഴ്ച മുന്‍പാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. 23 ഹെലികോപ്ടറുകളും 3 വിമാനങ്ങളും 155 അഗ്നിശമന സേനാംഗങ്ങളും അത്യധ്വാനം ചെയ്തിട്ടും തീപടര്‍ന്നു പിടിക്കുന്നത് തടയാനായിട്ടില്ല. കാട്ടുതീയില്‍ ഇതുവരെ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല. […]
തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ സമ്മര്‍ദം ശക്തമാക്കി ബി.ജെ.പി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി വോട്ട് എന്‍.ഡി.എക്ക് കിട്ടില്ലെന്ന ആശങ്ക മുന്നണിയില്‍ ശക്തമാകുന്നു. എസ്.എന്‍.ഡി.പിയുടെ നേരിട്ടുള്ള പിന്തുണ ബി.ഡി.ജെ.എസിന് ലഭ്യമാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വന്നതോടെയാണ് ബി.ജെ.പി അങ്കലാപ്പിലായത്. ഇതോടെ എസ്.എന്‍.ഡി.പി ഉപാധ്യക്ഷന്‍ കൂടിയായ ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ ബി.ജെ.പി സമ്മര്‍ദം ശക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വലിയ ഗൌരവത്തിലാണ് ബി.ജെ.പി എടുത്തിട്ടുള്ളത്. എസ്.എന്‍.ഡി.പി യോഗം നേതാക്കൾ മത്സരിക്കരുതെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തുഷാർ തെരഞ്ഞടുപ്പിൽ മത്സരിക്കാതിരുന്നാൽ എൻ.ഡി.എ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. മുന്നണിയുടെ കൺവീനർ […]
സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ കേരളം മുന്നില്‍
ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിനവും കേരളത്തിന്‍റെ കുതിപ്പ്. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി കേരളം പോയിന്‍റ് നിലയില്‍ ഒന്നാമതാണ്. രണ്ടാം ദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കേരളം നേടി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ റെക്കോഡോടെ അപര്‍ണ റോയിയും (13.91 സെക്കന്‍റ്) പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ സാന്ദ്ര ബാബുവുമാണ് (5.97 മീറ്റര്‍) സ്വര്‍ണം നേടിയത്. അപര്‍ണ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് മെച്ചപ്പെടുത്തിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ […]
ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
മുൻ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം .ഇന്റലിജൻസ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് അന്നത്തെ ഇന്റലിജിൻസ് ഡി.ജി.പി സെൻകുമാറിന് റിപ്പോർട്ട് നൽകിയത്. ഓഡിയോ – വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട് . വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾക്ക് നല്‍കുക. പൊലീസ് ഡ്രൈവറുടെ മണൽ മാഫിയ […]
പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തി; എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്
മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് കിര്‍ത്താഡ്സില്‍ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ അടക്കമുളളവര്‍ക്ക് ലക്ചററായി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് സ്ഥിര നിയമനം നല്‍കി. നിയമനം വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറി കടന്നാണെന്നും ഫിറോസ് ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിര്‍ത്താഡ്സില്‍ സെപ്ഷ്യല്‍ റൂളില്‍ പറയുന്ന പി.എച്ച്.ഡി,എംഫില്‍ യോഗ്യതയില്ലാതെ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് ഫിറോസിന്റെ ആരോപണം. മന്ത്രിയുടെ […]
വോഡഫോണ്‍ – ഐഡിയക്ക് 3.5 കോടി വരിക്കാരെ നഷ്ടമായി; കമ്പനിയുടെ നഷ്ടം 5005 കോടി
വോഡഫോൺ – ഐഡിയ ലിമിറ്റഡിനെ സംബന്ധിച്ച് ഇത് നഷ്ടത്തിന്‍റെ കാലമാണ്. ഇരു കമ്പനികളും ലയിച്ചതിന് ശേഷമുള്ള രണ്ടാം പാദത്തിൽ കമ്പനി വൻ നഷ്ടം നേരിട്ടിരിക്കുകയാണ്. 5000 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 11765 കോടി രൂപയാണ് ഈ പാദത്തിലെ കമ്പനിയുടെ വരുമാനം. റിലയൻസ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ഇരു കമ്പനികളും കഴിഞ്ഞ ആഗസ്തിലാണ് ഒന്നിച്ചത്. ലയനത്തിന് ശേഷമുള്ള ആദ്യ പാദ റിപ്പോർട്ടിലും ഇരു കമ്പനികൾക്കും നഷ്ടമായിരുന്നു. രണ്ട് ശതമാനത്തിന്റെ ഇടിവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പാദത്തിൽ 3.5 കോടി വരിക്കാരെയാണ് […]
ഗര്‍ഭാശയമുഖ ക്യാന്‍സര്‍; ലക്ഷണങ്ങള്‍, ചികിത്സ
പലപ്പോഴും ക്യാൻസർ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മൾ അറിയുക.അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകൾ നൽകിയിട്ടും രോഗികൾ മരണത്തിലേക് പോകുന്നു. പക്ഷെ സർവിക്കൽ ക്യാൻസർ മതിയായ സ്‌ക്രീനിംഗ് റെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികിൽസിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളിൽ സർവിക്കൽ ക്യാൻസർ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു?? സർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണോ അതിനു കാരണം?? അതുകൊണ്ടു തന്നെ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്. ലോകത്തു അഞ്ചാമതായി ഏറ്റവുമധികം […]
കാന്‍സറിന് മുന്നിലും തളരാതെ ‘മേരി ടീച്ചര്‍’; ആശുപത്രി ചിത്രം പങ്ക് വെച്ച് നഫീസ അലി
അമല്‍ നീരദ് എന്ന സംവിധായകന്റെ അരങ്ങേറ്റ സിനിമ, മമ്മുട്ടി എന്ന നായകന്റെ സ്റ്റൈലിഷ് അഭിനയം എന്ന കാരണങ്ങളാല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രവും അതുപോലെ തന്നെ അതില്‍ അമ്മയായി വേഷമിട്ട മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം നേരത്തെ അവര്‍ സാമുഹിക മാധ്യമങ്ങളിലൂടെ വെളുപ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധിയക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് കാന്‍സറാണെന്ന വിവരം […]












