Entertainment Movies

‘വാമോസ്…’ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്ലറെത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുൻ മാനുവൽ ചിത്രത്തിന്റെ രണ്ടു മിനിറ്റ് ദെെര്‍ഘ്യമുള്ള ട്രെയ്ലറാണ് എത്തിയിരിക്കുന്നത്.‌ ഫുട്ബോള്‍ ഫേവറിറ്റുകളായ അര്‍ജന്റീന ആരാധകരുടെ പശ്ചാതലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ വെെറലായിരുന്നു. ഫുട്ബോളും, സൌഹൃദവും, ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാം തൊട്ടു കടന്നു പോകുന്ന അർജന്റീന ഫാൻസ് ട്രെയ്ലർ, ചിത്രം ഒരു കോമഡി എന്റർടെയ്നർ ആയിരിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. […]

Cricket Sports

സെവാഗിന്റെ ബേബിസിറ്റിംങ് പരസ്യം അധിക്ഷേപമായോ?

ഇന്ത്യ – ആസ്‌ത്രേലിയ ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇറക്കിയ പരസ്യത്തിനെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ആസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന പരസ്യത്തെ തുടര്‍ന്നാണ് വീരന്ദ്ര സേവാഗിനും സ്റ്റാര്‍സ്‌പോര്‍ട്‌സ് ഇന്ത്യക്കും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സെവാഗിനേയും ആസ്‌ട്രേലിയന്‍ ജേഴ്‌സിയിലുള്ള കുറച്ച് കുട്ടികളേയുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ആസ്‌ട്രേലിയയില്‍ നടന്ന പരമ്പരക്കിടെ പന്തും പെയ്‌നും തമ്മില്‍ നടന്ന വാക്ക് പോരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം പുരോഗമിക്കുന്നത്. ‘അവര്‍ ഞങ്ങളോട് കുട്ടികളെ നോക്കുമോ എന്ന് […]

Cricket Sports

ടീമിലെടുത്തില്ല; സെലക്ടര്‍ക്ക് തല്ല്;

അണ്ടര്‍ 23 ടീമിലേക്ക് തെരഞ്ഞെടുക്കാത്തതിന് സെലക്ടര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെയാണ് ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെ ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന കളിക്കാരന്റെ നേതൃത്വത്തിലാണ് ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്. അനുജ് ദേധ എന്ന കളിക്കാരനെ ടീമിലെടുക്കാത്തിനായിരുന്നു ആക്രമണം. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും അദ്ദേഹത്തിന്റെ […]

India National

ജി20 രാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്ക് ഒരുങ്ങി രാഹുല്‍ ഗാന്ധി

ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പതിമൂന്ന് അംഗ സംഘത്തില്‍പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍. അറുപത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജി20 രാഷ്ട്രങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന്റെ ഭാഗമായി മുംബെെ താജ് ഹോട്ടലിൽ രാഷ്ട്ര […]

India National

റഫാല്‍ കരാര്‍ ഒപ്പിടും മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി

റഫാല്‍ ഇടപാടില്‍ ദുരൂഹതയേറുന്നു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍. റഫാല്‍ സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്‍റില്‍ വെച്ചേക്കും. വിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയെന്നാണ് സൂചന. കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് ഫ്രാന്‍സിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പോര്‍വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നാണ് സൂചന. ഒരു തരത്തിലുള്ള പരിജയസമ്പത്തും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് എങ്ങനെ […]

India National

‘പശു നമ്മുടെ സംസ്കാരത്തിന്റെ ഭാഗം’

രാജ്യത്തിന്റെ സംസ്കാരത്തിന്റേയും പെെതൃകത്തിന്റേയും ഭാഗമാണ് പശു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിർണ്ണായകമായ പല ചുവടുകളും നടത്തിയെന്ന് പറഞ്ഞ മോദി, കേന്ദ്ര ബജറ്റിൽ അർഹമായ സ്ഥാനം പശു സംരക്ഷണത്തിന് നൽകിയെന്നും ചൂണ്ടിക്കാട്ടി. പശുക്കളുടെ ആരോഗ്യ സംരഷണം മുന്‍നിര്‍ത്തി ‘രാഷ്ട്രീയ ഗോകുല്‍ മിഷന്‍’ അടക്കം നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘രാഷ്ട്രീയ കാമധേനു ആയോഗ്’ പദ്ധതിക്കായി 500 കോടി രൂപയാണ് കഴിഞ്ഞ ഇടക്കാല ബജറ്റില്‍ വകയിരുത്തിയത്. കൂടാതെ കര്‍ഷകര്‍ക്കും […]

India Kerala

പി.ജയരാജനും ടി.വി രാജേഷിനുമെതിരായ കുറ്റപത്രം

പി.ജയരാജനും ടി.വി രാജേഷിനുമെതിരായ സി.ബി.ഐ കുറ്റപത്രത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സർക്കാരുമായി ബന്ധപ്പെടാത്ത വിഷയമായത് കൊണ്ടാണ് നോട്ടീസ് പരിഗണിക്കാനാകാത്തതെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സമാനമായ വിഷയങ്ങൾ നേരത്തെയും സഭ പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എൽ.എക്കുമെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫാണ് നോട്ടീസ് നൽകിയത്. […]

India National

ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ആന്ധ്ര ഭവന് മുന്നില്‍ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഈ മാര്‍ച്ചില്‍ ടി.ഡി.പിയുടെ മുഴുവന്‍ എം.എല്‍.എമാരും എം.പിമാരും പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഏകദിന ഉപവാസത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്നലെ നടന്ന ഏകദിന സമരം പ്രതിപക്ഷ കൂട്ടായ്മയുടെ ഒരു സംഗമ വേദിയായി മാറി. ചന്ദ്രബാബു നായിഡുവിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, […]

India National

ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ തീപിടിത്തം; മരണം 17 ആയി

ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 മരണം. കരോള്‍ബാഗിലെ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. ആലുവ ചേരാനെല്ലൂര്‍ സ്വദേശിനി ജയയാണ് (48) മരിച്ചത്. ജയക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന രണ്ട് മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് ജയക്കൊപ്പമുണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 13 അംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഈ മലയാളികള്‍‍. ഇവരില്‍ 10 പേരെ രക്ഷപ്പെടുത്തി. ആകെ 35 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 30 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. […]

India National

മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു

റഫാല്‍ വിഷയത്തില്‍ പ്രധാന മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എയര്‍ബസ് എക്സിക്യൂട്ടീവ് അനില്‍ അംബാനിയുമായി നടത്തിയ ഇമെയില്‍ രാഹുല്‍ പുറത്തുവിട്ടു. കരാറിനെ കുറിച്ച് പ്രതിരോധ മന്ത്രിക്ക് പോലും അറിവില്ലായിരുന്നു. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ അനില്‍ അംബാനി കരാറില്‍ പങ്കാളിയായിരുന്നു. മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഓദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ […]