World

സെെബര്‍ സുരക്ഷക്കൊരുങ്ങി റഷ്യ; ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കി

സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഉത്തരവിടണമെന്ന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കാനുള്ള ബില്‍ പാസ്സാക്കി റഷ്യ. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തേക്കുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് റഷ്യയുടെ ലക്ഷ്യം. സ്വന്തമായി നെറ്റ് അഡ്രസ് സിസ്റ്റം സ്ഥാപിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഏപ്രില്‍ ഒന്നിനു മുന്‍പ് നടപടി പ്രാബല്യത്തിലാക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കിയാല്‍ റഷ്യന്‍ പൗരന്‍മാര്‍ക്കും […]

India National

എറിക്സൺ ഇന്ത്യ വിവാദം: അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും

കേസില്‍ അനില്‍‌ അംബാനിക്ക് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ ആണ് എറിക്സൺ ഇന്ത്യക്കുള്ള പണം നൽകാത്തതിൽ റിലയന്‍സ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി ഇന്നും സുപ്രീം കോടതിയിൽ ഹാജരാകും. കോടതി ഉത്തരവ് ഉണ്ടായിട്ടും എറിക്‌സൺ ഇന്ത്യക്ക് 550 കോടി രൂപ നൽകാത്തതിനെ തുടന്നാണ് അംബാനിയെ കോടതി വിളിച്ച് വരുത്തിയത്. ഇന്നലെയും അംബാനി ഹാജരായിരുന്നെങ്കിലും കേസിൽ വാദം പൂർത്തി ആയിരുന്നില്ല. 118 കോടി നൽകാമെന്ന റിലയൻസിന്റെ നിർദ്ദേശം എറിക്സൺ അംഗീകരിച്ചില്ല. കേസില്‍ അനില്‍‌ […]

India National

വ്യാജന്‍മാര്‍ പടിക്ക് പുറത്ത്; പ്രധാനമന്ത്രിയുടേതടക്കം ട്വിറ്റര്‍ ഫോളോവേഴ്സില്‍ വന്‍ ചോര്‍ച്ച

ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത് വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി കർശനമാക്കി സോഷ്യൽ മീഡിയ ഭീമൻ ട്വിറ്റർ രംഗത്തു വന്നപ്പോൾ, ഫോളോവർമാരിൽ വൻ‌ ഇടിവുമായി പ്രധാനമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ. ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫൊർമേഷൻ ടെകനോളജി പുറത്തുവിട്ട കണക്കു പ്രകാരം, ആകെ 24 ലക്ഷം അക്കൗണ്ടുകളാണ് പൂട്ടി പോയത്. പുതിയ നടപടിയുടെ പശ്ചാതലത്തിൽ, ട്വിറ്ററിൽ സജീവമായി ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോളോവർമാരിൽ […]

Football Sports

ആവേശമുയര്‍ത്തി പന്തു തട്ടാനിറങ്ങി ഖത്തര്‍ അമീര്‍

ഖത്തര്‍ കായിക ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അമീര്‍ നേരിട്ടിറങ്ങിയത് ജനങ്ങളില്‍ ആവേശം വിതച്ചു. ഖത്തര്‍ ഫുട്ബോള്‍ ടീമിന്‍റെ ജഴ്സ്സിയുമണിഞ്ഞ് ഫുട്ബോള്‍ കളിക്കാനിറങ്ങിയ അമീറിനൊപ്പം ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയുമെത്തിയത് ശ്രദ്ധേയമായി സര്‍ക്കാറിന് കീഴിലുള്ള ആസ്പയര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടന്ന കായികദിനാഘോഷ പരിപാടികളിലാണ് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പങ്കെടുത്തത്. ഏഷ്യാകപ്പ് നേടിയ ഖത്തര്‍ ടീമിന്‍റെ ജഴ്സിയുമണിഞ്ഞെത്തിയ അമീര്‍ കുട്ടികളോടൊപ്പം പന്തു തട്ടാനിറങ്ങിയത് കാഴ്ച്ചക്കാരില്‍ ആവേശം വിതറി. പിന്നാലെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയും അമീറിനൊപ്പം […]

India Kerala

കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസില്‍ പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുക. പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാകും. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ തന്നെ കേസ് ദുരഭിമാനകൊലയായി കണ്ട് വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുരഭിമാന കൊലയായി വിചാരണ തുടങ്ങുന്നതിന് മുന്‍പ് പറയാനാകില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടപടികള്‍ […]

India Kerala

എറണാകുളം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടി സി.പി.എം

മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടുകയാണ് എറണാകുളത്ത് സി.പി.എം. ആദ്യം കേട്ടത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിന്റെ പേര്. രാജീവ് ചാലക്കുടിയിലെന്ന് ഏകദേശ ധാരണയായതോടെ പൊതു സമ്മതനായ സ്വതന്ത്രനെന്ന പതിവ് തുടരാന്‍ ആലോചിക്കുന്നു നേതൃത്വം. പാര്‍ട്ടിയില്‍ നിന്ന് മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടെങ്കില്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍ എറണാകുളം ഒരിയ്ക്കലേ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം നിന്നിട്ടുള്ളൂ. 1967ല്‍ വി വിശ്വനാഥ മേനോന്‍ വിജയിച്ചപ്പോള്‍. പിന്നീട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ആരും ലോക്സഭ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പൊതു […]

India Kerala

ബി.ജെ.പിയെ വെല്ലുവിളിച്ച പി.പി മുകുന്ദന്‍ സേവാഭാരതിയുടെ വേദിയില്‍

ബി.ജെ.പിയെ വെല്ലുവിളിച്ച് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.പി മുകുന്ദന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ വേദിയിലെത്തി. മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണത്തിനായാണ് മുകുന്ദന്‍ പങ്കെടുത്തത്. മുകുന്ദന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നിരിക്കെയാണ് ആര്‍.എസ്.എസ് വേദിയില്‍ മുകുന്ദന്‍ എത്തുന്നത്. ആര്‍.എസ്.എസില്‍ വലിയ സ്വാധീനമുള്ള നേതാവാണ് മുകുന്ദന്‍. ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് മുകുന്ദന്‍ വ്യക്തമാക്കിയത്. ബി.ജെ.പി കേരളത്തില്‍ നിന്ന് പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് […]

India Kerala

ഡല്‍ഹി കരോള്‍ ബാഗിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിദ്യാസാഗറിന്‍റെയും നളിനയമ്മയുടെയും സംസ്കാരം ചേരാനെല്ലൂരും ജയശ്രീയുടെ സംസ്കാരം ചോറ്റാനിക്കരയുമായിരിക്കും നടക്കുക. തീപിടിത്തമുണ്ടായ ഹോട്ടലിലെ ഉടമകള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹാഘോഷത്തിന് ശേഷം ഡല്‍ഹിയിലെത്തിയ ബന്ധുക്കളെല്ലാം രണ്ട് ദിവസം ഹരിദ്വാറിലേക്ക് യാത്ര പുറപ്പെടാനിരിക്കെയായിരുന്നു ദുരന്തം. ജനല്‍ ചില്ല് തകര്‍ത്താണ് സംഘത്തിലുണ്ടായിരുന്ന പത്ത് പേരെയും അഗ്നിശമനസേ രക്ഷപ്പെടുത്തിയത്. മറ്റ് മൂന്ന് പേരും സഹായം എത്തും മുമ്പ് തന്നെ മരിക്കുകയായിരുന്നു. ഡല്‍ഹിയിലെ […]

India Kerala

കോട്ടയത്ത് പി.സി തോമസ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോട്ടയം സീറ്റ് ലഭിച്ചാല്‍ പി.സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എന്‍.ഡി. എ നേതാക്കള്‍ അനൌദ്യോഗികമായി അനുമതി നല്‍കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കേരള കോണ്‍ഗ്രസ് ആരംഭിച്ചു. നാല് സീറ്റെന്ന ആവശ്യം എന്‍.ഡി.എയില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ചില ധാരണകള്‍ ഉണ്ടായിട്ടുള്ളത് എന്‍.ഡി.എ നേതാക്കള്‍ തന്നെ കോട്ടയത്ത് പി.സി തോമസ് മത്സരിക്കണമെന്ന ആവശ്യം അനൌദ്യോഗികമായി ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോട്ടയം സീറ്റില്‍ പി.സി തോമസിനെ […]

Entertainment Movies

ഇനിയെല്ലാം പഴങ്കഥ; ലാലും വിനയനും ഒന്നിക്കുന്നു

മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാർത്ത. മോഹൻലാലിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിനയൻ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിനയൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ലാലേട്ടനുമൊന്നിച്ച് വിനയൻ ചിത്രമെടുക്കുന്നത്. മലയാള സിനിമയുടെ പ്രതിസന്ധി കാലത്തെ പിന്നിലേക്ക് നടത്തി കൊണ്ട് ഇതാ ഒരു സന്തോഷ വാർത്ത. മോഹൻലാലിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിനയൻ സിനിമയെടുക്കുന്നു. താരവുമൊന്നിച്ചിള്ള ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വിനയൻ തന്നെയാണ് ഇക്കാര്യം […]