India Kerala

സര്‍ക്കാരിന്റെ 1000 ദിവസം 1000 പദ്ധതികള്‍; ഉദ്ഘാടനം 20ന് കോഴിക്കോട്

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികള്‍ ഈ മാസം 20 മുതല്‍ 27 വരെ നടക്കും. 20ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. സങ്കുചിത രാഷ്ട്രീയ മനോഭാവം വെടിഞ്ഞ് പ്രതിപക്ഷവും പരിപാടികളില്‍ പങ്കാളിയാകണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സംസ്ഥാനത്തു പൂര്‍ത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ 1000 പദ്ധതികള്‍ 1000 ദിനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സേഫ് […]

India Kerala

വീരമൃത്യു വരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്

ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്നു ദശകത്തിനിടെ ജമ്മു കശ്മീര്‍ താഴ്‍വരയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയില്‍ നടന്നത്. ”എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് […]

India Kerala

ബി.ജെ.പിയുമായി ധാരണയായി, ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണ. ബി.ഡി.ജെ.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാലു സീറ്റെന്ന കാര്യത്തില്‍ ബി.ജെ.പി വിട്ടു വീഴ്ച്ചക്ക് തയ്യാറാകുകയായിരുന്നു. മൂന്ന് സീറ്റുകള്‍ സംബന്ധിച്ച് ധാരണയാകുകയും ചെയ്തു. ഇടുക്കി, വയനാട്, ആലത്തൂര്‍ സീറ്റ് സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. മറ്റ് രണ്ട് സീറ്റ് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ബി.ജെ.പി മത്സരിക്കാന്‍ തീരുമാനിച്ച തൃശൂര്‍, പത്തനംതിട്ട, പാലക്കാട്,എറണാകുളം എന്നിവയിലേതെങ്കിലും രണ്ട് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിക്കുന്നത്. എന്നാല്‍ ഈ നാലു സീറ്റും വിട്ടുനല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി. […]

India Kerala

ഷെഫീഖ് ഖാസിമിയെ കീഴടക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി പൊലീസ്

പീഡന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന മതപ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്ന് തന്നെ കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഖാസിമിയുടെ ബന്ധു നൌഷാദിനായുള്ള തെരച്ചിലും പൊലീസ് ആരംഭിച്ചു. ഇന്നലെ പിടികൂടിയ ഖാസിമിയുടെ മൂന്ന് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഷെഫീഖ് അല്‍ ഖാസിമിയുടെ സഹോദരങ്ങളായ അല്‍ അമീന്‍, അന്‍സാരി, ഷാജി എന്നിവര്‍ ഇന്നലെ മുതല്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇന്ന് പുലര്‍ച്ചെ ഇവരെ നെടുമങ്ങാട് എത്തിച്ചെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരിലൂടെ ഖാസിമിക്ക് […]

India Kerala

കെവിന്‍ വധക്കേസ്: എസ്.ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ ഗാന്ധിനഗര്‍ മുന്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ നടപടി. ഷിബുവിന് ഐ.ജി വിജയ് സാക്കറെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ഷിബു കൃത്യവിലോപം നടത്തിയെന്ന് ഐ.ജി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു കെവിനെ കാണാതായതിന് പിന്നാലെ പരാതിയുമായി അച്ഛന്‍ ജോസഫും നീനുവും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്ന കാരണം പറഞ്ഞ് എസ്.ഐ ഷിബു പരാതിയില്‍ കാര്യമായ നടപടി സ്വീകരിച്ചില്ല. തട്ടിക്കൊണ്ട് പോയത് […]

World

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കന്‍ മതിലിന് പണം കണ്ടെത്താന്‍ മറ്റ് വഴികളില്ലാതായതോടെയാണ് ട്രംപ് കടുത്ത നടപടി കൈക്കൊണ്ടത്. മെക്സിക്കന്‍ മതില്‍ പണിയുമെന്ന വാശിയിലാണ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഭൂരിപക്ഷമില്ലാത്തതാണ് ഇക്കാര്യത്തില്‍ ട്രംപിന് തിരിച്ചടിയായത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ ജനപ്രതിനിധി സഭയുടെ അനുമതിയില്ലാതെ തന്നെ തന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാമെന്നതാണ് ട്രംപിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. തന്‍റെ ഈ തീരുമാനത്തെ മുന്‍ പ്രസിഡന്‍റുമാരുടെ നടപടികളെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ന്യായീകരിക്കുന്നത്. മെക്സിക്കന്‍ മതിലിനായി 5.7 ബില്യണ്‍ ഡോളര്‍ ആണ് ട്രംപ് […]

India Kerala

പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്

കൊച്ചി ആലുവ പെരിയാര്‍ നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച പുതപ്പ് വാങ്ങിയ കട പൊലീസ് കണ്ടെത്തി. പുതപ്പ് വാങ്ങാനെത്തിയത് ഒരു സ്ത്രീയും പുരുഷനുമാണെന്നാണ് കടയുടമ പറയുന്നത്. അലുവ പെരിയാര്‍ നദിയില്‍ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കല്ല് കെട്ടി താഴ്ത്താന്‍ ശ്രമിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് […]

India Kerala

കോട്ടയം സീറ്റിലെ സ്ഥാനാർത്ഥി നിർണയം ആശയക്കുഴപ്പത്തിൽ

കോട്ടയം സീറ്റിൽ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ മുന്നണികള്‍ക്കുള്ളിൽ ആശയക്കുഴപ്പം തുടരുന്നു. സീറ്റ് തർക്കത്തെ ചൊല്ലി കേരളാ കോൺഗ്രസ് വിയർക്കുമ്പോൾ ജനതാദളിൽ നിന്നും സീറ്റ് കൈക്കലാക്കാനുള്ള ശ്രമമാണ് സി.പി.എം നsത്തുന്നത്. എൻ.ഡി.എ പ്രഖ്യാപിക്കും മുമ്പേ സ്വയം സ്ഥാനാർത്ഥിത്വം പി.സി തോമസ് പ്രഖ്യാപിച്ചെങ്കിലും ആശങ്കകൾ ബാക്കിയാണ്. ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കോട്ടയം. അതുകൊണ്ട് തന്നെ കോട്ടയത്ത് ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ ആശങ്കയും മുന്നണികളെ അലട്ടുകയാണ്. വിട്ട് വീഴ്ചകൾക്ക് മാണി തയ്യറായാൽ ഒരു […]

India Kerala

ആലുവയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് വന്‍ മോഷണം

ആലുവ അത്താണിയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് 100 പവൻ സ്വര്‍ണവും 70,000 രൂപയും കവർന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിന്‍റെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

India Kerala

തമിഴ്നാട് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

തമിഴ്നാട് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ ഭിക്ഷാടന മാഫിയയെന്ന് പൊലീസ്. കഴിഞ്ഞ മാസം 15നാണ് പാലക്കാട് ഒലവക്കോട് നിന്ന് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.