India Kerala

കോടിയേരി അതിരു കടക്കുന്നുവെന്ന് സുകുമാരന്‍ നായര്‍

സി.പി.എം എന്‍.എസ്.എസ് തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളം വിധിയെഴുന്നത് ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ലെന്നും കോടിയേരി വിമര്‍ശിച്ചു. എന്നാല്‍ കോടിയേരി അതിര് കടക്കുന്നതായും എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മറുപടി നല്‍കി. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനോടും സര്‍ക്കാരിനോടും ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. ഇത് നിഷേധിച്ച എന്‍.എസ്.എസ് സമീപനമാണ് […]

India Kerala

വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണ് ഒമ്പത് പേര്‍ക്ക് പരിക്ക്

വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍ തൂക്കുപാലം പൊട്ടിവീണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. വീഴ്ച്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ ഒരു കന്യാസ്ത്രീയുടെ നില ഗുരുതരമാണ്. ഡി.ടി.പി.സി വാടകക്ക് കൊടുത്ത പാലമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ കയറേണ്ടിടത്ത് 25 പേരോളം കയറിയതാണ് അപകടകാരണമെന്നാണ് സൂചന.

Cricket Sports

ഇന്ത്യ-പാക് മത്സരം; കോച്ച് രവി ശാസ്ത്രിക്ക് പറയാനുള്ളത്

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് ക്രിക്കറ്റ് ബോർഡാണെന്ന് രവി ശാസ്ത്രി പറഞ്ഞു. പാകിസ്ഥാനുമായി കളിക്കണോ എന്ന കാര്യം ബി.സി.സി.ഐയും സർക്കാറുമാണ് തീരുമാനിക്കേണ്ടത്. നിലവിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെങ്കിൽ, അത് അനുസരിക്കാതെ വേറെ വഴിയെല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് സെെനികർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായിരുന്നു. […]

World

ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് സര്‍ക്കാര്‍ ഏറ്റെടുത്തു

ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബിലെ ബഹാവൽപൂരിലെ ജെയ് ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തത്. മദ്റസത്തുല്‍ സാബിര്‍ എന്ന എന്ന സ്ഥാപനവും സുബ്ഹാനല്ലാ ജുമാ മസ്ജിദുമാണ് കാംപസിലുള്ളത്. ആസ്ഥാനത്തിന്റെ ഭരണ നിര്‍വഹണത്തിനായി അഡ്മിനിസ്ട്രേറ്ററെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏറ്റെടുക്കുമ്പോള്‍ 600 വിദ്യാർഥികളും 70 അധ്യാപകരുമാണ് കാംപസിലുണ്ടായിരുന്നത്. പഞ്ചാബ് പൊലീസിനാണ് […]

India Kerala

സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ റെയില്‍വെ എടുത്ത് മാറ്റിയതില്‍ എം.പിയുടെ പ്രതിഷേധം

കരാര്‍ ഏറ്റെടുത്ത പരസ്യകമ്പനി റെയില്‍വെക്ക് നല്‍കാനുള്ള 55 ലക്ഷം രൂപ ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയത്. പണം അടച്ചാല്‍ ഉടന് പരസ്യബോര്‍ഡ് പുനസ്ഥാപിക്കാമെന്ന് റെയില്‍വെ ഉറപ്പ് നല്‍കി. പി.ആര്‍.ഡി വഴി സ്വകാര്യ പരസ്യക്കമ്പനിക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. പരസ്യകമ്പനിയും റെയില്‍വെയും തമ്മിലുള്ള കരാറില്‍ 55 ലക്ഷം രൂപയുടെ കുടിശ്ശിക വന്നു. ഇതേ തുടര്ന്ന് ബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ റെയില്‍വെ തന്നെ നിര്‍ദേശം നല്‍കുകായിരുന്നു. ചില ബോര്‍ഡുകള്‍ എടുത്തു മാറ്റിയപ്പോള്‍ ചിലത് മറച്ചുവെച്ചു. […]

India Kerala

പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസ് സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്. സി.പി.എം നേതാക്കളുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി. ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും നേതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്. പെരിയയില്‍ കോണ്‍ഗ്രസിന്റെ അക്രമവും കൊള്ളയുമെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു.

India Kerala

മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല; കോടിയേരി

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല. ജാതിയും മതവും പറഞ്ഞ് ഇടത് പക്ഷത്തെ തോല്‍പ്പിക്കാനാകില്ല. ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ല കേരളം വിധിയെഴുന്നത്. ജി.സുകുമാരന്‍ നായരുടെ നിലപാട് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടിയേരി ആലപ്പുഴയില്‍ പറഞ്ഞു. കൊലക്ക് പകരം കൊല സി.പി.എം നയമല്ലെന്ന് കോടിയേരി പറഞ്ഞു. സി.പി.എം അക്രമത്തിന് എതിരാണ്. അക്രമങ്ങളില്‍ പങ്കാളിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗാന്ധി വേഷം […]

Technology

പെണ്‍കുട്ടിയുടെ ആത്മഹത്യ; ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു.

ഇന്‍സ്റ്റഗ്രാമിലെ ഭീകര ചിത്രങ്ങള്‍ കണ്ട് ബ്രിട്ടിനില്‍ കൌമാരക്കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പുതിയ നടപടികളുമായി ഇന്‍സ്റ്റഗ്രാം. മോളി റസല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെയും പിന്‍ററെസ്റ്റിലെയും സ്വയം പരിക്കേല്‍പ്പിക്കുന്നതിന്റെയും ആത്മഹത്യയുടെയും ഭയാനകമായ ചിത്രങ്ങള്‍ കണ്ടാണ് തങ്ങളുടെ മകള്‍ മരിക്കാന്‍ തീരുമാനിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഇതോടെ ചില മുന്‍കരുതലുകള്‍ എടുക്കാനാണ് ഫേസ്ബുക്കിന്റെ അധീനതിയിലുള്ള ഇസ്റ്റഗ്രാമിന്റെ തീരുമാനം. സെന്‍സിറ്റിവിറ്റി സ്‌ക്രീനാണ് ഇതില്‍ പ്രധാനം. ആത്മഹത്യ, സ്വയം പരിക്കേല്‍പ്പിക്കല്‍ […]

Entertainment

ലൂസിഫറിന് ചെക്ക് വിളിച്ച് രാജയുടെ കുട്ടിപ്പട

ലൂസിഫറിന്റെ പുതിയ പോസ്റ്ററിന് ചെക്ക് വിളിച്ച് രാജയുടെ ‘മധുര’ പ്രതികാരം. ഇരുപത് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ലൂസിഫറിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍ ഇന്നലെ മുതലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ആദ്യം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ അമ്പരിപ്പിക്കുന്ന കാരക്ടര്‍ പോസ്റ്ററിന് ശേഷം ഇന്ന് പുതിയ മാസ്സ് പോസ്റ്റര്‍ കൂടി ഇറക്കി ലൂസിഫര്‍ ടീം ഞെട്ടിച്ചിരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പിന്നില്‍ അണിനിരക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ ആരാധകര്‍ […]

Sports

പാക് താരങ്ങളെ വിലക്കിയ സംഭവം; ഇന്ത്യക്കെതിരെ നടപടിയുമായി ഒളിംമ്പിക് കമ്മറ്റി

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് പോര് കളിക്കളത്തിലും മുറുകുന്നതിനിടെ പ്രശ്നത്തിൽ ഇടപ്പെട്ട് രാജ്യാന്തര ഒളിംമ്പിക് കമ്മറ്റി. ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പാക് താരങ്ങൾക്കും പരിശീലകനും വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിയെ തുടർന്ന് കടുത്ത നടപിടിയുമായാണ് ഒളിമ്പിക് കമ്മറ്റി രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയിൽ ഒളിമ്പിക്സ് ഉൾപ്പടെയുള്ള മത്സരങ്ങൾ നടത്തുന്നതിന് ഐ.ഒ.സി വിലക്കേർപ്പെടുത്തി. ഒളിംപിക്സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയുമായി നടത്തി വരുന്ന എല്ലാ ചര്‍ച്ചകളും നിർത്തിവെക്കുന്നതായും ഒളിംമ്പിക് കമ്മറ്റി അറിയിച്ചു. 2026ൽ […]