India National

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നൂറ് ശതമാനം വിജയമായിരുന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.

Entertainment

ഓസ്കര്‍ അവാര്‍ഡ് സദസ്സില്‍ യുവനടന്‍ ടോവിനോ തോമസ്!

91-ാമത് ഓസ്‌കര്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഓസ്കര്‍ അവാര്‍ഡ് സദസ്സിലെ ടോവിനോ തോമസിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ശരിക്കും ടോവിനോ ഓസ്കര്‍ അവാര്‍ഡ് നടക്കുന്ന ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിൽ പോയിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ സിനിമയുടെ രണ്ടാമത്തെ പോസ്റ്ററാണ് ഓസ്കര്‍ പ്രഖ്യാപന ദിവസമായ ഇന്ന് തന്നെ […]

India Kerala

കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വനം വകുപ്പ് കേസെടുത്തു

വയനാട്ടിലെ വടക്കനാട് വന്യജീവി സങ്കേതത്തിനകത്ത് കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പ്രേരണക്കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനത്തിന് തീയിട്ട് വന്യജീവി ആക്രമണം പ്രതിരോധിക്കുമെന്നായിരുന്നു നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തംഗവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ബെന്നി കൈനിക്കലിന്റെ ആഹ്വാനം. വന്യജീവി പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ കാട് കത്തിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ക്കെതിരെ കേസെടുത്താല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രണ്ട് കാലില്‍ നടക്കില്ലെന്നുമായിരുന്നു ബെന്നി പറഞ്ഞത്.

India Kerala

പ്രളയ ശേഷം ഒറ്റപ്പട്ട് മാന്‍കുന്ന് കോളനി

പ്രളയത്തിൽ നടപ്പാലം തകർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് വയനാട്ടിലെ മാൻകുന്ന് കോളനിവാസികൾ. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് 100ൽപ്പരം പേർ ഒപ്പിട്ട് നൽകിയ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. നിവേദനം കാണാനില്ലെന്ന വിചിത്രവാദമാണ് പഞ്ചായത്ത് അധികൃതര്‍ നിരത്തുന്നത് വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മാൻകുന്ന് പ്രദേശത്തെ 200ഓളം കുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകരുകയായിരുന്നു. മാൻകൊല്ലി തോടിന് കുറുകെ 15 വർഷം മുമ്പ് നിർമ്മിച്ച നടപ്പാലം തകർന്നിട്ട് ആറു മാസം കഴിഞ്ഞു. […]

India Kerala

രണ്ട് സീറ്റ് അംഗീകരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് തിരിച്ചടിയാകും

യു.ഡി.എഫുമായുള്ള ഉഭയകക്ഷി ചർച്ചയിൽ രണ്ടു സീറ്റ് എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കേരള കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്ന് സൂചന. ഏക സീറ്റിൽ പി.ജെ ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് മാണി വിഭാഗത്തിന് തിരിച്ചടിയാകും. ജോസഫിന് പകരംവെക്കാൻ സ്ഥാനാർത്ഥികൾ ഇല്ലാത്തതും യു.ഡി.എഫിന്റെ സമ്മർദ്ദവും ജോസഫിന്റെ നീക്കങ്ങൾക്ക് മുന്നിൽ മാണിയെ മുട്ടുകുത്തിച്ചേക്കാം. സീറ്റിന് വേണ്ടിയുള്ള അവകാശവാദം പി.ജെ ജോസഫ് പരസ്യമായി പറഞ്ഞതോടെയാണ് രണ്ട് സീറ്റെന്ന ആവശ്യം മാണി വിഭാഗം ശക്തമായി മുന്നോട്ടുവെക്കുന്നത്. എന്നാൽ യു.ഡി.എഫ് ഇത് അംഗീകരിക്കാൻ സാധ്യതയില്ല. പാർട്ടിക്കുള്ളിൽ […]

India Kerala

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ സുരേന്ദ്രൻ പിന്‍മാറുന്നതോടെ ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു. ഇനി ഹരജി പരിഗണിക്കുന്ന ദിവസം കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷനല്‍കാനാണ് അഭിഭാഷകന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് മുസ്‍‍ലിം ലീഗിന്‍റെ പി.ബി അബ്ദുൽ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 265 കള്ളവോട്ടുകള്‍ നടന്നതിന്‍റെ കണക്കാണ് […]

India Kerala

മാറാവ്യാധികള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് തെലങ്കാന സംഘത്തിന്റെ തട്ടിപ്പ്

മാറാവ്യാധികള്‍ മാറ്റാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം വാങ്ങി തെലങ്കാനയില്‍ നിന്നുള്ള സംഘം മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ മാവുര്‍, പെരുവയല്‍ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായാത്. വിവിധയാളുകളില്‍ നിന്നായി 30 ലക്ഷം രൂപയോളം സംഘം തട്ടിയതായാണ് പരാതി. തെലുങ്കാനയില്‍ നിന്നുള്ള ആദിവാസി വൈദ്യന്‍മാരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. രാജസ്വാമി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ രോഗങ്ങള്‍ മാറ്റിക്കൊടുക്കുമെന്ന വാഗ്ദാനവുമായി ആളുകളെ സമീപിക്കുകയായിരുന്നു. വനത്തില്‍ നിന്നും ശേഖരിച്ച പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞാണ് ഗുളികകളും […]

Uncategorized

അര്‍ണബ് ഗോസ്വാമിക്കെതിരെ ജാമ്യമില്ലാ വാറണ്ട്

റിപ്പബ്ളിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും മറ്റു മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുന്‍ മന്ത്രിയും പി.ഡി.പി നേതാവുമായ നയീം അക്തര്‍ നല്‍കിയ കേസിലാണ് കോടതി നടപടി. അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി നേരത്തെ ഉത്തവിട്ടിരുന്നു. ഫെബ്രുവരി 9ന് കോടതി മുന്‍പാകെ ഹാജരാകാനാണ് അര്‍ണബ് ഉള്‍പ്പെടെ നാല് മാധ്യമപ്രവര്‍ത്തകരോട് കോടതി ആവശ്യപ്പെട്ടത്. 2018 നവംബര്‍ 16നാണ് നയീം അക്തര്‍ അര്‍ണബിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. തനിക്കെതിരെ […]

Entertainment

ഓസ്കര്‍ വാരിക്കൂട്ടിയ ബൊഹീമിയന്‍ റാപ്സഡി; അനശ്വര നായകനായി ഫ്രെഡി മെര്‍ക്കുറി

റിലീസ് ചെയ്തത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ‘ബൊഹീമിയന്‍ റാപ്‌സഡി’. ജനപ്രിയ ബ്രിട്ടീഷ്ഗായകൻ ഫ്രെഡി മെർക്കുറിയുടെയും, അദ്ദേഹത്തിന്റെ ക്വീൻ ബാൻഡിന്റെയും കഥ പറഞ്ഞ റാപ്സഡി ആകെ നാല് ഓസ്കറുകളാണ് ഇത്തവണ വാരിക്കൂട്ടിയത്. ചിത്രത്തിൽ ഫ്രെഡി മെർക്കുറിയായി വേഷമിട്ട റാമി മാലെക്കിനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ആന്റണി മക് കാര്‍ട്ടന്റെ തിരക്കഥയില്‍ ഒരുങ്ങിയ ബ്രയാൻ സിംഗർ ചിത്രത്തിൽ റാമി മാലെക്, ലൂക്കി ബോയ്ന്റണ്‍, ഗ്വലിയം ലീ, ബെന്‍ ഹാര്‍ഡി തുടങ്ങിയവരായിരുന്നു […]

Health

നിങ്ങള്‍ക്ക് ഗുരുതരമായ ഓര്‍മപ്പിശക് ഉണ്ടോ?

ജീവിതത്തില്‍ പലപ്പോഴും മറവികള്‍ സംഭവിക്കുന്നവരാണ് നമ്മള്‍.. എന്തുകൊണ്ടാണിങ്ങനെ മറവി സംഭവിക്കുന്നത്, ഇങ്ങനെയായാല്‍ എനിക്ക് മറവിരോഗമോ മറ്റോ ആയിത്തീരുമോ എന്ന് ആശങ്കപ്പെടുന്നവരും നമ്മുടെ ചുറ്റുമുണ്ട്. ഓര്‍മത്തകരാറുകള്‍ മൂലം നമുക്ക് ദൈനംദിനജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ ഉറപ്പിച്ചോളൂ നമുക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന ഓര്‍മപ്പിശക് ഗുരുതരമായ അവസ്ഥയിലേക്കാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന്.. ഒരാള്‍ക്ക് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കാനോ, വാഹനം ഡ്രൈവ് ചെയ്യാനോ, ഒരു സുഹൃത്തുമായി സംസാരിക്കാനോ സാധിക്കാതെ വരിക എന്നിങ്ങനെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നുവെങ്കില്‍, ഉറപ്പിക്കാം ഗുരുതരമായ ഓര്‍മ തകരാറുകളുടെ ചില ലക്ഷണങ്ങളാണ് അവയെന്ന്.. […]