49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനിയ ഫ്രം നൈജീരിയ സിനിമയായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ വാരിക്കൂട്ടിയത്. ഈ പുരസ്കാര നേട്ടത്തിന്റെ പ്രഭ കെടും മുന്നേ ഇതാ സുഡാനി ടീമില്‍ നിന്നും വീണ്ടും ഹൃദയം തൊടുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തങ്ങള്‍ക്ക് കിട്ടുന്ന പുരസ്‌കാര തുക ഒരു അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കാനാണ് സുഡാനി ഫ്രം […]
Author: Tomy Thondamkuzhy
അഭിനന്ദന്‍ വര്‍ധമാനെ വാഗയിലെത്തിച്ചു
പാക് കസ്റ്റഡിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വാഗ ബോര്‍ഡറിലെത്തിച്ചു. റെഡ് ക്രോസിന്റെ പരിശോധനകള്‍ക്കൊടുവിലാകും വര്‍ധമാനെ ഇന്ത്യക്ക് കൈമാറുക. ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിച്ചത്. അമൃത്സറില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ ഡല്‍ഹിയിലെത്തിക്കും. അഭിനന്ദനെ സ്വീകരിക്കാന്‍ വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അത്താരിയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ […]
നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച കസ്റ്റംസ് ഉദ്യോസ്ഥനെ കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മൂന്ന് കിലോ സ്വര്‍ണവും ഇവരുടെ കയ്യില്‍ നിന്ന് പിടികൂടി.
ലാസ്യലഹരിയിൽ പ്രേക്ഷകർ സ്വയം മറന്നു നിന്ന ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കത്തിന് സൂറിച്ചിൽ പരിസമാപ്തി .
താരനിശകളോട് കിടപിടിക്കുന്ന അതിനൂതന ശബ്ദ വെളിച്ച സാങ്കേതികത്തികവോടെ, ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ച മഴവിൽ മാമാങ്കം, ഫെബ്രുവരി 24 ഞായറാഴ്ച രാത്രി എട്ടുമണിയോടെ സൂറിച്ച്, ഹോർഗൻ – ഷിൻസൻഹോഫ് സാളിൽ കൊടിയിറങ്ങി. അവതരണത്തിൽ പുതിയമാനങ്ങൾ രചിച്ച്, കലയുടെ സർഗ്ഗ മുഖങ്ങൾ അഴകിൽ വിടർത്തി, സ്വിസ് മലയാളികൾക്ക് അതിനൂതനമായ ഒരു ദൃശ്യാനുഭവം പ്രദാനം ചെയ്ത്, മൂന്നരമണിക്കൂറിലധികം മഴവിൽ മാമാങ്കം കേളീരവം തീർത്തു. ശ്രീ ജോജോ വിച്ചാട്ട് തൻറെ സ്വതസിദ്ധമായ ശൈലിയിൽ മോഡറേറ്ററായി പ്രോഗ്രാമിനെക്കുറിച്ചു ചെറു വിവരണ0 നൽകികൊണ്ട് സദസ്സിനു […]
ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു
പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹയായിരുന്നു.
തീവ്രവാദ കേസില്‍ 25 വര്‍ഷം അഴിക്കുള്ളില്‍; ഒടുവില്‍ ആ 11 പേര്‍ക്കും മോചനം
തീവ്രവാദ മുദ്ര കുത്തപ്പെട്ട് തടവിലടക്കപ്പെട്ട 11 പേരെ 25 വർഷങ്ങൾക്ക് ശേഷം നാസിക് കോടതി വിട്ടയച്ചു. നാസിക് പ്രത്യേക ടാഡ കോടതി (TADA) ജഡ്ജ് എസ്.സി ഖാതിയാണ് തെളിവുകളുടെ അഭാവത്തിൽ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരെയും വെറുതെ വിട്ടത്. നേരത്തെ, തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്നും, ‘ഭുസാവൽ അൽ ജിഹാദ്’ എന്ന തീവ്രവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നുമുള്ള കുറ്റങ്ങൾ ചാർത്തിയാണ് എല്ലാവരെയും പിടികൂടി തടവിലിട്ടിരുന്നത്. നിയമ മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന ‘ജാമിഅത്തുൽ ഉലമ’ എന്ന അഭിഭാഷക സംഘത്തിന്റെ […]
ഒ.ഐ.സി: ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനം ബഹിഷ്കരിച്ചു
ഒ.ഐ.സി സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യ മന്ത്രി സമ്മേളനം ബഹിഷ്കരിച്ചു. സമ്മേളനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സൌദി അടക്കമുള്ള രാജ്യങ്ങളുടെ വിദേശമന്ത്രിമാരുമായി പ്രത്യേകം ചര്‍ച്ച നടത്തി. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് സുഷമ പറഞ്ഞു. സമ്മേളനം അബൂദബിയില്‍ തുടരുകയാണ്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് മുസ്‌ലിം ലോകം സ്വീകരിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ആഹ്വനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കോളജ് ഗെയ്റ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. സർവകലാശാല കവാടത്തിലെ സി-സോൺ പ്രവേശന ബോർഡ് പ്രവർത്തകർ തകർത്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസിന് നേരെ കല്ലേറുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറമാന്‍ വി.ആര്‍ രാഗേഷിന് കല്ലേറില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തില്‍ നാല് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാതിരുന്നതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കുട്ടികളെ പങ്കെടുപ്പിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന് ഇന്നലെ എം.എസ്.എഫ്- […]
ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന മത്സരത്തിന്
ഐ.എസ്.എല്‍ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ലീഗിലെ നാലാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. നിരാശയുടെ പടുകുഴിയില്‍ മുങ്ങി താണു പോയ ഒരു സീസണ്‍ , താരങ്ങളും കാണികളും കൈവിട്ട ടീം, ഈ ടീമിന് ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല, കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ചക്രവര്‍ത്തിയുടെ സ്ഥാനത്ത് നിന്നും ഭിക്ഷാംദേഹിയിലേക്കുള്ള സഞ്ചാരമായിരുന്നു ഐ.എസ്.എല്‍ അഞ്ചാം പതിപ്പ്. കഴിഞ്ഞ കാലത്തിന്റെ മേധാവിത്വം […]
“മൊതലെടുക്കണേണാ സജീ”; സൗബിനെ അഭിനന്ദിച്ച് ആ രംഗം പുറത്തുവിട്ട് ടീം കുമ്പളങ്ങി
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സൗബിനെ അഭിനന്ദിച്ച് ടീം കുമ്പളങ്ങി. സൗബിന്‍ തകര്‍ത്തഭിനയിച്ച കുമ്പളങ്ങി നൈറ്റ്സിലെ ശ്രദ്ധേയമായ ഒരു രംഗം പുറത്തുവിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സൗബിനെ അഭിനന്ദിച്ചത്. ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചിരിക്കുന്നത്. സൗബിനും ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രവും തമ്മിലുള്ള ഒരേ സമയം ഹൃദയസ്പര്‍ശിയും ചിരിപ്പിക്കുന്നതുമായ സംഭാഷണമാണ് പുറത്തുവിട്ടത്. ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക് മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്സ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്‍റേതാണ് തിരക്കഥ. […]












