India Kerala

ബ്രഹ്മപുരത്ത് മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാര്‍ തടഞ്ഞു

കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞു. കൊച്ചിൻ കോർപ്പറേഷന്റെയും വിവിധ നഗരസഭകളുടെയും മാലിന്യങ്ങളുമായെത്തിയ 15 ഓളം വാഹനങ്ങളാണ് തടഞ്ഞത്. വാഹനങ്ങളുടെ താക്കോലുകൾ സമരക്കാർ കൈവശപ്പെടുത്തിയത് പ്രദേശത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയെങ്കിലും പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം ലോറികൾ കടത്തിവിട്ടു. രാത്രി വൈകിയാണ് കൊച്ചി കോർപ്പറേഷനിലെയും വിവിധ നഗരസഭകളിലെയും മാലിന്യങ്ങളുമായി പതിനഞ്ചോളം ലോറികൾ ബ്രഹ്മപുരത്തേക്ക് എത്തിയത്. ഇതറിഞ്ഞ നാട്ടുകാർ വടവുകോട് പുത്തൻകുരിശ് പഞ്ചാത്തംഗങ്ങളായ ബീന കുര്യാക്കോസിന്റെയും […]

World

ട്രംപ് – കിം രണ്ടാം ഉച്ചകോടിക്ക് തുടക്കമായി

അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് തുടക്കമായി. കിമ്മിനു കീഴില്‍ ഉത്തരകൊറിയക്ക് വലിയ ഭാവിയുണ്ടെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇരു നേതാക്കള്‍ക്കുമിടയിലെ സൗഹൃദ സംഭാഷണമാണ് ഇന്നലെ നടന്നത്. ദ്വിദിന കൂടിക്കാഴ്ചയിലെ പ്രത്യേക തീരുമാനങ്ങൾ ഇന്ന് നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം ഉണ്ടായേക്കും. ചരിത്രം സൃഷ്ടിച്ച സിംഗപ്പൂര്‍ ഉച്ചകോടി നടന്ന് എട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപും […]

India Kerala

ചര്‍ച്ച് ആക്ട് കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ക്രൈസ്തവ സഭ

ചര്‍ച്ച് പ്രോപര്‍ട്ടീസ് ബില്‍ നിയമമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ക്രൈസ്തവ സഭകള്‍. കരട് ബില്ലിലെ നിര്‍ദേശങ്ങള്‍ മതനിരപേക്ഷതക്ക് എതിരാണെന്ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ യോഗം വിലയിരുത്തി. ബില്ലില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും സഭ തീരുമാനിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്ത് വന്നത്. ചങ്ങനാശേരി അതിരൂപത […]

India Kerala

പാക് കസ്റ്റഡിയിലുള്ള പൈലറ്റിനെ വിട്ടുകിട്ടണമെന്ന ആവശ്യം ശക്തമാക്കി ഇന്ത്യ

പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ മോചിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. കസ്റ്റഡിയിലുള്ള വൈമാനികനെ വെച്ച് കാണ്ഡഹാറിന് സമാനമായ രീതിയില്‍ പാകിസ്താന്‍ വിലപേശുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും രാജ്യം വഴങ്ങില്ല. ഇന്ത്യയുടെ ആക്രമണത്തില്‍ പാക് സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരേയോ ലക്ഷ്യം വെച്ചില്ല. എന്നാല്‍ പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളായിരുന്നുവെന്നും യുദ്ധഭീതി ഉണ്ടാക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെടുത്തുകയാണ് ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന്‍ സുരക്ഷിതനാണെന്നും പൈലറ്റിനെ യുദ്ധത്തടവുകാരനാക്കുന്നത് പരിഗണിക്കാമെന്നും […]

India National

ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി ഇടപെടുന്നു

ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി അറേബ്യ ഇടപെടുന്നു. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശപ്രകാരമാണ് ഇടപെടല്‍. നാളെ അബുദബിയിലെത്തുന്ന സുഷമ സ്വരാജുമായും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചര്‍ച്ച നടത്തും.

India Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്. എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് […]

India Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്. എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് […]

India National

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മോദി

ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശത്രുവിന്റെ ശ്രമം വിലപ്പോകില്ല. രാജ്യത്തിന്റെ സൈന്യത്തില്‍ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. 15,000 കേന്ദ്രങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Technology

സാംസങ് എം30 എത്തുന്നു; എന്തൊക്കെയായിരിക്കും പ്രത്യേകതകള്‍?

എം10, എം20ക്ക് പിന്നാലെ എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് അവതരിപ്പിക്കും. വൈകീട്ട് ആറിന് ഡല്‍ഹിയിലാണ് ചടങ്ങ്. ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന മോഡലുമായി മത്സരിക്കുന്നതിനാണ് എം30 എത്തുന്നത്. എം20യെപ്പോലെ ഡിസൈനില്‍ ഒരുപോലെയാണെ ങ്കിലും ചില പ്രത്യേകതകള്‍ എം30യെ വേറിട്ടതാക്കും. സൂപ്പര്‍ അമോലെഡ് എഫ്.എച്ച്.ഡി+ ഇന്‍ഫിനിറ്റി യു ഡിസ്പ്ലെയാണ് എം30.ക്ക്. ട്രിപ്പിള്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. 5,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയും ലഭിക്കും. അതേസമയം വിലയെപ്പറ്റി ഇപ്പോള്‍ പറയുന്നില്ല. ഏകദേശം 15,000ത്തിന് അടുത്ത് വില വരുമെന്നാണ് […]

Cricket Sports

ക്രിസ് ഗെയ്‍ല്‍, സിക്സറുകളുടെ ‘അഞ്ഞൂറാന്‍’…

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റില്‍ സിക്സറുകളുടെ പെരുമഴ പെയ്യിച്ച കരീബിയന്‍ താരം ക്രിസ് ഗെയ്‍ല്‍ സ്വന്തമാക്കിയത് അത്യപൂര്‍വ ലോക റെക്കോര്‍ഡ്. പ്രായം 40 ലേക്ക് എത്തുമ്പോഴും ബോളറെ അതിര്‍ത്തി കടത്തിയുള്ള റണ്‍വേട്ടയില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഗെയ്‍ല്‍. ഇംഗ്ലണ്ടിനെതിരെ 14 സിക്സറുകളും 11 ബൌണ്ടറികളും അടിച്ചുകൂട്ടിയ ഗെയ്‍ല്‍ വേട്ടയാടി നേടിയത് 97 പന്തില്‍ 162 റണ്‍സ്. ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ പായിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡും ഗെയ്‍ല്‍ […]