India Kerala

ഒരു തെരഞ്ഞെടുപ്പിലും പരിഗണനയില്ല: ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ പറയുന്നു..

തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവാത്ത ജനകീയ വിഷയങ്ങളില്ല. എന്നാൽ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ പ്രശ്നങ്ങൾ ഒരു തെരഞ്ഞെടുപ്പിലും എവിടെയും പ്രതിഫലിക്കാറില്ല. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ട്രാൻസ്ജെൻഡർ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്തൊക്കെ പറയാനുണ്ട് എന്നാണ് ഇന്നത്തെ വോട്ട് കവല ചർച്ച ചെയ്യുന്നത്.

India Kerala

ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടുക്കി കലക്ട്രേറ്റിലെത്തി വരണാധികാരിയായ എച്ച് ദിനേശിനാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി എം.എം മണി, എം.എല്‍.എമാരായ എസ് രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോയ്സ് ജോര്‍ജ് പത്രിക സമര്‍പ്പിച്ചത്

India National

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി

പ്രതിപക്ഷ ഐക്യം തീവ്രവാദത്തെയാണ് പിന്തുണക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തെ വരെ പ്രതിപക്ഷം പരിഹസിക്കുകയാണെന്നും മോദി പറഞ്ഞു. പരാജയപ്പെട്ട ഭീതിയില്‍ മോദി നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തെയും രാഹുല്‍ ഗാന്ധിയെയും മോദി കടന്നാക്രമിച്ചത്. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്ന പ്രതിപക്ഷം സൈനികരെ വെല്ലുവിളിക്കുകയാണ്. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണ്. മിഷന്‍ ശക്തി വിജയം അറിയിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദിക്ക് നാടകാശംസ നേര്‍ന്ന […]

Technology

അടിപൊളി ക്യാമറ സെറ്റ്അപ്പുമായി വാവെയ്‌യുടെ പി30 പ്രോ

അടിപൊളി ക്യാമറ ഫീച്ചറുകളുമായി വാവെയ് പുറത്തിറക്കിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് പി30 പ്രോ, പി30 എന്നിവ. ക്വാഡ് ക്യാമറ സെറ്റ് അപ്പുമായാണ് പി30 പ്രോ അവതരിച്ചിരിക്കുന്നത്. പി30 പ്രോയുടെ ക്യാമറ നിലവിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗൂഗിളിന്റെ പിക്‌സല്‍ 3 എക്‌സ്എല്‍, ഐഫോണ്‍ ടെന്‍എസ് എന്നിവരെയാണ് വാവെയ് ഉന്നംവെക്കുന്നത്. ജര്‍മ്മന്‍ കമ്പനിയായ ലൈക്കയുമായി ചേര്‍ന്നാണ് വാവെയ് തങ്ങളുടെ ക്യാമറ സെറ്റ്അപ് ചെയ്തിരിക്കുന്നത്. പി30 പ്രോയുടെ സവിശേഷതകള്‍: 40 മെഗാപിക്‌സലിന്റെതാണ് പ്രൈമറി ക്യാമറ. സൂപ്പര്‍ സ്‌പെക്ട്രം […]

World

നാട് ചുട്ടുപൊള്ളുമ്പോള്‍ കടലിനക്കരെ മഴയാണ്

നാട് ചുട്ടുപൊള്ളുമ്പോള്‍ യു.എ.ഇയില്‍ വ്യാപക മഴ. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. പലയിടത്തും ആലിപ്പഴ വര്‍ഷവുമുണ്ടായി. നാളെയും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടല്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് യു.എ.ഇയില്‍ വ്യാപകമായി മഴ ലഭിച്ചത്. കഴിഞ്ഞ നാലുദിവസമായി രാജ്യത്തെമ്പാടും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മിനിഞ്ഞാന്ന് വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചിരുന്നു. ഇന്ന് രാവിലെ അബൂദബി, ദുബൈ എമിറേറ്റുകളിലാണ് മഴ ആരംഭിച്ചത്. വൈകുന്നേരമായതോടെ മുഴുവന്‍ എമിറേറ്റുകളിലും ഇടിമുഴക്കത്തോടെ മഴ കനത്തു. […]

India National

മിഷന്‍ ശക്തിയെക്കുറിച്ച് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്ന് നരേന്ദ്ര മോദി

മിഷന്‍ ശക്തി പ്രചാരണായുധമാക്കിയും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും നരേന്ദ്ര മോദി. രാജ്യത്ത് ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് നരേന്ദ്ര മോദി. മിഷന്‍ ശക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്നും മോദി പറഞ്ഞു. കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലിന്റെ പരീക്ഷണ വിജയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി എങ്ങനെ ഉപയോഗിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ മോദി നടത്തിയ പ്രസംഗം. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണെന്നും എ സാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നാടകത്തിലെ സെറ്റെന്ന് മനസ്സിലാക്കിയവര്‍ക്ക് […]

India Kerala

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിതയും; പോരാട്ടം ഹൈബി ഈഡനെതിരെയാകും

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കലക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു.

India Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കില്ല

വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദത്തെത്തുടർന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും ഇടപെട്ടു. രാഹുൽ വയനാട് സ്ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വയനാട്ടിൽ ഉമ്മൻ ചാണ്ടിയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ അനിശ്ചിതാവസ്ഥ തുടങ്ങിയിട്ട് ദിവസം ആറു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. എൻ.സി.പി, ലോക് താന്ത്രിക് ജനതാദൾ തുടങ്ങിയ യു.പി.എ […]

Entertainment

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം തീയറ്ററില്‍

മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിന്റെ പ്രദര്‍ശനം തുടങ്ങി. കേരളത്തിലെ 400 കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. രാവിലെ തുടങ്ങിയ ഷോ കാണാന്‍ എറണാകുളം കവിതാ തിയറ്ററില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെത്തി. കേരളത്തിനകത്തും പുറത്തുമായി 3079 തിയറ്ററുകളില്‍ ചിത്രമെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജൊരുക്കുന്ന ചിത്രം, പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് ലൂസിഫറിന്റെ വരവ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന […]

Cricket Sports

തോറ്റ ആസ്‌ട്രേലിയ ഇപ്പോ ജയിച്ചുകൊണ്ടേയിരിക്കുന്നു; പാകിസ്താനെയും വീഴ്ത്തി, അപാര ഫോമില്‍ ഫിഞ്ച്

തോറ്റമ്പിയിരുന്ന ആസ്‌ട്രേലിയ ഇപ്പോള്‍ വിജയപാതയിലാണ്. ഇന്ത്യക്കെതിരായ ടി20-ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത പരമ്പരക്കിറങ്ങിയ ആസ്‌ട്രേലിയക്ക് പിഴച്ചില്ല. പാകിസ്താനെതിരെ യു.എ.ഇയില്‍ നടക്കുന്ന പരമ്പരയും ആസ്‌ട്രേലിയ സ്വന്തമാക്കി(3-0). അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മൂന്നും ജയിച്ചാണ് കംഗാരുപ്പടയുടെ നേട്ടം. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ആസ്‌ട്രേലിയ പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയിരുന്നത്. ഇതോടെ തുടര്‍ച്ചയായ ആറ് മത്സരങ്ങളാണ് ആസ്‌ട്രേലിയ ജയിക്കുന്നത്. പാകിസ്താനെതിരായ മൂന്നാം ഏകദിനം 80 റണ്‍സിനാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്. […]