India Kerala

പ്രചാരണത്തിനിടെ ആര്‍.ബാലകൃഷ്ണ പിള്ള കുഴഞ്ഞുവീണു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നാക്ക കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

India Kerala

ഇളയദളപതിയുടെ വാക്കുകള്‍ കടമെടുത്ത് കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ മാസ്സ് ഡയലോഗ്

കമ്മ്യൂണിസം എന്താണെന്ന് പറയുന്ന നടന്‍ ഇളയദളപതി വിജയിയുടെ വാക്കുകള്‍ കടമെടുത്ത് കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ മാസ്സ് ഡയലോഗ് കേള്‍ക്കാം.ഇളയദളപതി വിജയ്ക്കും കൊല്ലത്തിന്റെ ദളപതി ബാലഗോപാലിനും വിദ്യാര്‍ഥികള്‍ നല്‍കിയ കയ്യടിയും മാസ്സായി.

India Kerala

അരിവാള്‍ ചുറ്റികയില്‍ കുത്താനുള്ള അവസാനത്തെ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് ശ്രീധരന്‍പിള്ള

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വോട്ട് രേഖപ്പെടുത്താനാവുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ അഞ്ച് പേര്‍ ദുര്‍ബലരാണെന്ന പ്രസ്താവന പിന്‍വലിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നതെന്നും ആര്‍എസ്‌എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അണിയറയില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. വടകര, കണ്ണൂര്‍, കൊല്ലം, എറണാകുളം മണ്ഡലങ്ങളിലാണ് ദുര്‍ബലസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും […]

India National

നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി സി​ബി​ഐ

ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ കേ​സി​ല്‍ ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ലാ​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​യി സി​ബി​ഐ, ഇ​ഡി സം​ഘം ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ടും. ഇ​രു ഏ​ജ​ന്‍​സി​ക​ളി​ലെ​യും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ ല​ണ്ട​നി​ലേ​ക്ക് പോ​വു​ക.

India Kerala

‘തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതിയും എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്‌പ്പാണ്. സാമ്ബത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച്‌ തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, […]

India Kerala

കൊടുംചൂട് ഒരാഴ്ച്ച കൂടി, ഇന്ന് 36 പേര്‍ക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. വിവിധ ഇടങ്ങളിലായി ഇന്ന് 36 പേര്‍ക്ക് സൂര്യാതപമേറ്റു. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ മൂന്ന് സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ദിനംപ്രതി വേനല്‍കടുക്കുകയും നിരവധി ആളുകള്‍ക്ക് സൂര്യാതപം ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ […]

Business Europe Food Pravasi Switzerland UK

ഡിസൈനർ കേക്ക് നിർമാണം – റ്റിൽജാസ് കേക്ക് വേൾഡ് സൂറിച്ചിൽ അവസരമൊരുക്കുന്നു .ആദ്യ കോഴ്‌സിന് മികച്ച പ്രതികരണം .

 ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്‌സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും… ഈ കേക്ക് നിർമ്മാണം സ്വായത്തമാക്കുവാൻ റ്റിൽജാസ് വേൾഡ് കേക്ക് സൂറിച്ചിൽ അവസരമൊരുക്കുന്നു . റ്റിൽജാസ് കേക്ക് വേൾഡിന്റെ ബാനറിൽ സ്വിസ്സിൽ ആദ്യമായി മലയാളത്തിൽ കേക്ക് കോഴ്‌സ് ഒരുക്കിക്കൊണ്ട് റ്റിൽജ പാറപ്പുറത്ത് തന്റെ ബേക്കിങ് കരിയറിൽ പുതിയൊരു നാഴികക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച (23.03.19) സൂറിച്ചിലെ […]

India Kerala

രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ വിദ്യാർത്ഥിക്ക് നേരെ ആക്രമണം

രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ജാമ്യത്തിൽ കഴിയുന്ന മേലാറ്റൂർ സ്വദേശി റിൻഷാദിനെയാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ മുഖംമൂടി സംഘം വീട്ടിൽ കയറി ആക്രമിച്ചത്. സംഘ്പരിവാറിനെതിരെ സംസാരിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആക്രമിസംഘം ഭീഷണിപ്പെടുത്തിയതായി റിഷാദ് പറഞ്ഞു. രാജ്യ താൽപര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ച പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥി റിൻഷാദിനെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ സംഘ്പരിവാറിനെതിരെ മാത്രമാണ് പോസ്റ്റർ […]

India Kerala

പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും

പി.സി ജോർജിന്‍റെ കേരള ജനപക്ഷം എൻ.ഡി.എയിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പി.സി ജോർജ് പറഞ്ഞു. എന്‍.ഡി.എ നേതാക്കളുമായി പി.സി ജോർജ് ചർച്ച നടത്തിയെന്നാണ് വിവരം. പത്തനംതിട്ട അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള തീരുമാനം ഇതോടെ വീണ്ടും ജനപക്ഷം പിൻവലിച്ചു. എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും ചേക്കേറാൻ സാധിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിലേക്ക് പോകാനുള്ള നീക്കം ജനപക്ഷം വീണ്ടും നടത്തുന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ജനപക്ഷം തീരുമാനിച്ചതോടെ യു.ഡി.എഫ് ആദ്യം ചില പ്രതീക്ഷകൾ നൽകി. ഇതോടെയാണ് 20 […]

India Kerala

രമ്യ ഹരിദാസിനെ അധിക്ഷേപിച്ചു: ദീപ നിശാന്തിനെതിരെ പരാതിയുമായി അനില്‍ അക്കര

അധിക്ഷേപിച്ചെന്ന് പരാതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ അനില്‍ അക്കര എം.എല്‍.എ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആലത്തൂരിലെ ജനങ്ങളാണ് തന്നെ സ്വീകരിക്കേണ്ടതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിശാന്ത് ഇട്ട ഫേസ് ബുക്ക് പോസ്റ്റാണ് തുടക്കം. പാട്ട് പാടി വോട്ട് പിടിക്കാന്‍ ഇത് സ്റ്റാര്‍ സിംഗര്‍ മത്സരമോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപയുടെ പോസ്റ്റ്. ദീപയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും കമന്‍റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇത്തരക്കാരെ […]