ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസത്തോളമായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെ.എം മാണി ചികിത്സ തുടരുകയാണ്. വെള്ളിയാഴ്ച ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. പകൽ സമയങ്ങളിൽ ഓക്സിജന്‍ നല്‍കുമ്പോൾ രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ തുടരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ ശ്വാസകോശ […]
Author: Tomy Thondamkuzhy
കേരളത്തിൽ ഇടത് അനുകൂല തരംഗം കൊടുങ്കാറ്റായി മാറുമെന്ന് ബിനോയ് വിശ്വം
കേരളത്തിൽ ഇടത് അനുകൂല തരംഗമാണ് ഉള്ളതെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സി.പി.ഐ നേതാവും രാജ്യസഭ എം.പി.യുമായ ബിനോയ് വിശ്വം. വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി.പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കുകയാണ്. കോടികളാണ് തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുലിന്റെ വരവ് എൽ.ഡി.എഫിന്റെ അണികളെ കൂടുതൽ കർമമുഖരാക്കിയിട്ടുണ്ടെന്നും വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥി വിജിയിക്കുമെന്നും ബിനോയ് വിശ്വം […]
ഡീന്‍ കുര്യാക്കോസിന്‍റെ പ്രചരണ ബോര്‍ഡില്‍ റീത്ത്
ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ പ്രചരണ ബോര്‍ഡ് നശിപ്പിച്ച് റീത്ത് വച്ചതായി പരാതി. മൂവറ്റുപുഴ മണ്ഡലത്തിലെ ആരക്കുഴയിലാണ് പ്രചാരണ ബോര്‍ഡ് നശിപ്പിച്ചത്. പരാജയഭീതി മൂലമാണ് എതിരാളികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു. മൂവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും ഇടയ്ക്കുള്ള ആരക്കുഴ പഞ്ചായത്തിലാണ് ഡീന്‍ കുര്യാക്കോസിന്‍റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ച് റീത്ത് വച്ചത്. ആരക്കുഴ വില്ലേജ് ഓഫീസിന് എതിവശത്ത് സ്ഥാപിച്ച ബോര്‍ഡാണ് നശിപ്പിച്ച് റീത്ത് വച്ചത്. പരാജയഭീതിയിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് ജോസഫ് […]
ശനിയാഴ്ച മുതല്‍ പ്രചരണത്തിനിറങ്ങുമെന്ന് ബെന്നി ബെഹനാന്‍
അടുത്ത ശനിയാഴ്ച്ചക്ക് ശേഷം വീണ്ടും പ്രചാരണ രംഗത്തേക്കിറങ്ങുമെന്ന് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബെന്നി ബെഹനാന് വേണ്ടി നിലവില്‍ യു.ഡി.എഫ് എം.എല്‍.എമാരാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്. വരും ദിവസങ്ങളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചാരണം പാതിവഴിയില്‍ എത്തി നില്‍ക്കെയാണ് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതമുണ്ടാവുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍ […]
കോണ്‍ഗ്രസ്സിനും,ബി.ജെ.പിക്കും ഒരേ മോഡലുകളോ?
കേന്ദ്ര സര്‍ക്കാറിന്‍റേയും,യൂത്ത് കോണ്‍ഗ്രസ്സിന്‍റേയും പരസ്യങ്ങള്‍ കണ്ടവവര്‍ ആദ്യമൊന്ന് ഞെട്ടി. രണ്ടിലും ഒരേ അഭിനയതാക്കള്‍. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ പരസ്യത്തില്‍ അഭിയിച്ചവര്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരസ്യത്തിലുമുള്ളത്. വേഷവിധാനങ്ങളും തലക്കെട്ടും പോലും ഒന്ന് തന്നെ. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്കായുള്ള വാഗ്‍ധാനങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലാണ് ബി.ജെ.പി പരസ്യത്തിലുള്ള അതേ മോഡലുകളുള്ളത്. സര്‍ക്കാര്‍ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയാക്കിയെന്ന് വിമര്‍ശനമുയര്‍ന്ന പദ്ധതിയിലെ മോഡലിനെയാണ് കോണ്‍ഗ്രസും പരസ്യത്തിനായി ഉപയോഗിച്ചത്. പ്രധാനനമന്ത്രി ജന്‍ ഔഷധി […]
സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് സുരേഷ് ഗോപി. അയ്യപ്പ സ്വാമിയുടെ പേരില്‍ വോട്ട് ചോദിച്ചെന്ന ആരോപണം കൂടി നേരിടുകയാണ് അദ്ദേഹമിപ്പോള്‍. ഇപ്പോള്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സുദേവന്‍. പണ്ട് താങ്കളുടെ സിനിമ കണ്ട് കൈയ്യടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് എല്ലാം കോമഡി പടമായാണ് തോന്നുന്നത് എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ സുദേവന്‍ പറയുന്നത്. സമയമുള്ളപ്പോ സ്വന്തം സിനിമകള്‍ കാണുന്നത് നല്ലതാണെന്നും സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു […]
മാവേലിക്കരയില്‍ സ്ഥാനാർഥികളുടെ സ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികളുടെ സ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ ശരിയായ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് എല്‍.ഡി.എഫും ചിറ്റയം ഗോപകുമാറിന്റെ ഭാര്യയുടെ വരുമാനം കുറച്ച് കാണിച്ചെന്ന് യു.ഡി.എഫും ആരോപിക്കുന്നു യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ഓരോ തെരഞ്ഞെടുപ്പിലും കാണിക്കുന്ന സ്വത്ത് വിവരത്തിൽ പൊരുത്തക്കേടുണ്ടെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന വാദം. എം.പി, കേന്ദ്രമന്ത്രി സ്ഥാനങ്ങളിലൂടെ ലഭിച്ച വരുമാനമല്ല പത്രികക്കൊപ്പം നൽകിയ […]
‘ആദിവാസി കുരങ്ങ്’എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ
തന്നെ ആദിവാസി കുരങ്ങ് എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ. സഹായിച്ചവർക്കും അഭിനന്ദിച്ചവർക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന ഭാഗത്താണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പരാമർശിക്കാതെ ശ്രീധന്യ മറുപടി നൽകുന്നത്. കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നറിഞ്ഞതിൽ […]
മസാല ബോണ്ട്: ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനിയുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ചെന്നിത്തല
മസാല ബോണ്ട് ലാവ്‍ലിന്‍ ബന്ധമുള്ള കമ്പനി വാങ്ങിയതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ പലിശക്കാണ് ബോണ്ടുകള്‍ വിറ്റതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ വികസനം തടയാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മസാല ബോണ്ടുകള്‍ കേന്ദ്ര സര്‍ക്കാരും വിവിധ ഏജന്‍സികളും പുറത്തിറക്കിയത് എട്ട് ശതമാനത്തിന് താഴെ പലിശ നിരക്കിലാണ്. കൊച്ചി മെട്രോക്ക് യു.ഡി.എഫ് സര്‍ക്കാര്‍ വായ്പ എടുത്തത് 1.3 ശതമാനം പലിശക്കാണ്. വന്‍പലിശക്ക് മസാല ബോണ്ട് ഇറക്കിയതിന്‍റെ […]
സൂറിച് നിവാസി ലാൻസ് മാപ്പലകയിലിന്റെ പിതാവ് ശ്രീ ആൻറണി മാപ്പലകയിൽ നിര്യാതനായി
കോതമംഗലം ,മാലിപ്പറ ,മാപ്പലകയിൽ ആൻറണി ഇന്നു രാവിലെ (8.4.2019 ) കർത്താവിൽ നിദ്ര പ്രാപിച്ചു , പരേതന്റെ ഭാര്യ മേരി ആൻറണി മാലിപ്പാറ താഴത്തുപുരക്കൽ കുടുംബാംഗമാണ് . സ്വിറ്റസർലഡിൽ താമസിക്കുന്ന ലാൻസ് ,കുസുമം ,വിയന്നയിൽ താമസിക്കുന്ന ജോയ് ,യു കെ യിൽ താമസിക്കുന്ന ബിജു ,നാട്ടിൽ താമസിക്കുന്ന . ലിസി തെക്കേക്കര മുതലക്കോടം ,ബിജി ചക്കാലമറ്റത്തു എന്നിവരുടെ പിതാവാണ് പരേതൻ . ജോയ് തെക്കേക്കര ,ഷേർളി ,എബി മാപ്പലകയിൽ ,ബെന്നി ചക്കാലമറ്റത്തു എന്നിവർ പരേതന്റെ മരുമക്കളുമാണ് .. […]












