India Kerala

രാഹുല്‍‌ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം

രാഹുല്‍‌ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം. രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായതായി സംഘടനയുടെ നിയന്ത്രണത്തിലുള്ള സിറാജില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. മതേതര ചേരിയിലുള്ളവര്‍ക്ക് പരസ്പരം പായാരം പറയാനുള്ള അവസരം മാത്രമാണ് രാഹുലിനെ വയനാട്ടിലേക്ക് എഴുന്നള്ളിച്ചതിലൂടെ ലഭിക്കുകയെന്ന പരിഹാസവും  രാഹുലിന്റെ വരവോടെ കേരളത്തില്‍ സംഘപരിവാറിനും പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന കണ്ടെത്തലോടെയാണ് സമസ്ത കാന്തപുരം വിഭാഗം നേതാവിന്റെ കോണ്‍ഗ്രസ് വിമര്‍ശനം. രാഹുല്‍ […]

India Kerala

കാട്ടാക്കടയില്‍ കണ്ണുനട്ട് യു.ഡി.എഫും എല്‍

ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ ഇത്തവണ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്സഭ, നിയമസഭ തെര‍ഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ കൈവിട്ട് പോകാതിരിക്കാന്‍ കഠിന ശ്രമം എല്‍.ഡി.എഫും നടത്തുന്നുണ്ട്. ബി.ജെ.പിയ്ക്ക് അടിത്തറയുള്ള നിയമസഭ മണ്ഡലം കൂടിയാണ് കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ അ‍ഞ്ച് ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് കാട്ടാക്കട. കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒപ്പം നിന്ന മണ്ഡലമാണ് കാട്ടാക്കട. 2009 ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ രണ്ട് […]

India Kerala

തൊഴിലുറപ്പ് പദ്ധതി കുടിശ്ശികയായ 1511 കോടി കേന്ദ്രം അനുവദിച്ചു

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കുടിശ്ശിക മുടങ്ങിയ കാര്യം മീഡിയവൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2018 നവംബർ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴിൽ ചെയ്തതിൻറെ കൂലി 14 ദിവസത്തിനുളളിൽ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സർക്കാർ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ […]

Cricket Sports

ലോകകപ്പ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് ബി.സി.സി.ഐ സെലക്ഷ‍ന്‍ കമ്മിറ്റി മുംബൈയില്‍ പ്രഖ്യാപിക്കും. ലോകകപ്പ് പോലുള്ള വലിയൊരു ടൂര്‍ണമെന്‍റിന് മുന്നോടിയായി താരങ്ങള്‍ക്ക് മാനസികമായി തയ്യാറെടുക്കുന്നതിനായാണ് എട്ട് ദിവസം മുമ്പേയുള്ള ഈ പ്രഖ്യാപനം. അതേ ദിവസം മുംബൈയില്‍ വച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ മത്സരമുള്ളതിനാല്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വ്യക്തമായ ലക്ഷ്യത്തോടെ ശരിയായ ടീമിനെ തെരെഞ്ഞെടുത്താല്‍ മികച്ച ഫലം കണ്ടെത്താനാവുമെന്നും എല്ലാ തരത്തിലും ശക്തമായ ഒരു ടീമിനെ മാത്രമേ ഇത്തവണയും […]

India Kerala

മധുരരാജ 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറുമെന്ന് സന്തോഷ് പണ്ഡിറ്റ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷു ചിത്രം മധുരരാജ 200 കോടി ക്ലബ്ബിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം. ഏപ്രില്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ മധുരരാജ കയറുമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവചിക്കുന്നത്. പോക്കിരിരാജയുടെ ടീം തന്നെയാണ് മധുരരാജയിലും ഒന്നിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് പറയാനാവില്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. വൈശാഖന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് […]

India Kerala

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് അമ്പലമുകള്‍ നിവാസികള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി കൊച്ചി അമ്പലമുകള്‍ അടൂര്‍ക്കര നിവാസികള്‍. കൊച്ചിന്‍ റിഫൈനറിക്ക് സമീപത്ത് താമസിക്കുന്ന തങ്ങളുടെ ദുരിതം രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. വോട്ട് ചോദിച്ച് ആരും വരേണ്ടതില്ലെന്ന നോട്ടീസും ഇവര്‍ കവലകളില്‍ പതിച്ചിട്ടുണ്ട്. ബി.പി.സിയില്‍ കൊച്ചിന്‍ റിഫൈനറിക്ക് സമീപത്തുളള അന്പലമുകള്‍ സൌത്ത് വെസ്റ്റ് റെസിഡന്‍സ് അസോസിയേഷനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ ദുരിതത്തിലാണ് ജിവിക്കുന്നത്. പ്രദേശത്ത് അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം കമ്പനികളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. മലീനീകരണം മൂലം പലരും നിത്യരോഗികളായി. എന്നാല്‍ […]

India National

ദേശീയ നേതാക്കള്‍ എത്തുന്നു; പ്രചാരണ ചൂടില്‍ കോയമ്പത്തൂര്‍

സി.പി.എമ്മും-ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ദേശീയ നേതാക്കളെത്തിയാണ് പ്രചാരണം രംഗം കൊഴുപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇന്ന് കോയമ്പത്തൂരിലെത്തും. സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി നാളെയാണ് മണ്ഡലത്തിലെത്തുന്നത്. ഇടതുപക്ഷത്തിന് തമിഴ്നാട്ടില്‍ ശക്തമായ വേരുകളുള്ള മണ്ഡലത്തില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുമായാണ് സി.പി.എം മുന്നോട്ട് പോകുന്നത്. മുന്‍ എം.പിയായ പി.ആര്‍ നടരാജനാണ് സി.പി.എം സ്ഥനാര്‍ഥി. ഡി.എം.കെ മുന്നണിയുടെ ഭാഗമായിട്ടാണ് സി.പി.എം മത്സരിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കോയമ്പത്തൂരിലെത്തും. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ […]

India National

പാക് യുദ്ധവിമാനം തകര്‍ത്തതിന് തെളിവുകളുമായി വ്യോമസേന

തെളിവായി ഇലക്ട്രോണിക് രേഖകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യോമസേന പുറത്തുവിട്ടത്. ഫെബ്രുവരി 26ലെ ഇന്ത്യയുടെ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പ്രത്യാക്രമണത്തിന് തുനിഞ്ഞ പാക് യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ തുരത്തിയത്. കൂടുതല്‍ വ്യക്തതയുള്ള തെളിവുകളുണ്ടെങ്കിലും രഹസ്യസ്വഭാവമുള്ളതിനാല്‍ പുറത്തുവിടാനാവില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ പറഞ്ഞു. അതേസമയം പാക് വിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ അവകാശവാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വ്യോമസേന തന്നെ ആക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ […]

India National

പരസ്യപ്രചരണം ഇന്ന് അവസാനിക്കും; ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രില്‍ 11ന് ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ യു.പി അടക്കമുള്ള വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലെയെല്ലാം പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ടാണ്. […]

India Kerala

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ വിശദീകരണം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന നോട്ടീസിന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മറുപടി നല്‍കി. താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ട് തേടുന്നുവെന്നായിരുന്നു തൃശൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പറഞ്ഞത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും കാട്ടി ജില്ലാ കലക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കി. ഇതിന് നല്‍കിയ വിശദീകരണത്തിലാണ് താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. ശബരിമല എന്നത് സ്ഥലപ്പേര് മാത്രമാണ്. […]