India National

കനയ്യ കുമാറിന്റെ പത്രികാ സമര്‍പ്പണത്തില്‍ ശ്രദ്ധേയയായി നജീബിന്റെ മാതാവ് നഫീസ

ബേഗുസരായി മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ പത്രികാ സമര്‍പ്പണത്തില്‍ ശ്രദ്ധേയമായത് നജീബിന്റെ മാതാവ് നഫീസയുടെ സാന്നിധ്യം. ടീസ്റ്റ സെറ്റില്‍വാദ്, ഗുജറാത്തിലെ ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു യൂണിയന്‍ നേതാവ് രാമനാഗ, വനിതാ നേതാവ് ശഹ്‌ലാ റഷീദ് എന്നിവരും പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം ജെ.എന്‍.യു സമരസഖാക്കളായിരുന്ന അനിര്‍ഭന്‍ ഭട്ടാചാര്യയുടെയും ഉമര്‍ ഖാലിദിന്റെയും അസാന്നിധ്യവും ശ്രദ്ധേയമായി . ബീഹട്ട് ഗ്രാമത്തിലെ വസതിയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാലത്ത് ഒന്‍പത് […]

India National

91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും. രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളോടെയാണ് ആദ്യഘട്ട തെരഞ്ഞെപ്പ് പ്രചാരണം അവസാനിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും വോട്ട് സമര്‍പ്പിക്കാനായിരുന്നു കന്നി വോട്ടര്‍മാരോട് […]

India Kerala

അമിക്കസ് ക്യൂറി റിപ്പോർട്ടും ബി.ജെ.പിയുടെ പ്രകടന പത്രികയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് വീണാ ജോർജ്ജ്

അമിക്കസ് ക്യൂറി റിപ്പോർട്ടും ബി.ജെ.പിയുടെ പ്രകടന പത്രികയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ്. സാധാരണ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസന പ്രശ്നങ്ങളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോൾ വീണ. ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും പത്തനംതിട്ടയിൽ ഇടതുപക്ഷ മുന്നണി ചരിത്ര വിജയം നേടുമെന്ന് വീണ ജോർജ് പറഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സർവേ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ മനസ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്നും […]

Cricket Sports

വീണ്ടും ധോണിയുടെ സ്റ്റമ്പിങ്; തിരിഞ്ഞ് പോലും നോക്കാതെ ഗില്‍, നിരാശയില്‍ ഷാറൂഖ്

ഐ.പി.എല്ലിലും അതിവേഗ സ്റ്റമ്പിങുമായി ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കെടുത്തുകയാണ് മഹേന്ദ്ര സിങ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ധോണിയുടെ നീക്കത്തില്‍ പുറത്തായത്. പന്തെറിഞ്ഞത് ഇംറാന്‍ താഹിറും. താഹിറിന്റെ മികച്ചൊരു പന്ത് മനസ്സിലാക്കാതെ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴക്കുകയായിരുന്നു. വിക്കറ്റിന് പിന്നില്‍ ധോണിയായതോടെ തിരിഞ്ഞുപോലും നോക്കാതെ മടങ്ങുകയെ ഗില്ലിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ അഞ്ചാം വിക്കറ്റായിരുന്നു അത്. സ്റ്റേഡിയത്തില്‍ നിരാശനായി ഇരിക്കുന്ന കൊല്‍ക്കത്ത ടീം ഉടമ ഷാറൂഖിനെയും കാണാമായിരുന്നു. ഇംറാന്‍ താഹിര്‍ രണ്ട് […]

India National

ഇനി നിങ്ങളുടെ വോട്ടുകള്‍ സുരക്ഷിതം; വിവിപാറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വളരെയധികം പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്. പൂര്‍ണ്ണമായും വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്നു എന്ന പ്രത്യേകത അതിലൊന്നാണ്. വിവിപാറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ വോട്ടിംഗ് സംവിധാനം കൂടുല്‍ സുരക്ഷിതമാകും. വോട്ടിംഗ് കേന്ദ്രത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ കൂടെ വിവിപാറ്റും ഉണ്ടാകും. വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നാണ് പൂര്‍ണ്ണ രൂപം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്ത് കൃത്രിമം കാട്ടിയാലും വിവിപാറ്റ് സംവിധാനത്തിലൂടെ കണ്ടുപിടിക്കാം. അതുകൊണ്ട് തന്നെ വിവിപാറ്റിനെ ഒരു ആധികാരിക സ്ഥിരീകരണ രേഖയായി കണക്കാക്കാം. 2013 […]

India Kerala

കേരളത്തില്‍ ശത്രു തമിഴ്നാട്ടില്‍ മിത്രം!

കേരളത്തില്‍ ശത്രുപക്ഷത്ത് നിലയുറപ്പിച്ച കോണ്‍ഗ്രസും- സി.പി.എമ്മും തമിഴ്നാട്ടില്‍ സഖ്യകക്ഷികളാണ് . കോണ്‍ഗ്രസ് നേതാക്കള്‍ക്കായി സി.പി.എം നേതാക്കളും സി.പി.എമ്മിന് വേണ്ടി കോണ്‍ഗ്രസും പ്രചാരണം രംഗത്ത് സജീവമാണ്. എ.ഡി.എം.കെ-ബി.ജെ.പി മുന്നണിയെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പിറവിക്കു കാരണം. ഡി.എം.കെ നേതൃത്വം നല്‍ക്കുന്ന മുന്നണിയിലാണ് സി.പി.എം-കോണ്‍ഗ്രസും ഉള്ളത്. കോയമ്പത്തൂര്‍ മണ്ഡലത്തിലെ പി.ആര്‍ നടരാജന് വേണ്ടി രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ചിത്രങ്ങള്‍ വെച്ചാണ് വോട്ടു തേടുന്നത്.സി.പി.എം -കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബി.ജെ.പിയും എഡി.എം.കെയും പ്രചാരണം നടത്തുന്നുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് […]

India Kerala

“വല്ലതും കഴിച്ചോ?’’ പൊലീസ് ഓഫീസറുടെ കുശലാന്വേഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ട്രാഫിക് പൊലീസിന്‍റെ പ്രധാന ഇരകളാണ് ബൈക്ക് യാത്രക്കാര്‍. പക്ഷേ അതിന് പൊലീസുകാരനെ മാത്രം കുറ്റംപറഞ്ഞിട്ടും കാര്യമില്ല. എങ്കിലും പൊതുവെ ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളെ കാണുന്നതു തന്നെ പൊലീസുകാർക്ക് അലർജിയാണെന്നാണ് പറയപ്പെടാറ്. എന്നാല്‍ അതേ പൊലീസുകാര്‍ കുശലാന്വേഷണം തുടങ്ങിയാല്‍ എങ്ങനെ ഉണ്ടാകും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിരപ്പള്ളിയിലേക്ക് ബൈക്കില്‍ ട്രിപ്പിനു പോകുന്ന യുവാക്കളോടാണ് പൊലീസിന്‍റെ കുശലാന്വേഷണം. യാത്രാമധ്യേ ട്രാഫിക് പൊലീസിന്‍റെ പെട്രോളിങ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പിൽ എസ്.ഐയും […]

India Kerala

തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കും:എ.കെ ആന്‍റണി

ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഷോക് ട്രീറ്റ്മെന്‍റ് നല്‍‍കണമെന്ന് എ.ഐ.സി.സി വര്‍ക്കിങ്ങ് കമ്മിറ്റി അംഗം എ.കെ ആന്‍റണി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഒരു കര്‍ഷകനും കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്നും ആന്റണി വയനാട്ടില്‍ പറഞ്ഞു. വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ സി.പി.എമ്മിന് ശക്തമായ താക്കീതായിരിക്കുമെന്ന് ആന്‍റണി പറഞ്ഞു. ശേഷിക്കുന്ന കാലം കുറേക്കൂടി നന്നായി ഭരിക്കാന്‍ ഇടതുമുന്നണി നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ‌‌കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നീട് രാജ്യത്തൊരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്നും […]

India Kerala

കെ.എം മാണിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ പാലായില്‍

മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണിയുടെ മൃതദേഹം രാവിലെ 9 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായിലാണ് സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മാണിയുടെ അന്ത്യം.

Pravasi Religious Switzerland

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ സംഗീത ആൽബത്തിൻറെ പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ നടന്നു .

വാളിപ്ലാക്കൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 07.04.2019 ഞായറാഴച്ച സെന്റ് അന്റോണിയോസ്‌ ചർച് എഗ്ഗ് സൂറിചിൽ വച്ച് റെവ.ഫാദർ റിജു ആന്റണി വെളിയിൽ,റെവ.ഫാദർ സെബസ്റ്റിൻ തയ്യിൽ,റെവ.ഫാദർ ഡെന്നി കിഴക്കരക്കാട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യബലിക്ക് ശേഷം ഫാദർ തോമസ് പ്ലാപ്പള്ളിയുടെ ആശീർ വാദത്തോടെ റെവ.ഫാദർ ഡോക്ടർ തയ്യിൽ പ്രകാശനകർമ്മം നിർവഹിച്ചു. ഭക്തി നിർഭരമായ പന്ത്രണ്ടു ഗാനങ്ങളും അതിന്റെ കരോക്കെയും അടങ്ങിയ ദി കിംഗ് ജീസസ്. The King Jesus എന്ന ഈ ക്രിസ്‌തീയ […]