India National

‘തെരഞ്ഞെടുപ്പ് മധ്യത്തില്‍ പാക്കിസ്ഥാനെതിരെ സൈനിക ആക്രമണം നടക്കും’; പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഇന്ത്യ പാക്കിസ്ഥാനെതിരെ പുതിയ സൈനിക നീക്കത്തിന് ഒരുങ്ങുന്നു എന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശി. ഏപ്രിൽ മൂന്നാം വാരം ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക നീക്കം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക നേത്യത്വത്തോട് ഇന്ത്യയെ പിന്തിരിപ്പിക്കാൻ ആവശ്യപ്പെടണമെന്നും പാക്കിസ്ഥാനിലെ മാള്‍ട്ടയിൽ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 16നും 20നും ഇടയില്‍ അക്രമം നടത്താനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറയുന്നു. നരേന്ദ്ര മോദിയുടെ അവസാന അഞ്ച് വർഷത്തെ എല്ലാ മേഖലയിലുമുള്ള പരാജയത്തെ മറച്ചുപിടിക്കാൻ […]

India Kerala

ഇനി എല്ലാവര്‍ക്കും ന്യായം; കോണ്‍ഗ്രസ് മുദ്രാവാക്യം പുറത്തിറക്കി

ഇനി എല്ലാവര്‍ക്കും ന്യായം എന്ന പ്രചാരണ മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. മിനിമം വരുമാന പദ്ധതിയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് മുദ്രാവാക്യം. അബ് ഹോഗ ന്യായ് അഥവാ ഇനി എല്ലാവർക്കും ന്യായം എന്നാണ് കോണ്‍ഗ്രസ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ‘ന്യായ് പദ്ധതി’ക്ക് പ്രാധാന്യം നല്‍കുന്നതും തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷിക പ്രശ്നങ്ങള്‍, സ്ത്രീസുരക്ഷ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, ജി.എസ്.ടി ഉണ്ടാക്കിയ പ്രതിസന്ധി തുടങ്ങിയവയില്‍ നിന്നും മോചനമെന്നും അര്‍ത്ഥമാക്കുന്നതാണ് മുദ്രാവാക്യം. എ.ഐ.സി.സി […]

India Kerala

കൊല്ലത്ത് എതിരാളികള്‍ക്ക് ട്രോള്‍ മഴ; താരങ്ങളായി ഗണേഷും മുകേഷും

കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സിനിമാ താരങ്ങള്‍ കൂടിയായ ജനപ്രതിനിധികളാണ് മുഖ്യ ആകര്‍ഷണം. എം.എല്‍.എമാരായ കെ.ബി ഗണേഷ് കുമാറിന്റെയും എം.മുകേഷിന്റെയും നർമ്മം കലർത്തിയ പ്രസംഗങ്ങളാണ് ഇത്തവണ ഹിറ്റ്. സിനിമാരംഗങ്ങളൊക്കെ കോര്‍ത്തിണക്കിയുള്ള പ്രസംഗങ്ങള്‍ക്ക് നിറഞ്ഞ കയ്യടിയും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി കൊല്ലത്ത് തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരി കൊള്ളുകയാണ് ഈ ചൂടിനിടയില്‍ നര്‍മ്മത്തിലൂടെ എതിരാളികളെ ട്രോളി ഇടത് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയാണ് എം.എല്‍.എമാരായ മുകേഷും ഗണേശ് കുമാറും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ.വി സാബുവായിരുന്നു ഗണേഷ് കുമാറിന്റെ ആദ്യ ഇര. […]

India Kerala

പെരുമാറ്റ ചട്ട ലംഘനം; സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ആവര്‍ത്തിക്കാനാണ് സാധ്യത. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും .ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.

India Kerala

സി.പി.എം നിലപാട് പരിഹാസമെന്ന് ബി.ജെ.പി

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ആരോപണത്തില്‍ ബി.ജെ.പി നിലപാട് സ്വീകരിക്കാത്തതും എല്‍.ഡി.എഫ് പ്രചരണ വിഷയമാക്കി. ബി.ജെ.പി എം.കെ രാഘവനെ സഹായിക്കുന്നുവെന്നാണ് പ്രധാനമായും എല്‍.ഡി.എഫ് ആരോപണം. എന്നാല്‍ മറ്റാരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബി.ജെ.പി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. കോഴിക്കോട് ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിനെ സഹായിക്കുന്നുവെന്ന് തുടക്കത്തിലെ സി.പി.എം ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യു.ഡി.എഫിനെ വെട്ടിലാക്കിയ ഒളിക്യാമറ വിവാദം വന്നത്. ഇതും എല്‍.ഡി.എഫ് മികച്ച പ്രചാരണ ആയുധമാക്കി മാറ്റി. എന്നാല്‍, രാഘവനെതിരെ ഒരക്ഷരം […]

India Kerala

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കുമെന്ന് ആന്റണി

രാഹുല്‍ ഗാന്ധിയെ വിമർശിക്കാന്‍ ബി.ജെ.പിയുടെ വാക്കുകള്‍ സി.പി.എം കടം വാങ്ങുന്നുവെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. പെരിയ ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആന്‍റണി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കും. തമിഴ്നാട്ടില്‍ നീലഗിരിക്കടുത്ത് രണ്ട് മണ്ഡലങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നു, രാഹുലിന്‍റെ വയനാട്ടിലെ സാനിധ്യം അവര്‍ക്ക് അവിടെ ജയമൊരുക്കുമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളല്‍ പങ്കെടുക്കാന്‍ കാസർകോടെത്തിയതായിരുന്നു […]

India Kerala

പത്ത് വയസുകാരി നാടോടി ബാലികക്ക് ക്രൂരമർദ്ദനം; സി.പി.എം ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

മലപ്പുറം എടപ്പാളിൽ നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് മര്‍ദനമേറ്റത്. സംഭവത്തിൽ സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് മണിയോടെ എടപ്പാൾ പട്ടാമ്പി റോഡിലുള്ള കെട്ടിടത്തിനു സമീപത്തു നിന്ന് ആക്രിസാധനങ്ങൾ പെറുക്കുന്ന ഇതിനിടെയാണ് 10 വയസുകാരി നാടോടി ബാലികയ്ക്ക് ക്രൂരമർദ്ദനം ഏറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രി സാധനങ്ങൾ പെറുക്കി കൊണ്ടിരുന്ന ചാക്ക് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നുവെന്ന് […]

India Kerala

കെവിൻ കേസ്: വിചാരണ 24ന് തുടങ്ങും

കെവിൻ വധക്കേസിൽ വിചാരണ ഈ മാസം 24ന് ആരംഭിക്കും. ജൂൺ ആറാം തിയതിക്കുള്ളിൽ സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യം കോടതി വായിച്ചുകേൾപ്പിച്ച കുറ്റപത്രത്തിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ വീണ്ടും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചാണ് ഈ മാസം 24ന് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. ജൂൺ മാസം ആറാം തീയതി കൊണ്ട് സാക്ഷികളുടെ വിസ്താരം […]

India National

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിളിച്ച് ജഗ്ഗി വാസുദേവ്; വിവാദമായതോടെ മാപ്പു പറഞ്ഞു

ഇംഗ്ലണ്ടിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിശേഷിപ്പിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. വിവാദമായതോടെ ജഗ്ഗി മാപ്പുപറഞ്ഞു. യൂത്ത് ആന്‍ഡ് ട്രൂത്ത്, അണ്‍പ്ലഗ് വിത്ത് വാസുദേവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് പാക് വംശജനായ ബിലാല്‍ ബിന് സാഖിബ് എന്ന വിദ്യാര്‍ത്ഥിയെ താലിബാനി എന്ന് വിശേഷിപ്പിച്ചത്. ‘അണ്‍പ്ലഗ് വിത്ത് സദ്ഗുരു’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു സാഖിബ്. ചര്‍ച്ചയ്ക്കിടെ ജീവിതത്തെയും മാനസിക പിരിമുറുക്കത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് സാഖിബിനെ താലിബാനിയെന്ന് ജഗ്ഗി […]

Pravasi Switzerland

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവു ശ്രീമതി മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90)നിര്യാതയായി

സ്വിറ്റ്‌സർലണ്ടിലെ സൂറിച് നിവാസി ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവും, ഡെയ്‌സി കുറിഞ്ഞിരപ്പള്ളിയുടെ ഭർതൃമാതാവുമായ മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90) ഇന്ന് (05.04.2019) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതനായ തോമസ് കുറിഞ്ഞിരപ്പള്ളിയുടെ ഭാര്യ മറിയക്കുട്ടി, മറ്റക്കര മഞ്ഞമറ്റം കുടുംബാംഗമാണ്. സംസ്ക്കാര കർമ്മങ്ങൾ 08.04.2019 തിങ്കളാഴ്ച 09:00 മണിയ്‌ക്ക്‌ തേർത്തല്ലി (കണ്ണൂർ) മേരിഗിരി ചെറുപുഷ്പ്പ ദേവാലയത്തിൽ (Little Flower Church Marigiri at Therthally) നടത്തപ്പെടുന്നതാണ്. പരേതയുടെ വിയോഗത്തിൽ സ്വിറ്റ്‌സർലണ്ടിലെ വിവിധ സാംസ്ക്കാരിക സംഘടനകളും , പ്രാദേശിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. Contact […]