തമിഴ്നാട് തൂത്തുക്കുടിയിൽ ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാൽ സ്കൂളിലെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ വിദ്യാർത്ഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് കനിമൊഴി എം.പി.മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് 11 കുട്ടികളാണ് സ്കൂളിൽ നിന്നും ഭക്ഷണം കഴിക്കാതിരുന്നത്. (Kanimozhi Eats Food Cooked By Dalit Woman) ഭക്ഷണം വിദ്യാര്‍ത്ഥികള്‍ കഴിക്കാതെ വന്നതോടെ കനിമൊഴി എംപി അടക്കമുള്ളവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു.തമിഴ്‌നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്‌കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്‌കൂളില്‍ […]
Author: Tomy Thondamkuzhy
തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി
പോർ തൊഴിലിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു. ( tamil actor ashok selvan got married ) കീർത്തിയുടെ ജന്മനാടായ തിരുനൽവേലിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. സേതു അമ്മാൾ ഫാമിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ 17ന് ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.
ആരാണ് വിവാദ ദല്ലാള്‍? ടി ജി നന്ദകുമാര്‍ എന്ന ദുരൂഹ വ്യക്തിത്വത്തിന്റെ കഥ
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് അവരുടെ കൈയില്‍ നിന്നും വന്‍തുക നല്‍കി വാങ്ങിയെന്നും അത് ഒരു ചാനലിലൂടെ പുറത്തുവിടുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തുവെന്നും സി ബി ഐ ആരോപിക്കുന്ന ടി ജി നന്ദകുമാര്‍ ആരാണ്?(who is controversial figure Dalal T G Nandakumar) ന്യായാധിപന്മാരെ സ്വാധീനിക്കുന്ന ”വ്യവഹാര ദല്ലാള്‍”, കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരെ ഉപയോഗിക്കുന്ന ”കണ്‍സള്‍ട്ടന്റ്”, അനധികൃത സ്വത്ത് സമ്പാദനത്തിനും ഡാറ്റാസെന്റര്‍ അഴിമതിക്കേസിലും സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിജ്ഞാപനം […]
‘ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന പരിഗണനയിലില്ല’; വ്യക്തത വരുത്തി നിതിന്‍ ഗഡ്കരി
ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവുമില്ലെന്ന് മന്ത്രി വ്യക്തത വരുത്തി. ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിയന്ത്രച്ചില്ലേല്‍ 10 ശതമാനം ജിഎസ്ടി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്. എക്‌സ് പ്ലാറ്റ് ഫോമിലായിരുന്നു കേന്ദ്ര മന്ത്രി വിശദീകരിച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ വേദിയിലായിരുന്നു ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം കുറച്ചു […]
അവസാനം നിമിഷം വരെ നീണ്ട ആവേശം; പെറുവിനെ തോൽപ്പിച്ച് ബ്രസീൽ
സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തോൽപ്പിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അർജന്റീനയാണ് രണ്ടാമത്.(Brazil beat peru in 90th minute goal) മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി. മത്സരത്തിലുടനീളം ശക്തമായ […]
തൃശൂരിൽ പൊലീസുകാരനെ വെട്ടി കടന്നുകളഞ്ഞ് പ്രതിയും കൂട്ടാളികളും; സിനിമാ സ്റ്റൈലിൽ പിടികൂടി പൊലീസ്
തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ. കൊലക്കേസ് അടക്കം ക്രിമിനൽ കേസുകളിലെ പ്രതികളായ ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂർ നന്ദിക്കരയിൽ വെച്ച് പുലർച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്. ( thrissur culprits attacked police caught ) ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറിൽ രക്ഷപ്പെട്ട ജിനോയും മേജൊയും വഴിൽ വെച്ച് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച് […]
’25 പേജ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്’; വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ
സോളാർ കേസിൽ പരാതിക്കാരി പുറത്തുവിട്ട കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടെന്ന് ദല്ലാൾ നന്ദകുമാർ. തന്നെ ശാരീരികമായി ഉമ്മൻ ചാണ്ടി ബുദ്ധിമുട്ടിച്ചുവെന്നായിരുന്നു ആ കത്തിന്റെ തുടക്കമെന്ന് നന്ദകുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കത്ത് പുറത്ത് വിടാനുള്ള കാരണം ദല്ലാൾ നന്ദകുമാർ പറയാതെ പറയുന്നുണ്ട്. 2011-16 വരെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദല്ലാൾ നന്ദകുമാറിനെതിരെ ഉമ്മൻ ചാണ്ടി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കാലയളവിൽ തന്നെ തേജോവധം ചെയ്യാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചുവെന്നാണ് നന്ദകുമാർ പറയുന്നത്. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് […]
48 എംപി ക്യാമറ; 2 ലക്ഷം രൂപ വരെ വില; ഐഫോണ്‍ 15 സീരീസ് വിപണിയില്‍
ഐഫോണിന്റെ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണ്‍ കൂടാതെ സീരീസ് 9, അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയാണ് 15 സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ എല്ലാ ഐഫോണ്‍ മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എത്തുന്നുണ്ട്.(Apple iPhone 15 […]
നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷകള്‍ പിന്നീട്: നിര്‍ദേശവുമായി വി ശിവൻകുട്ടി
നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി. (nipah virus online classes for students from containment zones) സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് […]
മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആയുഷ്മാന്‍ ഭവ ക്യാംപെയിന്‍ ഉദ്ഘാടനം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന്. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ ഭവ ക്യാംപെയിനാണ് ഇന്ന് ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെടുക. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ക്യാംപെയിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി വരെ ക്യാംപെയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും. (Centre To Introduce Ayushman Bhava Campaign On Narendra Modi birthday) രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. […]












