നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റഅ സോണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ( kozhikode containment zone restrictions ) കണ്ടെയ്ൻമെന്റ് സോണുകളിൽ അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. ബാരിക്കേഡുകൾ വച്ച് പ്രവേശനം തടയും. കടകൾ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. ആരോഗ്യ കേന്ദ്രങ്ങൾക്കും മെഡിക്കൽ സ്‌റ്റോറുകൾക്കും നിയന്ത്രണം […]
Author: Tomy Thondamkuzhy
നിപ: കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14, 15മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1, 2, 20കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3, 4, 5, 6, […]
ശ്രീലങ്കയുടെ 13 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് തകർത്തു; ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി. ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. (india srilanka asia cup) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസ് നീണ്ട […]
നിപ : മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം
കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. ( nipah alert in three districts ) കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ […]
ഭക്ഷ്യവിലക്കയറ്റം കുറഞ്ഞത് പ്രധാന കാരണം; രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം കുറഞ്ഞു
രാജ്യത്തെ റീടെയില്‍ പണപ്പെരുപ്പം 6.38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില ഉയര്‍ന്നതോടെ ജൂലൈ മാസത്തില്‍ പണപ്പെരുപ്പം കുത്തനെ കൂടി 7.44 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ സാമ്പത്തിക നിരീക്ഷകരുടെ പ്രവചനത്തേക്കാള്‍ താഴേക്ക് പണപ്പെരുപ്പ നിരക്ക് എത്തിച്ചേരുകയായിരുന്നു. ആഗസ്റ്റ് മാസം കൂടി പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തിന് മുകളില്‍ തന്നെ തുടരുമെന്നായിരുന്നു സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. (Retail inflation eases more […]
ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു
ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് ആയിരുന്നു. (BJP leader p p Mukundan passed away) കരള്‍ അര്‍ബുദത്തിന്റെ നാലാം സ്‌റ്റേജിലായിരുന്ന പി പി മുകുന്ദന്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതോടൊപ്പം ശ്വാസകോശ സംബന്ധിയായ ചില ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കൊച്ചിയിലെ അമൃത […]
ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ
ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നാഗാലാൻഡ് നിയമസഭാ പാസാക്കി. ഈ മാസം ആദ്യം യുസിസി വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു. ( Nagaland House clears resolution to exempt the state from Uniform Civil Code ) പ്രതിനിധികൾ ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്ത്തി രേഖപ്പെടുത്തി എന്നും നെഫ്യൂ റിയോ സഭയിൽ പറഞ്ഞു.ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് […]
മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി പഞ്ചായത്ത് പ്രസിഡന്റ്; താലികെട്ട് ആഘോഷമാക്കി നാട്ടുകാർ
മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തണമെന്ന റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശന്റെ ആഗ്രഹം സഫലമായപ്പോൾ അത് പ്ലാപ്പള്ളി ഊരിനും വിവാഹം കൂടാനെത്തിയ അതിഥികൾക്കും സന്തോഷ നിമിഷമായി. പ്രകാശന്റെയും ജയശ്രീയുടെയും മകൾ ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹവേദിയിലാണ് പ്ലാപ്പള്ളി ഊരിലെ സോമിനിയും രാജിമോനും വിവാഹിതരായത്.(Ranni panchayath president daughters marriage) അടൂർ പറക്കോട് അനിൽമന്ദിരത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് ആതിരയുടെ വരൻ അനന്തകൃഷ്ണൻ.ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു […]
കോടതിയില്‍ ഇന്നും മുദ്രാവാക്യം വിളികളുമായി ഗ്രോ വാസു; കേസ് കെട്ടിച്ചമച്ചതെന്ന് വാദം; കേസില്‍ വിധി നാളെ
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി ഉപരോധിച്ചെന്ന പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസില്‍ വിധി നാളെ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞു. ഇന്ന് ഗ്രോ വാസുവിന്റെ വാദം കേട്ട ശേഷമാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഗ്രോ വാസുവും സഹപ്രവര്‍ത്തകരും സംഘം ചേര്‍ന്നതിനും, മാര്‍ഗ്ഗ തടസം സൃഷ്ടിച്ചതിനും തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. (court will say verdict tomorrow in gro vasu case) കോടതി മുന്നറിയിപ്പ് പാലിക്കാതെ മുദ്രാവാക്യം […]
പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ആക്‌സിലേറ്ററിൽ കാൽ അമർന്ന് നിയന്ത്രണം പോയെതെന്ന് പ്രതി പ്രിയരഞ്ജൻ
കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ. ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി എന്നും ആക്സിലേറ്ററില്‍ കാല്‍ അമര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നും പ്രിയരഞ്ജന്‍ പറഞ്ഞു.(priyaranjan about adishekhar murder) തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രിയരഞ്ജന്‍റെ പ്രതികരണം. സംഭവം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. […]












