അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിജിലൻസിന് മുൻപിൽ ഹാജരായി. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ മൊഴി നൽകാനാണ് കെ.സുധാകരൻ എത്തിയത്. 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുന്നത്.(k sudhakaran appeared before vigilance) കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് കണ്ണൂരിലെ ചിറക്കൽ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് കെ. സുധാകരൻ കോടിക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് പിരിച്ച് സ്കൂൾ ഏറ്റെടുത്തില്ലെന്നും തുക ബന്ധപ്പെട്ടവർക്ക് […]
Author: Tomy Thondamkuzhy
ബീഹാർ ബോട്ടപകടം: 18 സ്കൂൾ കുട്ടികളെ കാണാതായി
ബിഹാറിൽ വൻ ബോട്ടപകടം. മുസാഫർപൂർ ജില്ലയിൽ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 18 പേരെ കാണാതായി. ഇതിൽ 10 കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാവിലെ 10.30ഓടെയാണ് സംഭവം. ബാഗ്മതി നദിയോട് ചേർന്ന് മധുപൂർ പട്ടി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോട്ടിൽ 34 വിദ്യാർഥികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി തിരച്ചിൽ […]
പിണക്കം മാറി; യുഎസില്‍ നിന്നെത്തി വിജയ്, ആദ്യം എത്തിയത് ആശുപത്രിയിലുള്ള അച്ഛനെ കാണാന്‍
അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് മൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന അച്ഛനെ സന്ദർശിക്കാനെത്തിയതായിരുന്നു വിജയ്. ആശുപത്രി മുറിയില്‍ അച്ഛനും അമ്മ ശോഭയ്ക്കുമൊപ്പം ഇരിക്കുന്ന വിജയിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.(Actor vijay rushed from America to see his father) പുതിയ സിനിമയുടെ തയാറെടുപ്പുകളുടെ ഭാഗമായി അമേരിക്കയിലായിരുന്ന വിജയ് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇത്രയും തിടുക്കപ്പെട്ടു വന്നതു തന്നെ അച്ഛനെ […]
വാട്‌സ്ആപ്പിൽ ചാനൽ വന്നൂ; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ
വാട്‌സ്ആപ്പിൽ ഈ വർഷം നിരവധി മാറ്റങ്ങൾ ആണ് മെറ്റ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറാണ് സോഷ്യൽ മീഡിയിലടക്കം ചർച്ചയായിരിക്കുന്നത്. ടെലഗ്രാമിന് സമാനമായ ചാനൽ ഫീച്ചറാണ് കഴിഞ്ഞദിവസം ഇന്ത്യയിൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ വന്നതിന് പിന്നാലെ സെലിബ്രറ്റികളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ചാനൽ ലിങ്കുകൾ ഷെയർ ചെയ്തുകഴിഞ്ഞു. എന്നാൽ ഇപ്പോഴും ഈ ഫീച്ചർ ലഭിക്കാത്ത നിരവധി പേരാണ് ഉള്ളത്. എന്താണ് വാട്‌സ്ആപ്പ് ചാനൽ എന്നു പരിശോധിക്കാം. ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം […]
‘നന്ദകുമാർ വിവാദ ദല്ലാൾ, വിവാഹ ദല്ലാളല്ല’; കെ മുരളീധരൻ
സോളാർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിലെ പ്രതികൾ മുഖ്യമന്ത്രിയും ഗണേഷ് കുമാറും ദല്ലാൾ നന്ദകുമാറും അടക്കമുള്ളവരാണെന്ന് കെ.മുരളീധരൻ എംപി. റിപ്പോർട്ട് പൂർത്തിയായി കഴിഞ്ഞു. ഇനി വേണ്ടത് അന്വേഷണമല്ല നടപടിയാണെന്നും, പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പ്രതി മുഖ്യമന്ത്രിയായതിനാൽ ഈ സർക്കാർ നടപടിയെടുക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്ന് യു.ഡി.എഫ് പറഞ്ഞത്. അന്വേഷണ റിപ്പോർട്ടിന് മുകളിൽ മറ്റൊരു അന്വേഷണം ആവശ്യമില്ല. സോളാർ വിവാദം കത്തുന്നതിൽ യു.ഡി.എഫിന് ഒരു തിരിച്ചടിയുമില്ലെന്നും വിവാദ ദല്ലാൾ […]
സോളാര്‍ കേസില്‍ പുനരന്വേഷണം വേണ്ടെന്ന് എ ഗ്രൂപ്പ്; യുഡിഎഫിന് ഭയമില്ലെന്ന് വി ഡി സതീശന്‍
സോളാര്‍ വിവാദത്തിന്റെ എ ഗ്രൂപ്പിന്റെ നിലപാടുകള്‍ പിടിവള്ളിയാക്കി സിപിഐഎം. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. അന്വേഷണം വന്നാല്‍ യുഡിഎഫിന് തന്നെ തിരിച്ചടിയാകുമെന്ന ഭയമാണ് പുതിയ നിലപാടിന് പിന്നിലെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എല്‍ഡിഎഫ് പ്രതിരോധത്തില്‍ ആയിരുന്നു. എന്നാല്‍ വിവാദ ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിന്റെ പ്രസ്താവന യുഡിഎഫിനെയും പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെ കേസില്‍ പുനരന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയ ആയുധമാക്കുകയാണ് എല്‍ഡിഎഫ്. അന്വേഷണം നടന്നാല്‍ ആഭ്യന്തര കലാപം […]
‘സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൂട്ടായ്‌മ ശ്രമിക്കുന്നു; നരേന്ദ്രമോദി
സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്‌മ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മ വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കലിടാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി.(Narendra modi says ‘INDIA’ wants to finish sanatana dharma) എല്ലാ സനാതന ധർമ്മ വിശ്വാസികളും ആക്രമണത്തിനെതിരെ രംഗത്തെത്തണം. ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യ സഖ്യത്തിന് നേതാവില്ല. സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നൽകിയത് സനാതന ധർമ്മമാണ്. […]
പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍; നിയമസഭയില്‍ മുഖ്യമന്ത്രി
പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങളെന്ന് കണക്ക്. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളിലാണ് കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കസ്റ്റഡി മരണങ്ങളുടെ കണക്കുള്ളത്. 2016 മുതല്‍ 2023 ആഗസ്റ്റ് വരെ 17 പേരാണ് […]
ഗണിതത്തോടുള്ള ഇഷ്ടം എത്തിച്ചത് ഇസ്രോയിൽ, പിന്നീട് നേടിയത് ചരിത്ര നേട്ടം; ഇന്ത്യയുടെ സൂര്യചന്ദ്രദൗത്യത്തിന് പിന്നിലെ പെൺകരുത്ത്!
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ ഒരു ചെറിയ ഗ്രാമത്തിലെ വയലുകൾ പരിപാലിച്ചാണ് ഷെയ്ഖ് മീരാൻ തന്റെ ജീവിതം മുന്നോട്ട് നയിച്ചത്. പക്ഷെ തന്റെ നാല് മക്കളും പഠിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കണം എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി അദ്ദേഹം തന്റെ മക്കളെ പ്രാപ്‌തരാക്കുകയും ചെയ്തു. എന്നാൽ തന്റെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മക്കളിൽ ഒരാളുടെ വളർച്ച. നിഗർ ഷാജി എന്ന 59 കാരിയെ ഓർമയില്ലേ? സെപ്റ്റംബർ 2 ന്, ഐഎസ്ആർഒ ചെയർപേഴ്സൺ എസ് സോമനാഥുമായി വേദി പങ്കിട്ട […]
ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി ഫണ്ട് കുടിശ്ശിക പ്രധാനാധ്യാപകർക്ക് എന്ന് നൽകാനാകുമെന്നത് സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി വ്യക്തമാക്കും. ക്യാബിനറ്റ് യോഗത്തിലെടുത്ത തീരുമാനങ്ങളടക്കമാകും സർക്കാർ വിശദീകരിക്കുക. വിഷയത്തിൽ ഇടപെടമാവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെ.പി എസ്.ടി.എ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു സർക്കാർ വാക്കാൽ അറിയിച്ചത്. എന്നാൽ, സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് […]












