Kerala

ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; പാലക്കാട് ആറുവയസുകാരിക്ക് പരുക്ക്

പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ ബൈക്കാണ് പൊട്ടിത്തെറിച്ചത്. നിര്‍മാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് […]

Kerala

കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു; കടമക്കുടി ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം

കൊച്ചി കടമക്കുടിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം. കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചതിൻ്റെ രേഖകൾ പൊലീസിനു ലഭിച്ചു. ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനു മുന്നോടിയായി ദമ്പതിമാരുടെ ഫോണുകൾ കോടതിയിൽ സമർപ്പിച്ചു. (couple suicide bank confiscation) ഓൺലൈൻ ആപ്പുകളിൽ നിന്ന് മാത്രമല്ല, ബാങ്കിൽ നിന്നും ദമ്പതികൾ വായ്പ എടുത്തിരുന്നു എന്ന് പൊലീസ് പറയുന്നു. ഈ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. കുടുംബം കടക്കെണിയിലായിരുന്നു എന്നാണ് […]

Kerala

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകൾ വലിച്ചുപുറത്തിട്ടു

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. ആന അരിച്ചാക്കുകൾ വലിച്ചു പുറത്തിട്ടു എന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.

HEAD LINES Kerala

ക്രൈംബ്രാഞ്ച് എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; കേസ് പിന്‍വലിക്കാന്‍ പൊലീസ്

തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നെടുപുഴ സിഐ ടി ജി ദിലീപ് കുമാറാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് എസ്‌ഐ ആമോദിനെതിരെ കേസെടുത്തത്. തൃശൂര്‍ എസ്പിയാണ് അപേക്ഷ നല്‍കിയത്. കേസെടുത്ത അന്ന് തന്നെ നടത്തിയ പരിശോധനയില്‍ ആമോദ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോര്‍ട്ട് […]

Cricket Sports

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ് എതിരാളികൾ, ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യത

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കളിക്കും. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലിൽ പ്രവേശിച്ചതിനാൽ ഇന്ത്യ ഇന്ന് സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടം നൽകിയേക്കും. (asia cup india bangladessh) സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. പാകിസ്താനെ 228 റൺസിനു തകർത്ത ഇന്ത്യ ശ്രീലങ്കയെ 41 റൺസിനു മറികടന്നു. ശ്രീലങ്കയ്ക്കെതിരെ അല്പമൊന്ന് […]

Kerala

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേർ ചികിത്സയിലാണ്.

Association Pravasi Switzerland

സ്വിസ്സ് മലയാളീസ് വിന്റർത്തൂർ ഓണാഘോഷം സെപ്റ്റംബർ പത്തിന് നടത്തി .

സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സ്വിസ്സ് മലയാളീസ് വിന്റർത്തൂർ വിവിധ പരിപാടികളോടെ സെപ്റ്റംബർ 10ന് വിന്റര്ത്തുരിലെ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ വെച്ച് ഈ വർഷത്തെ ഓണം ആഘോഷിച്ചു . വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ആരംഭിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .ഓണാഘോഷങ്ങൾ വിപുലമായി നടത്തുവാൻ സെക്രെട്ടറി ലീവിങ്സ്റ്റനും ട്രെഷറർ തോമസ് മാളിയേക്കലും നേതൃത്വം നൽകി . ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ മീറ്റിംഗിൽ പ്രസിഡന്റ്‌ ജോൺസൻ ഗോപുരത്തിങ്ങൽ അദ്യക്ഷത വഹിച്ചു. തുടർന്ന് സംഘടനയുടെ ഭാവി […]

Entertainment Latest news

11 മാസത്തെ കഠിനാധ്വാനം, ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്‍; ഭാരത് സ്റ്റാര്‍’ വിളി ഇഷ്ടമാണെന്നും താരം

തമിഴിലടക്കം പുതിയ സിനിമകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.(Fan called unni mukundan as bharat star new look) 11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾക്കും അദ്ദേഹം മറുപടി നൽകി. ഇപ്പോൾ അതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഗണപതിക്ക് സിക്‌സ് പാക്ക് […]

National

‘ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നു’: അമിത് ഷാ

ഹിന്ദി ഒരു ജനകീയ ഭാഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയും. തദ്ദേശീയമായ എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ‘ഹിന്ദി ദിവസ്’ ആശംസകൾ അറിയിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഔദ്യോഗിക ഭാഷകൾക്ക് വേണ്ടി പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ ഭാഷകളെ ശക്തിപെടുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ ഭാഷകളും ഉപഭാഷകളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ […]

Cricket Sports

സ്മിത്തും വാർണറും ‘നെക്ക് ഗാർഡ്’ ധരിക്കേണ്ടി വരും; നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

‘നെക്ക് ഗാർഡ്’ നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം. ഇതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ൽ അവതരിപ്പിച്ചത് മുതൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു. സെപ്തംബർ 7 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ […]