India Kerala

നെയ്യാറ്റിന്‍കര ആത്മഹത്യ: ബാങ്കിനെതിരായ നടപടി കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം

ബാങ്കിന്‍റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട്. ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും സ്വീകരിക്കും. അമ്മയുടെയും മകളുടെയും മരണത്തിലേക്ക് നയിച്ച സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജപ്തി നടപടി സ്വീകരിച്ച കാനറാ ബാങ്കിനാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒക്ടോബര്‍ വരെ നിലനില്‍ക്കുന്ന മൊറട്ടോറിയം ഈ നടപടിക്കും ബാധകമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. കോടതി മുഖേനയുള്ള […]

Europe Our Talent Pravasi Switzerland

സ്വിറ്റസർലണ്ടിലെ യുവ ഗായകൻ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ മനോഹരമായ രണ്ടു കവർ സോങ്ങുകളുമായി ….

സ്വിറ്റസർലണ്ടിലെ പുതുതലമുറയിലെ അറിയപ്പെടുന്ന ഗായകനായ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ വാദ്യോപകരണങ്ങളുടെ സഹായത്തോടെ ശ്രീവണസുന്ദരമായ രണ്ടു മലയാള ഗാനങ്ങളുടെ കവർസോങ്ങുമായി യൂട്യൂബിലൂടെ തരംഗമാകുന്നു .  കഥ തുടരുന്നു എന്ന സിനിമയിലെ ഹരിഹരനും കെ .എസ് .ചിത്രയും ചേർന്നാലപിച്ചിരിക്കുന്ന ആരോ പാടുന്നു എന്ന ഹിറ്റ്  മെലഡി ഗാനം ബ്രെൻഡൻ ആലപിക്കുമ്പോൾ  മലയാളത്തിലെ പ്രശസ്ത ഫ്ലൂട്ട്  ആർട്ടിസ്റ്റ്   ജോസി ആലപ്പുഴ പുതുമയോടെ ബാൻഡ്  രൂപത്തിൽ ചിട്ടപ്പെടുത്തി ബ്രെൻഡന്  ഒപ്പം ചേരുന്നു. രണ്ടാമത് കവർ സോങ് എക്കാലത്തും സിനിമാസ്വാദകരുടെ മനസ്സിൽ മറയാതെ നിൽക്കുന്ന  സർഗം സിനിമയിലെ സംഗീതമേ അമരസല്ലാപമേ എന്ന ദാസേട്ടന്റെ എവർഗ്രീൻ സെമിക്ലാസിക്കൽഗാനത്തിന്റെ […]

Cricket Sports

ചോരയൊലിക്കുന്ന കാലുമായി വാട്സണ്‍ ബാറ്റേന്തി, പക്ഷേ…

മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പ്രതീക്ഷകളത്രയും ആസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സണിലായിരുന്നു. വാട്‌സണ്‍ ക്രീസിലുണ്ടായിരുന്നപ്പോ മുംബൈ പോലും വിചാരിച്ചില്ല, ഞങ്ങള്‍ ജയിക്കുമെന്ന്. പക്ഷേ അവസാന ഓവറില്‍ ഓട്ടത്തിനിടെ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പം താരത്തിന്റെ ഔട്ടില്‍ കലാശിക്കുകയായിരുന്നു. അതോടെ ചെന്നൈ വീണു. മുംബൈക്ക് ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും. പക്ഷേ ഫൈനലില്‍ പരിക്കുകളോടെയാണ് വാട്‌സണ്‍ ബാറ്റേന്തിയിരുന്നത്. മത്സരത്തിനു പിന്നാലെ സഹതാരം ഹര്‍ഭജന്‍ സിങ്ങാണ് ചോരയൊലിക്കുന്ന കാലുമായാണ് താരം ബാറ്റ് ചെയ്തിരുന്നതെന്ന വാര്‍ത്ത പുറത്തുവിട്ടത്. ബാറ്റിങ്ങിനിടയില്‍ റണ്‍ഔട്ട് ആകാതിരിക്കാനായി ഡൈവ് […]

Entertainment

“എല്ലാമൊന്നും തള്ളല്ല”.. കുട്ടിമാമയിലെ ഗാനം കാണാം

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന കുട്ടിമാമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പാടേ തള്ളണ്ടാ ചൊല്ലുന്ന കാര്യ’മെന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് അച്ചു രാജാമണി ഈണം പകര്‍ന്നു. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചത് ഗോകുലം ഗോപാലനാണ്. മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, […]

India Kerala

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍

കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും ഹോസ്ദുര്‍ഗ് കോടതിയിൽ ഹാജരാക്കിയതായി അഭിഭാഷകര്‍ മാധ്യമങ്ങളെ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരയുള്ള കുറ്റം. ഏരിയ സെക്രട്ടറി മാത്രം അറസ്റ്റിലായത് കൊണ്ട് സംതൃപ്തനല്ലെന്നും കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

India National

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് ബി.ജെ.പി സഖ്യകക്ഷി

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി). ബി.ജെ.പിയുമായുള്ള ഭിന്നത പുതിയ തലങ്ങളിലേക്ക് എത്തിയതോടെ വരാണസിയോട് ചേര്‍ന്നുകിടക്കുന്ന മിര്‍സാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് എസ്.ബി.എസ്.പി രംഗത്തെത്തി. യോഗി ആദിത്യനാഥ് മന്ത്രിസഭാംഗമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് എസ്.ബി.എസ്.പി. ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമായതോടെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ രാജ്ഭറിന്റെ എസ്.ബി.എസ്.പി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രാജ്യത്തെ പാവപ്പെട്ടവര്‍ ഇത്രത്തോളം അനീതിയും […]

India Kerala

വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും തീ കൊളുത്തി

നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും സ്വയം തീ കൊളുത്തി. തിരുവനന്തപുരം മഞ്ചവിളാകം മലയിക്കടയിലാണ് സംഭവം. ജപ്തി നടപടിക്കിടെ തീ കൊളുത്തിയ മകള്‍ വൈഷ്ണവി (19) മരണപ്പെട്ടപ്പോള്‍, ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.

India Kerala

ഇടുക്കി കള്ളവോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ പരിശോധിക്കും

ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടര്‍മാരുടെ രജിസ്റ്റര്‍ പരിശോധിക്കുന്നത് വോട്ടണ്ണല്‍ ദിനത്തിലെന്ന് ധാരണ. ഇടുക്കി കലക്ടര്‍ വിളിച്ചുചേര്‍ത്ത സ്ഥാനാര്‍‌ഥികളുടെ ഇലക്ഷന്‍ ഏജന്‍റുമാരുടെ യോഗത്തിലാണ് തീരുമാനം. കോതമംഗലത്ത് കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫും പരാതി നല്‍കി. അതേസമയം പൊലീസ് പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും 17നകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപണ വിധേയനായ രഞ്ജിത്ത് എന്നയാള്‍ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളതായി കണ്ടെത്തി. എന്നാല്‍ രണ്ട് ബൂത്തുകളില്‍ […]

India National

സഖ്യരൂപീകരണം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത

സഖ്യരൂപീകരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കല്ലുകടി. 21ന് നടക്കാനിരിക്കുന്ന യോഗത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസിനും എസ്.പി – ബി.എസ്.പി സഖ്യത്തിനുമാണ് അഭിപ്രായഭിന്നതയുള്ളത്. സഖ്യരൂപീകരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് പുറത്തുവരുന്ന സൂചന. അവസാന തെരഞ്ഞെടുപ്പിന് ശേഷം 21ന് യോഗം ചേരാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എസ്.പി – ബി.എസ്.പി പാര്‍ട്ടികള്‍ അറിയിച്ചു. ഫലം വന്നതിന് ശേഷം മാത്രമേ യോഗം ചേരേണ്ടതുള്ളൂവെന്ന നിലപാടിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമുള്ളത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച […]

Cricket Sports

ചെന്നൈ വയസന്‍ പട തന്നെ; മാറ്റങ്ങള്‍ വേണമെന്ന് ഫ്‌ളെമിങ്

വയസന്‍ പട എന്ന വിമര്‍ശം കേട്ടത് ചെന്നൈ സൂപ്പര്‍കിങ്‌സിനായിരുന്നു. ടീമിലെ കളിക്കാരുടെ ശരാശരി പ്രായം 34 വയസായതിനാലായിരുന്നു ഇങ്ങനെയൊരു വിമര്‍ശം. പക്ഷേ വയസിലല്ല കാര്യങ്ങളെന്ന് ഫൈനല്‍ കളിച്ച് ചെന്നൈ തെളിയിച്ചിരുന്നു.പക്ഷേ ജയിക്കാനായില്ലെന്ന് മാത്രം. എന്നാല്‍ ഫൈനലിലെ തോല്‍വി ടീം മാനേജ്മെന്റിനെ ചിന്തിപ്പിക്കുന്നുണ്ട്. ഇതിന്റെ സൂചനയായിരുന്നു മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങിന്റെ വാക്കുകള്‍. പ്രായക്കൂടുതലുള്ള കളിക്കാരെ വെച്ച് ടീമിന് മുന്നോട്ടുപോകാനാവി ല്ലെന്നാണ് സ്റ്റീഫന്‍ ഫ്ലെമിങ് പറയുന്നത്. പുതിയ ടീമിനെ രുപപ്പെടുത്തി യെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 34 വയസാണ് ചെന്നൈ […]