India Kerala

ശാലുവിന്റെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല

കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ട്രാന്‍സ് സമൂഹം. ട്രാന്‍സ് ജെന്‍ഡറായ ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തി 45 ദിവസമാകുമ്പോഴും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മാവൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ശാലുവിന് […]

India Kerala

പനങ്ങാട് വ്യാപക നിലംനികത്തല്‍

കൊച്ചി പനങ്ങാട് വ്യാപക നിലംനികത്തല്‍. അനുമതിയില്ലാതെയാണ് നിലം നികത്തല്‍ എന്നറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതോടെ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. പനങ്ങാട് എം.എല്‍.എ റോഡിന് തെക്ക് വശം ഏഴാം വാര്‍ഡിലാണ് മൂന്നേക്കറിലധികം വരുന്ന ഭൂമി വ്യാപകമായി നികത്തുന്നത്. തോട് കയ്യേറി മണ്ണിട്ടത് മൂലം തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടെന്നും ഇത് മൂലം വെളളക്കെട്ട് ഉണ്ടാകുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരുകാലത്ത് കൃഷിനിലമായിരുന്ന പ്രദേശം വര്‍ഷങ്ങളായി തരിശായിക്കിടക്കുകയായിരുന്നു. പ്രദേശത്ത് വീട് വെക്കാന്‍ നിലം നികത്തിയിരുന്നു. ഇതിന് പുറമെയാണ് […]

India Kerala

ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് കെ.എസ്.ഇ.ബിയുടെ സത്യവാങ്മൂലം

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവർ പദ്ധതി അന്തിമ ഘട്ടത്തിലായിരിക്കെ അത് തടസപ്പെടുത്താനാണ് ഭൂവുടമ പരാതി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ശാന്തിവനം സ്വാഭാവിക വനമല്ലെന്നും കേരള ജൈവ വൈവിധ്യ ബോർഡിന്‍റെ പരിധിയിൽ ഈ സ്ഥലമില്ലെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം. പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈൻ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തിൽ അലൈൻമെൻറ് മാറ്റുന്നത് കൂടുതൽ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെ.എസ്.ഇ.ബി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശാന്തിവനത്തിൽ പരമാവധി 40 വർഷം വരെ പ്രായമുള്ള […]

India National

കോണ്‍ഗ്രസ് എം.എല്‍.എക്ക് നേരെ വെടിയുതിര്‍ത്ത് അക്രമിസംഘം

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ലക്നോവില്‍ നിന്ന് റായ്‍ബറേലിയിലേക്ക് പോകുന്ന വഴിമധ്യേയാണ് ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഹര്‍ചരന്ദ്പൂരിലെ മോദി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോയ എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ എം.എല്‍.എയുടെ വാഹനം നിയന്ത്രണംവിട്ട് തലകുത്തനെ മറിയുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ അതിഥിയെ സമീപത്തെ ആശുപത്രിയില്‍ […]

India National

മമതയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബി.ജെ.പി നേതാവിന് ജാമ്യം

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ബി.ജെ.പി വനിതാ നേതാവ് പ്രിയങ്ക ശ‌ര്‍മ്മ‌ക്ക് സുപ്രീം കോടതി ഉപാധികളോടെ ചൊവ്വാഴച ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഉടലും മമത ബാനര്‍ജിയുടെ തലയും കൂട്ടിച്ചേര്‍ത്ത ചിത്രമാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നത്. ശ‌ര്‍മ്മ‌ ഒരു രാഷ്ട്രീയ‌ പാര്‍ട്ടിയുടെ വക്താവായ‌തിനാല്‍ സാധാര‌ണ‌ ജ‌ന‌ങ്ങ‌ള്‍ ചിത്രം മോര്‍ഫ് ചെയ്താലുണ്ടാകുന്ന‌ പ്ര‌ത്യാഘാതത്തേക്കാള്‍ വ‌ലുതായിരിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ […]

India Kerala

നിഖാബ് നിരോധിച്ച നടപടി: എം.ഇ.എസിനെതിരെ വിസ്ഡം ഗ്രൂപ്പ്

സമസ്തക്ക് പിന്നാലെ നിഖാബ് നിരോധനത്തില്‍ എം.ഇ.എസിന് എതിരെ നിലപാടുമായി മുജാഹിദ് വിസ്ഡം ഗ്രൂപ്പും രംഗത്ത്. നിഖാബ് നിരോധം വ്യക്തിസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിഖാബിനെതിരെ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് വിസ്ഡം നേതാവ് ഹുസൈന്‍ സലഫി ദുബൈയില്‍ ആവശ്യപ്പെട്ടു.

India Kerala

മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്ന് പിതാവ്

മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പിതാവ് ചന്ദ്രന്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചിരുന്നതായി ചന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വെളിപ്പെടുത്തല്‍. ഇന്നലെ രാവിലെ 11 മണി മുതല്‍ ബാങ്കില്‍ നിന്ന് വിളിക്കാന്‍ തുടങ്ങി. ഇന്ന് പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞു. മകളുടെ ഫോണ്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.

India National

‘ഫെഡറല്‍ മുന്നണിയല്ല, യു.പി.എ അധികാരത്തില്‍ വരും’

തെരഞ്ഞെടുപ്പാനന്തര സഖ്യത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മെയ് 21ന് നടക്കാനിടയില്ല. യോഗം വോട്ടെണ്ണലിന് ശേഷം മതിയെന്നാണ് എസ്.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാട്. അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഫെഡറല്‍ മുന്നണി നീക്കത്തെ തള്ളിയ കോണ്‍ഗ്രസ്, യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്ന ലക്ഷ്യവുമായി ഫെഡറല്‍ മുന്നണിയുണ്ടാക്കാനുള്ള നീക്കത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു. നേരത്തെ പിണറായി വിജയനെ […]

India Kerala

11കാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനെത്തുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍ എസ്.ഐ പി. മാത്യു, എ.എസ്.ഐ […]

India National

‘മോദി നീചനെന്ന് അന്ന് ഞാന്‍ പറഞ്ഞത് സത്യമായി പുലര്‍ന്നു’

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച മനുഷ്യന്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. മുമ്പൊരിക്കല്‍ പറഞ്ഞ, മോദി നീചനെന്ന തന്റെ വാദത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ലേഖനമാണ് ഒരു ദേശീയ പത്രത്തിലൂടെ മണിശങ്കര്‍ അയ്യര്‍ കുറിച്ചത്. എന്നാല്‍ ലേഖനം വിവാദമായതോടെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു. മണിശങ്കര്‍ അയ്യരുടെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ തരം താഴ്ന്നത് തന്നെയെന്നും മണിശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായമെന്നും കോൺഗ്രസ്‌ പ്രതികരിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ […]