പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. വടക്കൻ സംസ്ഥാനങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റല്‍ ബാലറ്റില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെ കമ്മീഷന്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഐ.ജി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം […]
Author: Tomy Thondamkuzhy
ഇരട്ട പെണ്‍കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു
മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ഷർമിള. 46ാം വയസിൽ ബംഗളൂരുവിലാണ് ഇറോം ഷർമിള ഇരട്ടപെണ്‍കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടിൾക്ക് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.21നാണ് ഇറോം ഷര്‍മിള കുട്ടികൾക്ക് ജന്മം നൽകിയത്. ഒരുമിനിറ്റിന്റെ ഇടവേളയില്‍ പിറന്നുവീണ കുഞ്ഞുങ്ങളും മാതാവും ആരോഗ്യവതിയാണെന്ന് ബംഗളൂരു ക്ലൗഡ് നയൻ ആശുപത്രി അധികൃതർ അറിയിച്ചു. നിക്സ് ഷാഖിക്ക് 2.16 കിലോ ഗ്രാമും ഓട്ടം താരക്ക് 2.14 കിലോഗ്രാമും ഭാരമുണ്ട്. കുട്ടികളുടേയും […]
അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുണ്ടാവില്ല?
തുടര്‍ച്ചയായ രണ്ടാം തവണയും പ്രിമിയര്‍ ലീഗ് കിരീടം തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പ്പൂളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് സിറ്റി പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാരായത്. പക്ഷെ, പെപ്പിന്‍റെ ചുണക്കുട്ടികള്‍ക്ക് അടുത്ത ചാമ്പ്യന്‍സ് ലീഗ് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെലവിന്‍റെ കാര്യത്തില്‍ സിറ്റി അധികാരികളെ തെറ്റിദ്ധരിപ്പിച്ചു എന്ന് യു.ഇ.എഫ്.എ കണ്ടെത്തി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.ഇ.എഫ്.എയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലെ നിയന്ത്രണങ്ങള്‍ സിറ്റി ലംഘിച്ചുവെന്നും യു.എ.ഇ ദേശീയ […]
150 കോടിയും കടന്ന് ലൂസിഫര്‍ ഇനി ഇന്റര്‍നെറ്റില്‍
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈമില്‍ നാളെ മുതല്‍ മലയാളം, തെലുഗ്, തമിഴ് ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. ആമസോണ്‍ പ്രൈം ട്വിറ്ററിലൂടെയാണ് ലൂസിഫറിന്റെ ഇന്റര്‍നെറ്റ് റിലീസ് പ്രഖ്യാപിച്ചത്. വന്‍ വിജയം നേടി മുന്നേറി കൊണ്ടിരിക്കുന്ന ഒരു മലയാളചിത്രം അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ […]
നെയ്യാറ്റിന്‍കര ആത്മഹത്യ: കാനറ ബാങ്ക് റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്‍റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് ഓഫീസിന് മുന്‍പിലും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഇന്ന് തുറന്നിട്ടില്ല. ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തിൽ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം
കൊല്‍ക്കത്തയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോക്കിടയില്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് മമത ആരോപിച്ചു. ജാദവ്പൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മമതയുടെ തട്ടകമായ […]
നെയ്യാര്‍ ലയൺ സഫാരി പാർക്ക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ ഡാമിലെ ലയൺ സഫാരി പാർക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ഒരു സിംഹം മാത്രമാണ് അവശേഷിക്കുന്നത്. 18 സിംഹങ്ങള്‍ ഉണ്ടായിടത്ത് ഒരു സിംഹമായി കുറഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തതോടെ വിനോദ സഞ്ചാരികളും ലയണ്‍ സഫാരി പാര്‍ക്കിനെ കൈയ്യൊഴിഞ്ഞു. നെയ്യാര്‍ ഡാമിലെ മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ 4 സിംഹങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ പിന്നീട് 18 സിംഹങ്ങളായി. […]
‘മോദി ഭിന്നിപ്പിന്റെ തലവന്‍’
മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിനില്‍ കവർ സ്റ്റോറി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍ പാക്കിസ്താന്‍ വംശജനാണെന്ന ബി.ജെ.പി പ്രചരണം വ്യാജം. ലേഖനം പുറത്ത് വന്നയുടനെ ലേഖനത്തിനെ വിമര്‍ശിക്കുന്നതിന് പകരം എഴുതിയ മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നായിരുന്നു പ്രധാന ആരോപണം. ടൈംസ് നൌ ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയുടെ ലേഖനത്തോടുള്ള നിലപാട് വ്യക്തമാക്കിയതിങ്ങനെ: ‘ഏതൊരു മാസികയേക്കാളും വലുതാണ് ഈ രാജ്യത്തെ ജനങ്ങളുടെ വിശ്വാസമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. […]
ഐ.പി.എല്‍ ഫൈനലിലെ ഏറ്റവും വിലയേറിയ നിമിഷം ഏത്?
കപ്പിനും ചുണ്ടിനുമിടയില്‍ ഒരു റണ്ണിന് മുംബൈക്ക് മുന്നില്‍ കീഴടങ്ങിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ ഫൈനലില്‍ തോല്‍വി സമ്മതിച്ചത്. ലസിത് മലിംഗയുടെ അവസാന പന്തില്‍ ശര്‍ദുല്‍ താക്കൂറിനെ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയാണ് മുംബൈ നാലാം തവണ കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ ഒരുപാട് വലിയ നിമിഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ധോണിയുടെ റണ്ണൌട്ടാണ് ഏറ്റവും പ്രാധാന്യമേറിയ നിമിഷമെന്നാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങ് പറയുന്നത്. അത് വലിയൊരു മൊമന്‍റായിരുന്നു. തേര്‍ഡ് അമ്പയര്‍ക്ക് തീരുമാനമെടുക്കാന്‍ പോലും ഒരുപാട് സമയമെടുത്തു. ഈ വര്‍ഷം അദ്ദേഹം വളരെയധികം […]
മമ്മൂട്ടി നായകനായ ഉണ്ടയുടെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു
അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 16 വ്യാഴാഴ്ച്ചയാണ് ടീസര്‍ പുറത്തിറക്കുക. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. […]












