ദക്ഷിണേന്ത്യ മുഴുവൻ വൻ വിജയം കൊയ്ത അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് പ്രദർശനത്തിന് തയ്യാറായി. ഷാഹിദ് കപൂർ കേന്ദ്രകഥാപാത്രമാകുന്ന ബോളിവുഡ് പതിപ്പിന്റെ ട്രെയിലർ എത്തി. കിയാര അദ്വാനിയാണ് സിനിമയിൽ നായിക. ആദ്യാവസാനം അർജുൻ റെഡ്ഡിയും ഓർമിപ്പിക്കും കബീർ സിങ്. തെലുങ്ക് പതിപ്പിൽ നിന്ന് ഏറെ വ്യത്യസമൊന്നും ഇല്ലാതെയാണ് ഹിന്ദി പതിപ്പും എത്തുന്നത്. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കിയ കഥാപാത്രം ഊർജം ചോർന്നുപോകാതെയാണ് ഷാഹിദ് കപൂറും അവതരിപ്പിക്കുന്നത്. എം.ബി.ബി.എസ് വിദ്യാർഥികളുടെ ജീവിതവും പ്രണയവും വേർപിരിയലുമെല്ലാം കബീർ സിങിൽ ദൃശ്യവത്ക്കരിക്കുന്നു. അർജുൻ […]
Author: Tomy Thondamkuzhy
1992ലെ അഭിമുഖത്തില്‍ മോദി പറഞ്ഞത്, താന്‍ എഞ്ചിനിയറിങ് ബിരുദധാരിയെന്ന്..
താന്‍ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് നരേന്ദ്ര മോദി പറയുന്ന കന്നഡ വാരികയിലെ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 1992ല്‍ കന്നഡ വാരിക തരംഗയോടാണ് മോദി എഞ്ചിനിയറിങില്‍ ബിരുദമുണ്ടെന്ന് പങ്കുവെക്കുന്നത്. 1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രസിദ്ധീകരിച്ചത്. 1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും ശേഷം ആര്‍.എസ്.എസില്‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് […]
രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം
കൊല്ലം രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഏഴ് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 25 വര്‍ഷത്തിനിടെ പരോളോ മറ്റ് ഇളവുകളോ അനുവദിക്കരുതെന്നും വിധിയില്‍ പറയുന്നു. എല്ലാ പ്രതികളും കൂടി 35 ലക്ഷം പിഴയൊടുക്കണം. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ഒന്നാം പ്രതിയായ മനോജിന്‍റെ ഭാര്യയെ വീട്ടില്‍ താമസിപ്പിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടം
മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. പൊതുറോഡുകൾ നല്ല രീതിയിൽ പരിപാലിക്കാൻ സർക്കാറിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്തമുണ്ട്. റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞതിന് 1,42,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പന്തളം സ്വദേശി ശാന്തമ്മ നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം. റോഡിൽ കുഴിയോ അപകടസാധ്യതയോ ഉണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ഇത് ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ അതിൽ സർക്കാർ പരോക്ഷ ഉത്തരവാദിയാണ്. നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും സർക്കാറിനുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി. മഴ മൂലം […]
ജെറ്റ് എയര്‍വെയ്സ് ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു
ജെറ്റ് എയര്‍വെയ്സിന്റെ ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് അഗര്‍വാളിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17 മുതല്‍ ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
മത, സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടില്‍ വന്‍വര്‍ധന
മത സാമൂഹിക സാംസ്കാരിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സഹായത്തുകയില്‍ വന്‍ വര്‍ധനവ്. 2018-19 വര്‍ഷം മാത്രം 1306 കോടി രൂപയാണ് കേരളത്തിലെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ലഭിച്ചത്. 2016-17 വര്‍ഷത്തില്‍ 807 കോടി രൂപ വിദേശ സഹായമായി ലഭിച്ചപ്പോള്‍ 2017-18 ല്‍ അത് 1219 കോടിയായി ഉയര്‍ന്നു. 2018 -19 ആയപ്പോഴേക്കും 1306 കോടി രൂപയുടെ വര്‍ധനവാണുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലെ രേഖകള്‍ പറയുന്നു. അനാഥാലയങ്ങള്‍, വിവിധ രൂപതകള്‍, മഠങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കോടികളാണ് […]
കോണ്‍ഗ്രസിനെ പിന്തുണക്കണം: കെ.സി.ആറിനോട് സ്റ്റാലിന്‍
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ തന്നെ പിന്തുണക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോട് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ചെന്നൈയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രാദേശിക കക്ഷികള്‍ക്ക് ഉപപ്രധാനമന്ത്രി പദം വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന് കെ ചന്ദ്രശേഖര റാവു സ്റ്റാലിനോട് ആവശ്യപ്പെട്ടു. യു.പി.എ- എന്‍.ഡി.എ മുന്നണികളോട് തുല്യ അകലം പാലിക്കുന്ന നേതാവാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കെ.സി.ആര്‍ ഡി.എം.കെ നേതാവ് സ്റ്റാലിനെ […]
നിഖാബ് വിലക്ക്; എം.ഇ.എസിന് മുന്നറിയിപ്പുമായി സമസ്ത
എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബിന് വിലക്കേര്‍പ്പെടുത്തിയ ഫസല്‍ ഗഫൂറിനെതിരെ നിലപാട് ശക്തിപ്പെടുത്തി സമസ്ത. ഫസല്‍ ഗഫൂര്‍ അതിരുകടക്കുകയാണ്. ന്യൂനപക്ഷ ആനുകൂല്യത്തിലാണ് സ്ഥാപനങ്ങൾ നടക്കുന്നത്. അവിടെ വ്യക്തിസ്വാതന്ത്ര്യം തടയുന്നതിനെ നീതികരിക്കാനാവില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സമസ്തയ്ക്കെതിരെ വീണ്ടും ഫസല്‍ ഗഫൂര്‍ നടത്തിയ പരാമര്‍ശങ്ങളാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഫസല്‍ ഗഫൂറിന്റെത് ധിക്കാരത്തിന്റെ ഭാഷയാണ്. മതപണ്ഡിതരെ അവഹേളിക്കുന്ന പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സമുദായം നോക്കി നില്‍ക്കില്ലെന്നും സമസ്തയുടെ പോഷക സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ന്യുനപക്ഷ ആനുകൂല്യത്തില്‍ നേടിയെടുത്ത […]
സച്ചിനും പറയുന്നു, ധോണിയുടെ ആ റണ്‍ ഔട്ടാണ് കളി മാറ്റിയതെന്ന്..
ധോണിയുടെ ആ റണ്‍ ഔട്ടിലെ തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും സജീവമായി മുന്നേറുന്നുണ്ട്. ഒരു ആംഗിളിലൂടെ നോക്കിയാല്‍ ഔട്ടെന്നും മറ്റൊന്നിലൂടെ നോക്കിയാല്‍ ഔട്ടല്ലെന്നുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ആ റണ്‍ ഔട്ട് കളിയുടെ ഗതിമാറ്റിയെന്ന് ക്രിക്കറ്റ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകനുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ പറയുന്നു. മത്സരത്തില്‍ രണ്ട് റണ്‍സാണ് ധോണി നേടിയത്. എട്ട് പന്തുകളാണ് നേരിട്ടത്. പതിവ് ശൈലിയില്‍ പിടിച്ചുനിന്ന് അവസാന ഓവറുകളില്‍ ആക്രമിച്ച് കളിക്കാനുള്ള ധോണിയുടെ തന്ത്രം ആ റണ്‍ ഔട്ടിലൂടെ പാളുകയായിരുന്നു. […]
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം; അധ്യാപകരുടെ അറസ്റ്റ് ഉടന്‍
കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ […]












