Entertainment Uncategorized

ലൂസിഫറിലെ ആരും കാണാത്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും ഭേദിച്ചാണ് സിനിമയുടെ കുതിപ്പ്. ഒരു സംവിധായകന്‍ എന്നതിലുപരി മോഹന്‍ലാലിന്‍റെ കടുത്ത ആരാധകനായ തനിക്ക് സിനിമ ഇഷ്ടമായെന്നും ഇനി പ്രേക്ഷകരയ നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഏത് […]

Cricket Sports

ഇംഗ്ലണ്ട് ലോകകപ്പിന് എല്ലാ ടീമുകളും വെല്ലുവിളി ഉയര്‍ത്തുന്നവരെന്ന് കോഹ്‌ലി

ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇത്തവണ എല്ലാ ടീമും വെല്ലുവിളി ഉയര്‍ത്തുന്നവരാണെന്നും അതിനെ നേരിടാന്‍ ടീം സജ്ജമാണെന്നും നായകന്‍ കോഹ്‍ലിയും പരിശീലകന്‍ രവി ശാസ്ത്രിയും പറഞ്ഞു. തന്റെ മൂന്നാം ലോകകപ്പിന് ഇറങ്ങുന്ന വിരാട് കോഹ്‍ലി ഇത്തവണ നായകന്റെ റോളിലാണ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ നയിക്കുന്നതും കോഹ്‍ലി തന്നെ. പക്ഷെ താന്‍ കളിച്ച മുന്‍ ലോകകപ്പുകളേക്കാന്‍ വെല്ലുവിളി നിറഞ്ഞതാണ് ഇത്തവണത്തേതെന്ന് വാര്‍ത്താസമ്മേളനത്തിനിടെ കോഹ്‍ലി വ്യക്തമാക്കിയിരുന്നു. എല്ലാ ടീമും മികച്ച […]

India Kerala Uncategorized

നടിയെ ആക്രമിച്ച സംഭവം; കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി

കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് നിലനില്‍ക്കില്ലെങ്കില്‍ അത് റദ്ദാക്കാന്‍ ഹരജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

India Kerala Uncategorized

സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍

കണ്ണൂര്‍ ഇരിട്ടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരെന്ന് കോടതി . ജില്ലാ സെഷന്‍സ് കോടതി അല്‍പസമയത്തിനകം ശിക്ഷ വിധിക്കും. പതിനാലാം പ്രതിയായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ കോടതി വെറുതെ വിട്ടു. 2006 ജൂണ്‍ 13ന്ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബി.ജെ.പി.പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ അയല്‍ വീട്ടില്‍ വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

India Kerala

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടിക്കാറാം മീണ

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . വോട്ടെണ്ണലിനായി അധികം ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ പ്രത്യേക സംവിധാനം ഒരുക്കി. 12 മണിയോടെ വ്യക്തമായ ട്രെന്‍ഡ് അറിയാനാകും . രാത്രി എട്ട് മണിയോടെ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാനാകുമെന്നും ടിക്കാറം മീണ പറഞ്ഞു.

India Kerala

ആളുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കുട്ടിക്ക് ഹെർണിയയുടെ ഭാഗമായി ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. മൂക്കിലെ ദശ മാറ്റാൻ കരുവാരക്കുണ്ട് സ്വദേശിയായ മറ്റൊരു കുട്ടിക്കും ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ഈ കുട്ടിയെ ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിൽ ശസ്ത്രക്രിയ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് ഡോക്ടറെ വിവരമറിയിച്ചപ്പോൾ ഉടൻതന്നെ മൂക്കിലും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കയ്യിലെ ടാഗിൽ എഴുതിയ […]

Movies

‘ഉണ്ട’യില്‍ മമ്മൂട്ടിക്കൊപ്പം കാക്കിയണിഞ്ഞ് രഞ്ജിത്ത്

മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്ത്. ഹര്‍ഷാദ് എഴുതി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യിലാണ് മമ്മൂട്ടിക്കൊപ്പം രഞ്ജിത്തിനും പൊലീസ് കഥാപാത്രമായെത്തുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി ആണ് മമ്മൂട്ടി കഥാപാത്രം. എന്നാല്‍, മമ്മൂട്ടി കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായ സി.ഐ മാത്യൂസ് ആന്റണിയായാണ് രഞ്ജിത്ത് സ്‌ക്രീനിലെത്തുന്നത്. രഞ്ജിത്തിന്‍റെ ചിത്രത്തിലെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തേ ഗുല്‍മോഹന്‍, അന്നയും റസൂലും, കൂടെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് രഞ്ജിത്ത്. തൃശൂര്‍ സ്‌കൂള്‍ ഓഫ് […]

Cricket Sports

ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന് നടക്കും. സി.ഇ.ഒ വിനോദ് റായിയുടെ നേതൃതത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വിട്ടത്. ചൊവാഴ്ച്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മൂന്നംഗ സമിതിയാണ് തീരുമാനമെടുത്തത്. സെപ്തംബര്‍ 14നകം സംസ്ഥാന അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അസോസിയേഷനുകളുടെ പേരുകള്‍ സെപ്തംബര്‍ 23നകം നല്‍കണം. ബി.സി.സി.ഐയുടെ തെരഞ്ഞൈടുപ്പ് ഓഫീസറെ നിയമിക്കുന്നതും തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ തയ്യാറാക്കലും കോയിന്‍ ഏജന്റുമായി ചര്‍ച്ച ചെയ്ത് ജൂണ്‍ 30നകം അറിയിക്കണം. ഒക്ടോബര്‍ 22ന് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അസോസിയേഷനുകളുടെ എണ്ണം ഒന്‍പത് […]

India National Uncategorized

ആന്തമാന്‍ നിക്കോബാറില്‍ ഭൂചലനം

ഇന്ത്യയുടെ തെക്ക് ആന്തമാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്തമാൻ നിക്കോബാര്‍ ദ്വീപില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായിരിക്കുന്നത്. പുലർച്ചെ ആറ് മണിയോടെയാണ് പ്രദേശത്ത് നേരിയ ചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. കഴിഞ്ഞ ദിവസം നിക്കോബാർ ദ്വീപിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടർച്ചയായിരുന്നു ഇത്. ഭൂചലന മേഖലയായ ആന്തമാൻ നിക്കോബാറിൽ ഏപ്രിൽ മാസം മാത്രം ഇരുപതിൽപ്പരം ചെറിയ ഭൂചലനങ്ങളാണ് ഉണ്ടായത്.

India National

പ്ര​ഗ്യാ സിങും കേണൽ പുരോഹിതും ഹാജരാകേണ്ടതില്ലെന്ന് എൻ.ഐ.എ കോടതി

മാലേഗാവ് ഭീകരാക്രമണ കേസിൽ ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂറിനും, ലഫ്റ്റണന്റ് കേണൽ പ്രസാദ് പുരോഹിതിനും കോടതിയിൽ ഹാജരാകുന്നതിന് ഇളവ് അനുവദിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുള്ളതിനാൽ, കോടതിയിൽ ഹാജരാകുന്നതിന് ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് പ്രത്യേക എൻ.ഐ.എ കോടതി തീരുമാനം. പ്രഗ്യാ സിങ്, കേണൽ പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്കാണ് എല്ലാ ആഴ്ച്ചയും ഹാജരാകണമെന്ന തീരുമാനത്തിൽ കോടതി ഇളവ് അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്ക് കാരണം ഈ ആഴ്ച്ച ഹാജരാകാൻ സാധിക്കില്ലെന്നാണ് പ്രഗ്യാ സിങും ചതുർവേദിയും […]