India Kerala

ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്

ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നു. 862 വോട്ടുകള്‍ക്കാണ് രമ്യ മുന്നില്‍. ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവായിരുന്നു മുന്നില്‍.

India Kerala

തിരുവനന്തപുരത്ത് തരൂര്‍ മുന്നില്‍

തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലസൂചനകള്‍ മാറിമാറിയുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 2500 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍.

India National

വിവിപാറ്റ് ആദ്യം എണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു പ്രതിപക്ഷം തീരുമാനമെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്നും സമാന വിധിയുണ്ടായാൽ തിരിച്ചടിയായി മാറുമെന്നതിനാൽ സുപ്രീംകോടതിയിലേക്ക് പോകാൻ […]

Entertainment

നടന്‍ സിദ്ധിഖിനെതിരെ ലൈംഗികാരോപണവുമായി നടി

നടന്‍ സിദ്ധിഖിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത്. ഫേസ്‍ബുക്കിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിയിരിക്കട്ടെ’ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോക്കിടെ സിദ്ധിഖ് തന്നെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്നാണ് രേവതി പറയുന്നത്. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എ.എം.എം.എയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീഖിന്‍റേയും നടി കെ.പി.എസ്‌.സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു രേവതിയുടെ ഇംഗ്ലിഷിലുള്ള പോസ്റ്റ്. ‘ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. […]

Cricket Sports

ലോകക്കപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകാന്‍ ബുംറ; പ്രശംസിച്ച് ജെഫ് തോംസണും

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ആസ്‌ട്രേലിയയുടെ ബൗളിങ് ഇതിഹാസം ജെഫ് തോംസണ്‍. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും ടീമിനായി എങ്ങനെ ജയം കൊണ്ടുവരാമെന്നുമാണ് താരത്തിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ എന്നും ബുംറയെ ജെഫ് തോംസണ്‍ വിശേഷിപ്പിച്ചു. ഇതിനു മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറും ഡെന്നീസ് ലില്ലിയും ബുംറയെ അഭിനന്ദിച്ചിരുന്നു. അതിന് പിന്നലെയാണ് ജെഫ് തോംസണിന്റെ അഭിപ്രായം. ഏതു തരത്തിലുള്ള പിച്ചിലും വിക്കറ്റ് വീഴ്ത്താമെന്ന ആത്മവിശ്വാസവും […]

India National

‘’എന്തുകൊണ്ട് ഞങ്ങള്‍ വോട്ട് ചെയ്തില്ല…’’-കശ്‍മീര്‍ ജനത പറയുന്നു…

”ഞാൻ വോട്ട് ചെയ്തില്ല. എന്‍റെ വീട്ടുകാരും ചെയ്തില്ല. ഏത് പാർട്ടി വന്നാലും ഞങ്ങളുടെ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല.” -കശ്മീരിലെ തെരഞ്ഞെടുപ്പ് വിശേഷം ചോദിച്ചപ്പോൾ സുഹൃത്ത് ഇഷ്‍ഫാഖ് മജീദ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.. കശ്‍മീര്‍ താഴ്‌വരയിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ താത്‍പര്യം വളരെ കുറവാണ്. അഞ്ച് ഘട്ടങ്ങളായാണ് കശ്‍മീരിൽ വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ ശ്രീനഗറിലെ 90 ബൂത്തുകളിൽ ഒരാൾ പോലും വോട്ട് ചെയ്തിരുന്നില്ല. ശ്രീനഗർ ലോക്‍സഭ മണ്ഡലത്തിൽ ആകെ രേഖപ്പെടുത്തിയത് 14.8 ശതമാനമാണ്. ആനന്ദ് നാഗിൽ […]

India National

വോട്ടിംങ് മെഷീന്‍ തലച്ചുമടായി കൊണ്ടുപോകാന്‍ കുട്ടികളും

വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപൊകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അതീവ സുരഷയില്‍ കൈകാര്യം ചെയ്യേണ്ട വോട്ടിംങ് മെഷീനുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തെത്തി. ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നത് കുട്ടിക്കളിയായിരിക്കുകയാണ്. പ്രത്യേകിച്ച് യാതൊരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാതെ സാധാരണ വാഹനങ്ങളിലാണ് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നു.

India National

‘ജാ​ഗ്രത പാലിക്കുക, വരുന്ന 24 മണിക്കൂര്‍ സുപ്രധാനം’

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിരാശരാകേണ്ടെന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെുടുപ്പിനോട് അനുബന്ധിച്ച് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എക്ക് മുൻതൂക്കം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് എത്തിയത്. ഇനി വരുന്ന 24 മണിക്കൂര്‍ സുപ്രധാനമാണ്. പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. കോണ്‍ഗ്രസിന്റെ പോരാട്ടം സത്യത്തിന് വേണ്ടിയാണ്. നമ്മുടെ കഠിനാധ്വാനം ഒരിക്കലും പാഴിപോകില്ലെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

India Kerala

ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

പി.വി അന്‍വറിന്‍റെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലുള്ള തടയണ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഇനി അങ്ങനെയൊരു തടയണ അവിടെ ഉണ്ടാകരുതെന്നും വെള്ളം തുറന്നുവിട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും കോടതി പറഞ്ഞു. തടയണ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ചീങ്കണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തടയണ പൊളിച്ച് വെള്ളം തുറന്നു വിട്ടു. എന്നാല്‍ വെള്ളം തുറന്നുവിട്ടതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഇനി അങ്ങനെ ഒരു തടയണ അവിടെ […]

India National

ബി.ജെ.പി ജയിച്ചാല്‍ നാട് വിടാനൊരുങ്ങി ഈ ഗ്രാമത്തിലെ മുസ്‍ലിംകള്‍

ഉത്തര്‍പ്രദേശിലെ വടക്കന്‍ മേഖലയിലുള്ള ഒരു ഗ്രാമമാണ് നയാബാന്‍സ്. ഇവിടുത്തെ മുസ്‍ലിംകളുടെ വാക്കുകള്‍ കേള്‍ക്കുക: ” ഞങ്ങളുടെ കുട്ടികളും ഹിന്ദുത്വ വിശ്വാസികളായ കുട്ടികളും ഇവിടെ ഒരുകാലത്ത് കളിച്ചുല്ലസിച്ചിരുന്നു. ഇവിടുത്തെ ജനങ്ങള്‍ പരസ്പരം സ്നേഹം പങ്കുവെച്ചിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ ഒരുമിച്ചായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടുത്തെ അന്തരീക്ഷം പാടേ മാറിക്കഴിഞ്ഞു. തങ്ങളുടെ സഹോദരന്‍മാര്‍ക്കൊപ്പം സമാധാനത്തോടെ കഴിയാന്‍ ഇനിയും എത്ര നാളുണ്ടാകുമെന്ന് അറിയില്ല. ഇപ്പോള്‍ ഭയമാണ്. ഇവിടെ നിന്ന് ഓടിപ്പോകാനാണ് തോന്നുന്നത്.” നാളെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിയാണ് […]