India National

ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സി.പി.എം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ചിത്രത്തിലേയില്ല. പേരിനൊരു സീറ്റില്‍ പോലും ചലനമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. വോട്ടെണ്ണല്‍ തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ബി.ജെ.പി 19 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. ബംഗാളില്‍ ഏറെക്കുറെ എക്സിറ്റ് പോളുകള്‍ പ്രവിചിച്ച ഫലത്തിലേക്കാണ് നിലവിലെ സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ചാണ് പോരാട്ടം നടക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബംഗാളില്‍ ബി.ജെ.പിക്ക് മികച്ച വിജയം പ്രവചിച്ചിരുന്നു. ബി.ജെ.പിയും തൃണമൂല്‍ […]

India Kerala

യു.ഡി.എഫ് കുതിപ്പ് തുടരുന്നു

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് ചിത്രത്തിലില്ലാത്ത വിധം കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 19 സീറ്റുകളിലും യു.ഡി.എഫിനാണ് കൃത്യമായ മേല്‍ക്കൈ. ആലപ്പുഴയില്‍ എ.എം ആരിഫ് ലീഡ് ചെയ്യുന്നുവെന്നതൊഴിച്ചാല്‍ കേരളത്തിലൊരിടത്തും എല്‍.ഡി.എഫിന് തെളിച്ചമില്ല. 1639 വോട്ടുകള്‍ക്കാണ് ആരിഫ് ലീഡ് ചെയ്യുന്നത്

India Kerala

കാസര്‍കോട് ലീഡ് നില മാറിമറിയുന്നു; എല്‍.ഡി.എഫ് മുന്നില്‍

കാസര്‍കോട് മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനാണ് ഇപ്പോള്‍ മുന്നില്‍. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ ലീഡ് ചെയ്യുന്നത്. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു ലീഡ് ചെയ്തിരുന്നത്.

India Kerala

വയനാട്ടില്‍ രാഹുലിന്റെ ലീഡ് ഒരു ലക്ഷം കവിഞ്ഞു

വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.

India National

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 20 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ ബി.ജെ.പി 18 സീറ്റുമായി തൊട്ടുപിന്നിലുണ്ട്. കോണ്‍ഗ്രസ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഏറെക്കാലം ബംഗാള്‍ ഭരിച്ച സിപിഎം ഒരിടത്തും ലീഡ് ചെയ്യുന്നില്ല. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബംഗാളില്‍ ബി.ജെ.പിക്ക് മികച്ച വിജയം പ്രവചിച്ചിരുന്നു. ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും വാശിയേറിയ പോരാട്ടം തന്നെയായിരുന്നു ബംഗാളില്‍ കാഴ്ചവെച്ചത്.

India Kerala

വയനാട്ടില്‍ രാഹുലിന്റെ ലീഡ് അറുപതിനായിരം കവിഞ്ഞു

വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് അറുപതിനായിരം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.

India Kerala

ആലപ്പുഴയില്‍ ആരിഫ് മുന്നില്‍

ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് ലീഡ് ചെയ്യുന്നു. 861 വോട്ടുകള്‍ക്കാണ് ആരിഫ് മുന്നില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്ന ഏകമണ്ഡലം കൂടിയാണ് ആലപ്പുഴ.

Cricket Sports

‘തനിക്ക് ഹിറ്റ്മാന്‍ എന്ന പേര് എങ്ങനെ കിട്ടി?’ രോഹിത് ശര്‍മ്മ പറയുന്നു

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മക്ക് ‘ഹിറ്റ്മാന്‍’ എന്ന ഒരു വിളിപ്പേര് കൂടി ലഭിച്ചിട്ട് കുറച്ച് കാലമായി. ബൗളര്‍മാര്‍ക്കെതിരെ നേടുന്ന കൂറ്റന്‍ ബൌണ്ടറികളാണ് രോഹിത്തിന് അത്തരമൊരു പേര് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ ആരാണ് ആ പേര് ആദ്യം ഉപയോഗിച്ചതെന്നോ എവിടെ നിന്ന് വന്നുവെന്നോ ആര്‍ക്കും വലിയ ബോധ്യമില്ല. എന്നാലിപ്പോള്‍ രോഹിത് ശര്‍മ തന്നെ ഇക്കാര്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന്‍ […]

India National

രണ്ടിടങ്ങളിലും രാഹുൽ ലീഡ് തുടരുന്നു

പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. രാഹുൽ മത്സരിക്കുന്ന വയനാട്, അമേഠി മണ്ഡലങ്ങളിലും മുന്നേറ്റം തുടരുകയാണ്. ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയപ്പോൾ, കേരളത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ദേശീയ തലത്തിൽ എൻ.ഡി.എ മുന്നേറ്റം തുടരുകയാണ്.

India Kerala

കേരളത്തില്‍ യു.ഡി.എഫ് തരംഗം

രാജ്യം ആകാംഷയോടെ കാത്തിരുന്ന ദേശീയ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 20 സീറ്റുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.