HEAD LINES Kerala

കെഎസ്ഇബിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്

വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി.ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക.ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കിയത്. അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരമാണുള്ളത്. ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളിലൂടെ […]

Kerala

വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ്

വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസ് എടുത്തു. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ( sexual assault case against vlogger mallu traveller ) ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി […]

National

ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്‌നാട്ടിലെ 30 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്

തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടാണ് പരിശോധന. സംഘം വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളില്‍ […]

HEAD LINES Kerala

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍; നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. നിയന്ത്രണം മറികടന്ന് ട്രയൽസിൽ പങ്കെടുക്കാൻ നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ബാലുശേരി പൊലീസ് സ്ഥലത്തെത്തി. നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. കോഴിക്കോട് നഗരത്തിൽ […]

Kerala

മന്ത്രിസഭാ പുനഃസംഘടന നംവബറിൽ : വീണാ ജോർജിനെ മാറ്റില്ല, ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. ( ep jayarajan about cabinet reshuffle 24 exclusive ) കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു. കേരളത്തിന്റെ […]

Association Europe Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ കേരളാ പിറവി ആഘോഷം നവംബർ നാലിന് സൂറിച്ചിൽ … ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാഥിതി .ഗോപി സുന്ദർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ . .ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

നാനാത്വത്തില്‍ ഏകത്വം സംസ്കാരത്തിന്റെ ഭാഗമായി കണ്ട് പൂര്‍‌വ്വസൂരികള്‍ നെയ്തെടുത്ത ഐക്യകേരള ഭൂമികയില്‍ മലയാള നിറവ്. തിരുവിതാംകൂറും തിരുക്കൊച്ചിയും മലബാറും ദര്‍ശിച്ച വൈവിധ്യത്തിന്റെ പൈതൃക ഭൂമിയില്‍ മലയാള നാടിന്റെ പെരുമ നിറഞ്ഞൊഴുകി. 1956 നവംബര്‍ ഒന്നിന്‌ കേരളം പിറവികൊള്ളുമ്പോള്‍ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയില്‍ ഉരുവം കൊണ്ട നവീനാശയങ്ങള്‍ ആവേശോജ്ജ്വലമായി ഏറ്റുപാടി. ഹരിതാഭമായ കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പില്‍ മലയാള നാട് പ്രത്യാശയോടെ പ്രയാണം തുടരുന്നു … സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ..സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച്.. നാടും […]

Latest news Local

തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ: ATM കാര്‍ഡുകള്‍ വിതരണംചെയ്ത് സ്റ്റാലിന്‍

തമിഴ്നാട്ടിലെ വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായമായ ‘കലൈജ്ഞർ മകളിർ ഉരുമൈ തിട്ടം’ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്‌തു. വാർഷികവരുമാനം 2.5 ലക്ഷംരൂപയിൽ താഴെയുള്ള 1,06,50,000 വീട്ടമ്മമാർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.1.63 കോടി പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷം ഇവരിൽനിന്ന് അർഹരായവരെ തിരഞ്ഞെടുക്കുകയായിരുന്നു.(m k stalin launches rs 1000 monthly financial assistance scheme) മുൻമുഖ്യമന്ത്രിയും ഡി.എം.കെ. സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.ഡി.എം.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ […]

Auto

കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

കാറുകളില്‍ ആറു എയര്‍ബാഗുകള്‍ ഇനി നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭാരത് എന്‍സിപി നിലവില്‍ വരുന്നതോടെ നിര്‍മാതാക്കള്‍ ആറു എയര്‍ബാഗുകള്‍ വാഹനങ്ങളില്‍ ക്രമീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന ബിഎന്‍സിപി പ്രോട്ടോക്കോള്‍ നിര്‍മാതാക്കളായ ആറു എയര്‍ബാഗുകള്‍ ഘടിപ്പിക്കുന്നതില്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈല്‍ കമ്പോണന്റ് മാനുഫച്ചറേഴ്‌സ് അസോസിയേന്‍ ഓഫ് ഇന്ത്യയുടെ 63മത് വാര്‍ഷിക സമ്മേളനത്തില്‍ പാനല്‍ ഡിസ്‌കഷനിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിഎന്‍സിപി പ്രോട്ടോക്കോള്‍ അനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ […]

Kerala

മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലി; ആവശ്യവുമായി മുന്നണികള്‍

മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം […]

International

തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി; ലോക റെക്കോർഡ് നേടി നൈജീരിയക്കാരൻ

നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു പന്ത് തലയിൽ വച്ചുകൊണ്ട് നേരെ നടക്കാൻ പോലും കഴിയില്ല. എന്നാൽ തലയിൽ ഫുട്ബോൾ ബാലൻസ് ചെയ്തുകൊണ്ട് റേഡിയോ ടവർ കയറി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നൈജീരിയക്കാരൻ. ടോണി സോളമൻ, എന്ന യുവാവ് ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് 250 അടി ഉയരമുള്ള റേഡിയോ ടവറിന്റെ മുകളിലേക്ക് 150 പടികൾ കയറിയാണ് റെക്കോർഡ് നേടിയത്. “സ്വയം വെല്ലുവിളിക്കാനും മറ്റുള്ളവരെ വലിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കാനും” ഈ റെക്കോർഡിലൂടെ താൻ ശ്രമിക്കുന്നതെന്നും ടോണി പറഞ്ഞു. […]