India Kerala

സുഹൃത്തുക്കൾ തമ്മില്‍ വാക്കു തർക്കം; ഒരാൾ വെടിയേറ്റു മരിച്ചു

വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനെ തുടര്‍ന്ന് ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് മിഥുനു നേരെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചാര്‍ളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

India Kerala

പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കിടെ പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം. ശബരിമലയിലെ നിർണ്ണായക നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചതോടെ സർക്കാറിന് മുന്നിലുളള വഴികൾ ഇനി പ്രതിബന്ധങ്ങൾ നിറഞ്ഞതാവും. ഒപ്പം പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മാണമെന്ന കടമ്പയും. നൂറ്റാണ്ടിലെ പ്രളയം, നിപ, ശബരിമല മുമ്പ് ഒരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയായിരന്നു പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വര്‍ഷം. പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. അതിന്റെ ആഘാതം […]

India National

ചേരണ്ടത് പോലെ ചേര്‍ന്നപ്പോള്‍ തമിഴകത്ത് വിജയം കൊയ്ത് സി.പി.എം

കേരളത്തില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂരില്‍ സി.പി.എം മികച്ച വിജയമാണ് നേടിയത്. ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിച്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി.ആര്‍ നടരാജന്‍ വിജയിച്ചത്. ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരമാണ് കോയമ്പത്തൂരില്‍ നടന്നത്. രാജ്യത്തുതന്നെ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ കേരളത്തില്‍ അടിപതറിയപ്പോള്‍ തമിഴ്നാട്ടില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും സി.പി.എം വിജയിച്ചു. സി.പി.ഐ രണ്ട് മണ്ഡലങ്ങളിലും വിജയം കൈവരിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 34,197 വോട്ട് മാത്രം നേടി അഞ്ചാം സ്ഥാനത്തായിരുന്ന സി.പി.എം ഇത്തവണ […]

Cricket Sports

ലോകകപ്പ്; സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

വേള്‍ഡ് കപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഓവലില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെ ന്യൂസീലന്‍ഡുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. ഐസിസി റാങ്കിങില്‍ നിലവില്‍ രണ്ടാമതാണ് ഇന്ത്യ. ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് കൊഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയുള്ള കളിയോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തീപാറുന്ന പോരാട്ടമാവും ഇക്കുറി ലോകകപ്പില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. നാലാം നമ്ബറില്‍ ആര് ബാറ്റേന്തുമെന്നതാണ് ആരാധകരും നോക്കിയിരിക്കുന്നത്.

Entertainment

ഡിക്യു ചിത്രം ‘ദ സോയ ഫാക്ടറി’ന്റെ ഫസ്റ്റ് ലുക്ക് എത്തി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന അടുത്ത ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ദുൽഖറിന്റെ രണ്ടാം ബോളിവുഡ് ചിത്രമായ ‘ദ സോയ ഫാക്ടറി’ന്റെ പോസ്റ്ററാണ് പുറത്ത് വന്നത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോനം കപൂറാണ് ഡിക്യുവിന്റെ നായികയായി എത്തുന്നത്. 2008ൽ പുറത്തിറങ്ങിയ അനുജ ചൗഹാന്റെ ‘ദ സോയ ഫാക്ടർ’ എന്ന നോവലിനെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ദുൽഖറിന്റെയും സോനം കപൂറിന്റെയും ചിത്രമാണ് പുറത്തിറങ്ങിയത്. ഫോക്സ് […]

India Kerala

എണ്ണ വില വീണ്ടും മുകളിലോട്ട്

തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതിന് പിറകെ ഇന്ധന വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. സംസ്ഥാനത്ത് ഇന്നുമാത്രമായി പെട്രോളിനും ഡീസലിനും 14 പൈസയാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡീസലിന് മാത്രം 50 പൈസ കൂടി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മേയ് 19ന് ശേഷം അഞ്ച് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചത്.

India National

പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതയും യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിന്റെ കാരണം പരിശോധിക്കാനാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്. 52 സീറ്റാണ് ആകെ ലഭിച്ചത്.പ്രതിപക്ഷ കക്ഷി, നേതൃ സ്ഥാനങ്ങൾക്ക് പോലും അര്‍ഹതയില്ല. പാര്‍ട്ടി അധ്യക്ഷന്‍ പോലും കര്‍മ്മ മണ്ഡലത്തില്‍ തോറ്റു. തൊട്ട് പിന്നാലെ പരാജയ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി രാജി സന്നദ്ധത […]

India Kerala

നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി

കോട്ടയത്തെ നാഗമ്പടം റെയില്‍ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു. സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്. ഇതിന് മുന്‍പേ തന്നെ അനുബന്ധ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് […]

India Kerala

പൊരുതാതെ കീഴടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം

വോട്ടുയര്‍ത്താനായെങ്കിലും പൊരുതാതെ കീഴടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്തെ തർക്കങ്ങളും സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വങ്ങളും പ്രശ്നമായി. ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാന അധ്യക്ഷനെതിരെ പട നയിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം. പല സ്ഥലത്തും വോട്ടുയർത്താനായെങ്കിലും സീറ്റു നേടാനാകാഞ്ഞതിനെചൊല്ലി ബി.ജെ.പിയിൽ തർക്കം തുടങ്ങി. ലക്ഷ്യം സംസ്ഥാന അധ്യക്ഷനെതിരെ തന്നെ. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയായി വരുന്നതിനെ തുടക്കത്തിൽ എതിർത്തത് സ്ഥാനാർഥിത്വം വൈകിയെന്നാണ് പ്രധാന വിമർശം. ശബരിമല യുവതീ പ്രവേശന പ്രശ്നം കാര്യമായി ഉപയോഗിക്കാനാവാഞ്ഞതും അധ്യക്ഷന്റെ നിലപാടാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ശബരിമല […]

India National

അരങ്ങേറ്റത്തില്‍ വരവറിയിച്ച് കമല്‍ഹാസന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ ‘മക്കള്‍ നീതി മയ്യം’ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മക്കള്‍ നീതി മയ്യത്തിന്‍റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 39 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. അതില്‍ 12 നിയോജക മണ്ഡലത്തിലും മൂന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്കായി. ഈ മുന്നേറ്റത്തില്‍ കമല്‍ ഹാസന്‍ സംതൃപ്തനാണ്. പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ‘ഈ മുന്നേറ്റം ജനങ്ങള്‍ നേടിതന്നതാണ്. യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ അവര്‍ വോട്ട് ചെയ്തു. അവരുടെ പിന്തുണക്കും വിശ്വാസത്തിനും ഈ […]